എന്റെ രോഷംകണ്ടപ്പോൾ എന്തു പറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി അവൻ…
പിന്നെ കുറച്ചുനേരം ചിന്തയിലാണ്ടിരുന്നശേഷം തലചെരിച്ചെന്നെ നോക്കി…
“”…എടാ നീ കരുതുമ്പോലെ ഞാന്നിന്നെ കുറ്റപ്പെടുത്തിയതല്ല… പ്ലാൻചെയ്യുമ്പോൾ ഇതിങ്ങനെയൊക്കെ ആവോന്നുമറിയായ്രുന്നു… പക്ഷേ നിന്നെപിടിച്ചപ്പോൾ അവളെല്ലാമേറ്റെന്നു കേട്ടപ്പോളൊരുവെഷമം…
ഇൻകേസ് അവളേറ്റില്ലായ്രുന്നേൽ നീയകത്തുമായേനെ, നാടുമുഴുവൻ നാറുവേം ചെയ്തേനെ… കീത്തൂന്റെ കല്യാണംമുടങ്ങാനും അതീക്കൂടുതലൊന്നും വേണ്ട… അങ്ങനെന്തേലും സംഭവിച്ചിരുന്നേ നിന്റെതന്ത എന്നെക്കൊന്നിട്ട് ജയിലിക്കേറി നിന്നേം കൊന്നേനെ… ഇതിപ്പോൾ സ്വന്തം മാനംപണയമ്മെച്ചാ അവള്നിന്നെ രക്ഷിച്ചേക്കുന്നേ…
സത്യമ്പറയാലോ ഒരു പെണ്ണുമിങ്ങനൊന്നും ചെയ്യൂലെടാ… അതിനിയിപ്പൊ ആത്മാർത്ഥമായി പ്രേമിയ്ക്കുന്ന പെണ്ണാണെങ്കിക്കൂടി, അവളുമാര് സ്വന്തം മാനംകളഞ്ഞിട്ടൊന്നും ഇങ്ങനെയേൽക്കൂല, അതുമത്രേമ്പേരുടെ മുന്നില്… അതൊക്കെ ചിന്തിച്ചപ്പോളൊരുവിഷമം..!!””’_ ആരെയും ഒരുപരിധിയ്ക്കുമേൽ സപ്പോർട്ടുചെയ്യാത്ത ശ്രീ അവളെയിങ്ങനെ പിൻതാങ്ങുന്നതുകണ്ടപ്പോൾ അതിലെന്തേലും കാര്യമുണ്ടാവോ എന്നൊക്കെ ഞാനുംചിന്തിച്ചു…
എന്നാലവളോടുള്ള കലിപ്പ് അത്രമേൽ കിടക്കുന്നതുകൊണ്ടാവണം ഒരുസഹതാപമോ കിടുകിടുപ്പൊ ഒന്നും എനിയ്ക്കു തോന്നീല…
“”…ഇതൊക്കെ റോഡില് ചുമ്മാ നോക്കിക്കൊണ്ടുനിന്ന ഒരുത്തീടോടെയല്ലല്ലോ ഞാഞ്ചെയ്തേ..?? മിണ്ടാണ്ടു പോയയെന്റടുക്കെ തൊലിച്ചിട്ടുവന്നിട്ടല്ലേ..?? അനുഭവിയ്ക്കട്ടേ, നല്ലയാമ്പിളേളരോടു കളിച്ചാലിങ്ങനൊക്കെ നടക്കോന്നവളറിയണം..!!””‘_ ഞാൻ വീരവാദംമുഴക്കിയശേഷം ഒന്നുകൂടി ക്രാസിയിലേയ്ക്ക് അഡ്ജസ്റ്റ്ചെയ്തു ചാരിയിരുന്നു…
വെടിച്ചില് story ബാക്കി പോരട്ടെ👍
ആ 20 മത്തെ പാർട്ടിൽ വേഗം ഒന്ന് എത്തിക്കുവോ.
👍❤️
സഹോ.. മെയിൽ അയച്ചിട്ടുണ്ടെന്നു പറഞ്ഞു പക്ഷെ ങ്ങട് എത്തിയിട്ടില്യാ ട്ടോ.. 🙏🙏❤️❤️
@ഡോക്ടർ,
മെയിൽ കിട്ടിയിരുന്നോ..?? ഒന്നുകൂടി അയയ്ക്കണോ..??