എന്റെ ജീവിതം ഒരു കടംകഥ 3 [Balu] 371

“എന്താ ഇന്ന് ഇവിടെ വന്നിരിക്കുന്നത്?” ഞങ്ങൾ അവിടെ ഇരുന്നുകൊണ്ട് സിനിമ കണ്ടു. അപ്പോൾ അതാ ചേച്ചി ചേച്ചിയുടെ മുറിയിൽ നിന്നും വരുന്നു. ഞാൻ വീണ്ടും ആലോചിച്ചു എന്താ ഇന്ന് രണ്ടുപേർക്കും സംഭവിച്ചത്. രണ്ടുപേരും രണ്ടുമുറിയിൽ.

ചേച്ചി പുറത്തേക്കു വന്നു എങ്കിലും അവിടെ നിന്നുകൊണ്ട് ഞങ്ങളോട് രണ്ടുപേരോടുമായി ചോദിച്ചു “നമുക്ക് നൈറ്റ് ഫുഡ് പുറത്തുനിന്നാക്കിയാലോ?”

ഞാനും മാളുവും ചേച്ചിയെ ഒന്ന് നോക്കി,

ഞാൻ : ഓ ആയിക്കോട്ടെ (ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു)

മാളു : തലവേദന കുറഞ്ഞില്ല? എന്നാൽ ശരി, നമുക്ക് പോകാം.

ചേച്ചി : പോകണ്ട മേടിക്കാം. നീ ഓർഡർ ചെയ്യാമോ?

ഞാൻ : എന്താ മേടിക്കേണ്ടെ?

ചേച്ചി : എനിക്കൊരു ബിരിയാണി, നിങ്ങൾക്ക് എന്താ വേണ്ടേ എന്നുവെച്ചാൽ അത് വാങ്ങിക്ക്.

മാളു : ചേച്ചി നമുക്ക് K.F.C. മേടിക്കാം, എന്റെ കൂട്ടുകാരികൾ അത് കഴിക്കുവാ. പ്ളീസ് ചേച്ചി….

ചേച്ചി : എന്ന ശരി, KFC എങ്കിൽ അത് മേടിക്കു.

ഞാൻ ഫോൺ എടുത്ത് KFC ഓർഡർ ചെയ്തു. ചേച്ചി വിളിച്ചാൽ മതി എന്നും പറഞ്ഞു റൂമിലേക്ക് പോയി. രണ്ടുപേരും തമ്മിൽ എന്തോ പ്രശനം ഉണ്ടായിട്ടുണ്ട് അതാ ചേച്ചി റൂമിലോട്ടു പോയതും മാളു എന്റെകൂടെ Tv  കാണുന്നതും. മാളു എന്റെ കൈയിൽ നിന്നും remolt  മേടിച്ചു ചാനെൽ മാറ്റി. അവൾ നേരെ ഒരു കാർട്ടൂൺ മൂവി ആണ്. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു അതും കണ്ടു.

പെട്ടന്നുതന്നെ കാളിങ് ബെൽ അടിച്ചു, ഞാൻ പോയി ഡോർ തുറന്നു KFC വന്നു, മാളു ചെന്ന് ചേച്ചിയെ വിളിച്ചു. പക്ഷെ ചേച്ചി വന്നില്ല മാളു തന്നെ ചേച്ചിയുടെ ബാഗുമായി വന്നു എനിക്ക് പൈസ തന്നു. ഞാൻ സാധനവും മേടിച്ചു ഉള്ളിലേക്ക് കയറി, KFC ഡൈനിങ്ങ് ടേബിളിൽ വച്ചു.

ഞാൻ : എടി ചേച്ചിയെക്കൂടെ വിളിക്കു തണുത്തു പോകും മുന്നേ കഴിക്കാം അല്ലേൽ കൊള്ളില്ല.

മാളു : ചേച്ചി ബാത്‌റൂമിൽ ആണ്. ഇപ്പോ വരും.

ഞാൻ : എന്നാ ശരി.

ഞാനും മാളുവും ഡൈനിങ്ങ് ടേബിളിന്റെ കസേരയിൽ ഇരുന്നു കൊണ്ടാണ് TV കണ്ടത്. അപ്പോളേക്കും ചേച്ചി എത്തി,

ചേച്ചി : നിങ്ങൾക്ക് കഴിക്കാൻ മേലായിരുന്നോ….

മാളു : ചേച്ചി വന്നിട്ട് കഴിക്കാം എന്ന് കരുതി.

ചേച്ചി : എന്നാൽ കഴിക്കാം.

ഞങൾ പതിയെ കഴിക്കാൻ തുടങ്ങി. മാളു ഇടക്ക് സെൽഫി എടുത്ത്