എൻ്റെ കിളിക്കൂട് 12 [Dasan] 335

ട്രെയിൻ കയറി, ഇരിങ്ങാലക്കുടയിൽ എത്തുമ്പോൾ രാത്രി പത്തര. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നില്ല, പറയാൻ കാളിയെ വിളിച്ചാൽ കിട്ടുകയുമില്ല. അതുകൊണ്ട് എനിക്കും വാശിയായി. ഞാനവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് വീടിനടുത്തെത്തി, അവർ കിടന്നിട്ട് ഉണ്ടായിരുന്നു. ഗേറ്റ് പൂട്ടി ഇരുന്നതിനാൽ അകത്തു കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഗേറ്റിന് അടുത്തുനിന്ന് മൊബൈലിലേക്ക് വിളിച്ചു. ഒന്നുരണ്ട് തവണ റിംഗ് ചെയ്തിട്ടും എടുത്തില്ല. മൂന്നാം തവണ റിങ്ങ് ചെയ്തപ്പോൾ ലൈറ്റുകൾ ഒക്കെ തെളിഞ്ഞു, അമ്മുമ്മ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ ഇവിടെ ഗേറ്റിനടുത്ത് നിൽപ്പുണ്ട് എന്ന് അമ്മുമ്മയോട് പറഞ്ഞു. അങ്ങനെ പുറത്ത് ലൈറ്റുകൾ ഒക്കെ ഓൺ ആയി, ഭദ്രകാളിയാണ് വന്ന് ഗേറ്റ് തുറന്നത്. അതെ സ്പീഡിൽ അകത്തേക്ക് പോയി, സിറ്റൗട്ടിൽ അമ്മൂമ്മ നിന്നിരുന്നതിനാൽ എനിക്കൊന്നും പറയാനോ ചെയ്യാനോ സാധിച്ചില്ല. ഞാൻ ഗേറ്റ് പൂട്ടി അകത്തേക്ക് ചെന്നു ഹാളിലിരുന്നു. ഭദ്രകാളിയെ അവിടെയെങ്ങും കണ്ടില്ല.
അമ്മൂമ്മ: മോനെ നീ വല്ലതും കഴിച്ചതാണോഡാ.
ഞാൻ: ഇല്ല, ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി.
അമ്മൂമ്മ: നിനക്ക് ഒന്ന് പറഞ്ഞിട്ട് വരാമായിരുന്നില്ലേ? ഒരു പിടി ചോറ് ബാക്കിയുണ്ടായിരുന്നുള്ളൂ, അതാണെങ്കിൽ വെള്ളം ഒഴിച്ചിട്ടുണ്ടാവും. മോളെ കിളി, ചോറ് വെള്ളത്തിൽ നിന്ന് പിഴിഞ്ഞ് പാത്രത്തിലാക്ക്. നിനക്ക് വിശപ്പു കെടാനുള്ള ചോറ് ഉണ്ടാകില്ല.
അന്നേരം അമ്മാവൻറെ ബെഡ്റൂം തുറന്ന് കാളി മുഖം കയറ്റി പിടിച്ച്, അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ആയ ശബ്ദങ്ങൾ കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഡ്രസ്സ് ഒന്നും മാറാൻ നിന്നില്ല, ഞാൻ കൈകൾ കഴുകി ഡൈനിങ് ടേബിൾ കസേരയിലിരുന്നു,
അമ്മൂമ്മ: ഒരു തുള്ളി ചോറ് ഉള്ളു മോനെ.
ഉടനെ ചോർ പ്ലേറ്റുമായി കിളി വന്നു. ശബ്ദം താഴ്ത്തി
ഞാൻ: ഈ കൈകൾ കൊണ്ട് ഒരു വറ്റ് തന്നാലും എൻറെ വയർ നിറയും.
എന്ന് പറഞ്ഞ് കൈകളിൽ പിടിച്ചു. കൈ തട്ടിമാറ്റി അടുക്കളയിലേക്ക് പോയി. ഇത് ഒരു വഞ്ചിക്ക് പോകില്ല എന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ അമ്മുമ്മ പറഞ്ഞു.
അമ്മുമ്മ: ആ പെൺകൊച്ച് ഇപ്പോൾ അവരുടെ മുറിയിൽ ആണ് കിടക്കുന്നത്, അതുകൊണ്ട് നീ നിൻറെ പഴയ മുറി തന്നെ ഉപയോഗിക്കുക.
ഞാൻ: ശരി.
ഏതായാലും അതാണ് നല്ലത്. അമ്മൂമ്മ ഉറക്കം പിടിച്ചുകഴിഞ്ഞാൽ, ആ മുറിയിൽ ചെന്ന് വഴക്കെല്ലാം തീർക്കണം. പറ്റുകയാണെങ്കിൽ ഒരു പെടയും കൊടുക്കണം. നല്ല തല്ലു കിട്ടാത്തതിൻറെ കുറവാണ്, മനുഷ്യൻറെ മനസ്സമാധാനം കളഞ്ഞിട്ട് ഇപ്പോഴും മുറുമുറുപ്പ്. അത് ഇന്ന് രാത്രി കൊണ്ട് തീർക്കണം. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് ബാത്ത്റൂമിൽ പോയി കയ്യും കാലും മുഖവും നല്ലവണ്ണം കഴുകി വന്ന് എൻറെ മുറിയിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അമ്മൂമ്മയും കിളിയും അവരവരുടേതായ മുറികളിൽ കയറി. അമ്മുമ്മ മുറിയിൽ കയറി വാതിലടച്ചു, തൊട്ടു പുറകെ കിളിയുടെ വാതിലും അടഞ്ഞു. ഞാൻ കാതോർത്തിരുന്നു അമ്മൂമ്മയുടെ കൂർക്കംവലിക്കായ്, അരമണിക്കൂറിനുള്ളിൽ സിംബൽ ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റ് കിളിയുടെ വാതിലിനടുത്ത് എത്തി. ഹാൻഡിലിൽ പിടിച്ച് തിരിച്ചു, അകത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല വീണ്ടും പലതവണ മുട്ടി. ഇല്ല, എഴുന്നേൽക്കുന്നില്ല. തലയണ

The Author

13 Comments

Add a Comment
  1. ??വായിക്കാൻ ഏറെ ഇഷ്ടം??

    oru paad estam ????

  2. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.❣❣❣

  3. കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.

  4. തൃലോക്

    Hi

  5. രുദ്ര ശിവ

    ?

  6. ഹാപ്പി എൻഡിംഗ് വേണം ??

  7. ഇപ്പോ ആ പഴയ ട്രാക്കിൽ കേറിയപ്പോൾ സംഭവം ജോറായി ??

  8. Nice?
    Waiting 4 Next Part…..❣️

  9. Keep going ❤

  10. Kadha nalla track il pokunnund ingane thane munnotu potte waiting for next part ??

  11. മാക്കാച്ചി

    First❤❤

Leave a Reply

Your email address will not be published. Required fields are marked *