എൻ്റെ കിളിക്കൂട് 12 [Dasan] 335

മീൻ അച്ചാർ കൊടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. ഒഴിവുസമയങ്ങളിൽ വിളിച്ചോളാം എന്ന വാക്ക് കൊടുത്തു പോന്നതിനാൽ, ഇടക്ക് എൻറെ പെണ്ണിനെ വിളിച്ചു സംസാരിച്ചു. നോക്കിയപ്പോൾ ഫോണിൽ ചാർജ് കുറവാണ്, ചാർജ് ചെയ്യാൻ പ്ലഗ് അന്വേഷിച്ച് നടന്നപ്പോൾ സുധി ഒരു പ്ലെഗിൽ കുത്തിയിട്ടുണ്ട്. എൻറെ അതേ ഫോൺ അതേ നിറം തന്നെയാണ് സുധിയുടെതും. എൻറെ അന്വേഷണം കണ്ടപ്പോൾ
സുധി: പ്ലഗ് ആണോ അന്വേഷിക്കുന്നത്? നീ കിടക്കുന്ന മുറിയിലെ ഷെൽഫിൻറെ സൈഡിൽ ഒരു പ്ലെഗ്ഗുണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാൻ വെച്ചു. തിരിച്ചു വന്ന് അവൻറെ കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞു. നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞു അവസാനം ചേട്ടനേറെയും ചേച്ചിയുടെയും അടുത്തെത്തി.
സുധി: അവിടുത്തെ ചേട്ടൻ കയറ്റ് ഇറക്ക് യൂണിയനിൽ ഉള്ള ആളാണ്. ചേച്ചി ഹൗസ് വൈഫ് ആണ്.
ഞാൻ: ചേട്ടൻ്റെയും ചേച്ചിയുടെയും പേരെന്താണ്?
സുധി: ചേട്ടൻറെ പേര് ശിവൻ, ചേച്ചിയുടെ പേര് രമണി.
വർത്തമാനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. സമയം അഞ്ചു മണി, ഉടനെ സുധി പുറത്തിറങ്ങി. ഞാൻ എൻറെ ഫോൺ ചാർജ് ആയോ എന്ന് നോക്കാൻ മുറിയിലേക്കു കയറി, നോക്കിയപ്പോൾ ഫുൾ ചാർജ് ആയിരിക്കുന്നു. പക്ഷേ ഒന്ന് വിളിച്ച് സംസാരിച്ചു, സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കൂടുതൽ വിഷമം ആയത്. പെണ്ണ് ഇപ്പോഴും കരയുകയാണ്, അത് കേട്ടപ്പോൾ എനിക്കും വിഷമം കൂടി. ഇവിടെ ഇരുന്നാൽ മനുഷ്യനെ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥ തോന്നിയതുകൊണ്ട്, സുധിയെ കുട്ടി ഒന്നു പുറത്തേക്കിറങ്ങാൻ എന്ന് കരുതി. സുധിയെ തിരക്കി ഞാൻ പുറത്തിറങ്ങിയപ്പോൾ, ആ വീടിനു മുൻപിൽ രാവിലെ കണ്ട പെൺകുട്ടി നിൽപ്പുണ്ട്. എന്നെ കണ്ടതും ആ പെൺകുട്ടി അകത്തേക്ക് പോയി. ഞാൻ സുധിയെ നോക്കി, സുധി വണ്ടി തുടക്കുകയാണ്.
ഞാൻ: നമുക്ക് ഇന്ന് രാത്രിഭക്ഷണം പുറത്തുനിന്നാക്കാം. ഒന്നു കറങ്ങലും ആവുമല്ലോ.
സുധി സമ്മതിച്ചു. അപ്പോൾ തന്നെ റെഡിയായി പുറത്തേക്കിറങ്ങി. കറങ്ങുന്നതിനടയിൽ അവൻ ജോലി ചെയ്യുന്ന സ്ഥലം ഓഫീസ് കാണിച്ചു തന്നു, കൃഷിവകുപ്പ്. അവൻ തൃശൂർ പോകുവാൻ ഒരുപാട് തവണ ശ്രമിച്ചതാണ്, നടന്നിട്ടില്ല. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് റൂമിലെത്തിയപ്പോൾ സമയം 8:00. സമയം പോകാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ, അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി.

ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്. അതുകൊണ്ട് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഓഫീസിൽ ക്ലറിക്കൽ വിഭാഗത്തിൽ ഞാൻ ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. അതിൽ രണ്ടു സീറ്റ് ഒഴിവുണ്ട് ആയിരുന്നു. ഒന്ന് ഞാൻ ജോയിൻ ചെയ്തു. മറ്റൊരു സീറ്റ് ഇപ്പോഴും ഒഴിവിലാണ്. ആരോ ഒരാൾ വരുമെന്ന് പറയുന്നുണ്ട് ബാക്കിയുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ്. കൂടാതെ വില്ലേജ് ഓഫീസറാണ്. എന്നെ കൂടാതെയുള്ള ക്ലറിക്കൽ സ്റ്റാഫിൽ രണ്ടാണും ഒരു പെണ്ണും. എല്ലാവരും വിവാഹിതർ, രണ്ടാണുങ്ങൾ പ്രായംകൊണ്ട് എൻറെ

The Author

13 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    oru paad estam ????

  2. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.❣❣❣

  3. കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.

  4. തൃലോക്

    Hi

  5. രുദ്ര ശിവ

    ?

  6. ഹാപ്പി എൻഡിംഗ് വേണം ??

  7. ഇപ്പോ ആ പഴയ ട്രാക്കിൽ കേറിയപ്പോൾ സംഭവം ജോറായി ??

  8. Nice?
    Waiting 4 Next Part…..❣️

  9. Keep going ❤

  10. Kadha nalla track il pokunnund ingane thane munnotu potte waiting for next part ??

  11. മാക്കാച്ചി

    First❤❤

Leave a Reply

Your email address will not be published. Required fields are marked *