ബസ്സ് വരാൻ ഇനിയും സമയമുണ്ട് , കൂടെനിൽക്കുന്നവരെല്ലാം സിഗേരറ്റ് കത്തിക്കുന്നു, ഓരോരുത്തരുടെയും മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട് , എല്ലാവരും നാടുവിട്ടു വന്നതിനെ ഉൾകൊള്ളാൻ ഏറെ പാടുപെടുന്നുണ്ടെന്ന് , മനസ്സിലേക്ക് ആദ്യമായ് ഇവിടേക്ക്പറന്നിറങ്ങിയ ആ നിമിഷം ഓർമയിൽ വന്നു,
ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ആ യാത്ര, ഒരു വര്ഷം നിൽക്കണം പണം സമ്പാദിക്കണം ജീവിതം കെട്ടിപടുക്കണം എന്നാൽ വിമാനം ഇറങ്ങിയപ്പോഴാണ് ഇതൊക്കെ വെറും മിഥ്യ ധാരണ മാത്രമായിരുന്നെന്ന സത്യം മനസ്സിലാക്കിയത്,
ഒന്ന് രണ്ടായി രണ്ടു നാലായി , വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയി,
അതിനിടയിൽ പല മുഖങ്ങൾ പല ജോലികൾ … പണം കായ്ക്കുന്ന മരം തേടിയുള്ള ആ യാത്ര ഇന്നും തുടരുന്നു.
ബസ്സിന്റെ ശബ്ദം എന്നെ ഓർമകളിൽ നിന്നും തിരിച്ചു വിളിച്ചു , മണലാരണ്യത്തെ പിടിച്ചടക്കി കടഞ്ഞെടുത്ത അംബര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ബസ്സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു ,
ആദ്യമായ് വന്നിറങ്ങിയ നാളുകളിൽ ഇവയെല്ലാം അത്ഭുതങ്ങളായിരുന്നു , നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന സ്ഥിരം കാഴ്ചയുടെ വിരസതയാണോ ,
നാട്ടിലെ ഓർമകളുടെ വിങ്ങലാണോ എന്നറിയില്ല എന്തോ, കാഴ്ചകൊളൊക്കെ അരോചകമായി തോന്നുന്നുണ്ടായിരുന്നു, സ്വർണ നഗരിയിലോട്ട് ബസ്സ് എത്തിച്ചേർന്നു ,
ഞാൻ ഇറങ്ങി മാമൻ അയച്ചു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു,
കാളിങ് ബെൽ അടിച്ചു, എന്നെ കാത്തിരുന്ന പോലെ മാമി വന്നു വാതിൽ തുറന്നു,
കുറച്ചു നാളുകൾക്കു ശേഷം കാണുന്ന ആകാംഷ ആമുഖത്തുണ്ടായിരുന്നു,
പേജ് കൂട്ടി അടുത്ത പാർട്ട് വരാൻ അക്ഷമനായി ഞാനും കാത്തിരുന്നു..
Broo mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo