എടുത്തു കൊണ്ടുവന്നു ഞാൻ ഹാളിൽ കിടന്നിരുന്ന സെറ്റിയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് ശീലം ആതിനാൽ, 6:45 ന് എഴുന്നേറ്റു. അപ്പോഴും അമ്മുമ്മയും മകളും എഴുന്നേറ്റിട്ടില്ല. പോകുന്നതിനു മുമ്പ് എന്നെ കുറ്റം പറഞ്ഞിരുന്ന ടീമുകളാണ്. ഇപ്പോൾ രാവിലെ ഒരു ചായ ശീലമായതിനാൽ, ഞാൻ അടുക്കളയിൽ പോയി കട്ടന് വെള്ളം വച്ചു. അവിടെയായിരുന്നപ്പോൾ അതിരാവിലെ തന്നെ ഒരു പാൽ ചായ ഹൗസ് ഓണറുടെ വീട്ടിൽ നിന്നും എത്തുമായിരുന്നു. ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ വെള്ളം തിളച്ചു, പല കുപ്പിയും തുറന്നു നോക്കിയപ്പോഴാണ് ചായപ്പൊടി കിട്ടിയത്, തിളക്കുന്ന വെള്ളത്തിലേക്ക് അതിട്ടു. രണ്ടാഴ്ചകൊണ്ട് ചായപ്പൊടിയുടെ ടിന്ന് വരെ മാറി, അപ്പോൾ പിന്നെ കാളി മാറാതെയിരിക്കുമോ? ഞാൻ ചായ ഗ്ലാസിൽ പകർന്ന് മധുരവും ഇട്ട് സെറ്റിയിൽ വന്നിരുന്നു കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അതാ ഒരു ശ്രീകോവിൽ തുറക്കുന്നു. വാതിൽ തുറന്ന് ദേവി അല്ല ഭദ്രകാളി ഇറങ്ങിവന്നു. എന്നെ തീരെ ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി. ഇപ്പോൾ അടുക്കളയിൽ ചെന്ന് സീൻ ആക്കിയാൽ അമ്മൂമ്മ എഴുന്നേറ്റു വരുമ്പോൾ അത് കാണും. അമ്മൂമ്മ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ ആ ശരീരത്തിൽ കയറിയിരിക്കുന്ന ബാധയെ ഇറക്കണം. അടുക്കളയിലേക്ക് ഗൗനിക്കാതെ പോയെങ്കിലും ഇടക്കിടക്ക് ഒളിങ്കണ്ണിട്ടു ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നില്ല എന്ന വിധത്തിൽ ഞാനും ഇരുന്നു. അമ്മ എഴുന്നേറ്റു വന്നു.
അമ്മൂമ്മ: നീ എഴുന്നേറ്റോ? ഇത്രയും നേരത്തേ നീ എഴുന്നേൽക്കുമൊ?
ഞാൻ: പിന്നെ. നേരത്തെ എഴുന്നേറ്റാൽ, രാവിലെ തന്നെ പണിയൊക്കെ കഴിച്ച് ഓഫീസിൽ പോകാൻ പറ്റൂ. അവിടെ ആയിരുന്നെങ്കിൽ രാവിലെ തന്നെ പാൽചായ മുൻപിലെത്തും. ഇവിടെ ഒരു കട്ടൻ ചായ കിട്ടണമെങ്കിൽ സ്വന്തമായി ഇട്ടു കുടിക്കണം.
അമ്മൂമ്മ: എന്താടാ അവിടെ വേലക്കാരെ വെച്ചിട്ടുണ്ടോ രാവിലെ തന്നെ പാൽ ചായ മുമ്പിൽ എത്താൻ?
ഞാൻ: രാവിലത്തെ പാൽചായ ഹൗസ് ഓണറുടെ വീട്ടിൽനിന്നും കൊണ്ടുവരും.
ഇതൊക്കെ പറഞ്ഞപ്പോൾ ആ ഉണ്ടക്കണ്ണി എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്മ അതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി. മുറ്റം അടിക്കാനുള്ള തയ്യാറെടുപ്പിലാണ് തോന്നുന്നു. ഇനി അമ്മ അകത്തേക്ക് വരാൻ കുറച്ചു സമയം പിടിക്കും ആയിരിക്കും. ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു, എന്നെ തീരെ ഗൗനിക്കുന്നില്ല. എന്തു പറഞ്ഞാണ് ഈ മൂശേട്ട സ്വഭാവം ഒഴിവാക്കുന്നത്. പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത്, ഞാൻ പോരുന്നതിനു തലേദിവസം സുധിയുടെ കയ്യിൽനിന്നും കുറച്ച് പൈസ കടം വാങ്ങി ഒരു സ്വർണ്ണം മോതിരം വാങ്ങിയിരുന്നു. ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി മുറിയിൽ ചെന്ന് ബാഗിൽ നിന്നും ആ മോതിരം എടുത്തു. വീണ്ടും അടുക്കളയിലേക്കു ചെന്നു പുറകിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു, എന്നെ തട്ടി മാറ്റി. ഞാൻ വലത്തെ കൈ പിടിച്ചപ്പോൾ കൈതട്ടി മാറ്റിയെങ്കിലും ഞാൻ വീട്ടില്ല, എന്നിട്ട് മോതിരവിരൽ ആ മോതിരം ചാർത്തി.
ഞാൻ: എൻറെ ശകുന്തളയ്ക്ക് ദുഷ്യന്തൻ ആവുന്ന ഞാൻ ചാർത്തുന്ന മോതിരം.
കിളി അത് ഊരിയെടുക്കാൻ ശ്രമിച്ചു, ഞാനത് തടഞ്ഞു.
കിളി: എനിക്ക് മോതിരവും മുതിരയൊന്നും വേണ്ട…… എന്നോട് സ്നേഹം ഇല്ലാത്തവരുടെ ഒരു സാധനവും എനിക്ക് വേണ്ട.
ഞാൻ: എൻറെ പെണ്ണിനോട് സ്നേഹം ഇല്ലെന്ന് ആരാ പറഞ്ഞേ…… സ്നേഹം ഉള്ളതുകൊണ്ടല്ലേ സമയം ഇല്ലാഞ്ഞിട്ടും ഞാൻ വന്നേ.
കിളി: കഴിഞ്ഞ ആഴ്ച വരാമെന്ന് പറഞ്ഞതല്ലേ, എന്നോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അന്ന് വരുമായിരുന്നു.
ഞാൻ: എൻറെ അവസ്ഥ എനിക്കേ അറിയൂ….. നിന്നുതിരിയാൻ സമയമില്ല. എന്നിട്ടും സമയം കണ്ടെത്തി ഞാൻ വന്നപ്പോൾ, എൻറെ പെണ്ണ് എന്നോട് കെറുവിച്ചിരിക്കുന്നു. ഇപ്പോൾ ആർക്ക് ആരോടാണ് സ്നേഹം ഇല്ലാത്തത് എന്ന്
oru paad estam ????
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.❣❣❣
കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.
Hi
?
ഹാപ്പി എൻഡിംഗ് വേണം ??
ഇപ്പോ ആ പഴയ ട്രാക്കിൽ കേറിയപ്പോൾ സംഭവം ജോറായി ??
Nice?
Waiting 4 Next Part…..❣️
Keep going ❤
Kadha nalla track il pokunnund ingane thane munnotu potte waiting for next part ??
Keep going
❤❤❤
First❤❤