മനസ്സിലായി. ഇന്നലെ രാത്രിയിൽ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. ഞാൻ എത്ര തവണ മുട്ടി തുറന്നൊ എന്നുമാത്രമല്ല ഒരു പ്രതികരണം പോലും ഉണ്ടായില്ല. അപ്പോൾ ആർക്കാണ് സ്നേഹം ഇല്ലാത്തത്. എത്രയോ ദിവസങ്ങൾ ഞാൻ ഫോണിൽ വിളിച്ചു, എടുത്തില്ല. നിങ്ങൾ അമ്മയും മകളും ഇവിടെയല്ലേ, ഞാൻ അവിടെ ഒറ്റയ്ക്ക്. എൻറെ ഫോണിൽ നിന്നും മറ്റാരെങ്കിലും വിളിച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന്
ഉടനെ എൻറെ വായപൊത്തി കാളിയുടെ മട്ടും ഭാവവും മാറി. എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി……
കിളി: എൻറെ പൊന്നിന് ഒന്നും പറ്റില്ല……. ഞാൻ എപ്പോഴും വിളക്ക് കത്തിക്കുമ്പോൾ പ്രാർത്ഥിക്കാറുണ്ട്…….. എന്നോട് ഇങ്ങനെയൊന്നും പറയരുത്.
ഞാൻ: പറയാതെ പിന്നെ, എത്ര ദിവസം ഞാൻ വിളിച്ചു എന്നറിയാമോ?
കിളി: അമ്മൂമ്മ എടുക്കാറുണ്ടല്ലോ
ഞാൻ: എനിക്ക് എൻറെ പെണ്ണിനോട് സംസാരിക്കണം എന്ന് തോന്നുമ്പോൾ, എന്തു ചെയ്യണം. ഫോൺ എടുത്തില്ല അതുപോട്ടെ ഇന്നലെ വന്നിട്ട് ഇത്രയും സമയമായിട്ടും എന്നോട് ഒരു വാക്ക് ചോദിച്ചോ. എന്നെ കണ്ടതായി പോലും നടിച്ചില്ല. എന്നിട്ടും നാണംകെട്ട് ഞാൻ വന്നു, അപ്പോഴും കൊമ്പും കുലുക്കി കൊണ്ട് എൻറെ നേരെ വരുകയായിരുന്നില്ലെ? അത്രയൊക്കെ ഉള്ളൂ സ്നേഹം.
കിളി: വാതിലിൽ മുട്ടി കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോൾ ഞാൻ തുറന്നു നോക്കി. സെറ്റിയിൽ കിടന്നുറങ്ങുന്നു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി.
ഞാൻ: എന്ത് ശല്യം. രണ്ടാഴ്ച കാത്തിരുന്നു കിട്ടി വന്നതാണ്. അപ്പോൾ ഇവിടെ ഒരാൾ കൊമ്പും കയറ്റി പിടിച്ചിരിക്കുന്നു. കൊമ്പ് ഒടിക്കാൻ എനിക്കറിയില്ല എന്ന് കരുതേണ്ട.
കിളി: ഓ! പിന്നെ, ഒടിക്കാൻ ഇങ്ങോട്ട് വന്നാൽ മതി. മോൻ ഒന്നു നന്നായിട്ടുണ്ട്. ആരുടേതാണാവോ ഭക്ഷണം.
ഞാൻ: നമ്മൾ ഉണ്ടാക്കിയാൽ, നമുക്ക് തിന്നാം അല്ലെങ്കിൽ പട്ടിണി. ഇപ്പോൾ ജോലിയൊക്കെ കിട്ടിയപ്പോൾ ഒരു ധൈര്യം. നമ്മുടെ പ്രശ്നം ഇവിടെ അറിഞ്ഞാലും ആരെങ്കിലും എതിർത്താലും ധൈര്യപൂർവ്വം എനിക്ക് വിളിച്ചുകൊണ്ട് പോകാമല്ലോ എന്ന മാനസിക സന്തോഷമാണ് എൻറെ മുഖത്തും ശരീരത്തിലും.
കിളി: വലിയമ്മയുടെ മുറ്റമടി കഴിഞ്ഞു എന്ന് തോന്നുന്നു.
ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് സെറ്റിയിൽ തന്നെ പോയിരുന്നു. അമ്മൂമ്മ അകത്തേക്കു കയറി എൻറെ അടുത്ത് വന്നിരുന്നു. ജോലിയെപ്പറ്റിയും ആ നാടിനെ പറ്റിയുമൊക്കെ ചോദിച്ചു.
അമ്മൂമ്മ: നിനക്ക്, നിൻറെ ചിറ്റയുടെ അടുത്ത് ഒന്ന് പോകാൻ പാടില്ലേ? പോകുമ്പോൾ ആ പിള്ളേർക്ക് എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ട് പൊയ്ക്കോ.
ഞാൻ: ശരി, ചിറ്റക്ക് ഇപ്പോൾ എങ്ങനെയുണ്ട്?
അമ്മൂമ്മ: കുഴപ്പമൊന്നുമില്ല.
ഇനിയിപ്പോൾ ഇവിടെ നിന്നിട്ട് പ്രണയസല്ലാപം ഒന്നും നടക്കില്ല, ഏതായാലും ചിറ്റയുടെ അടുത്ത് ഒന്ന് പോയിട്ട് വരാം. സൈക്കിൾ അന്വേഷിച്ചപ്പോൾ പ്രകാശൻ വന്നു കൊണ്ടു പോയി എന്ന് അറിഞ്ഞു. അതുകൊണ്ട് ഇനി നടരാജനാണ് അഭികാമ്യം. ഞാൻ രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു, പതിയെ നടന്നു. ചിറ്റയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു കടയുണ്ട്, പിള്ളേർക്ക് കഴിക്കാൻ പറ്റിയ അവിടെനിന്നും കുറച്ച് സാധനങ്ങൾ വാങ്ങി. ചിറ്റയുടെ വീട്ടിലെത്തി, കുഞ്ഞച്ചനും ഉണ്ടായിരുന്നു അവരോട് വർത്തമാനം പറഞ്ഞു കുറച്ചു നേരം ഇരുന്നു, വീടെത്തിയപ്പോൾ ഉച്ച ആകാറായി. അമ്മയും കിളിയും അടുക്കളയിൽ തകൃതിയായ പണിയിലാണ്.
അമ്മുമ്മ: നീ കൊണ്ടുപോയ അച്ചാർ ഒക്കെ തീർന്നോ?
ഞാൻ: കഴിയാറായിട്ടുണ്ട്.
അമ്മൂമ്മ: നീ വിളിച്ചുപറയാത്തതുകൊണ്ട് ഒന്നും വാങ്ങിയില്ല. ഇവിടെ ഉണ്ടായ
oru paad estam ????
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.❣❣❣
കൂടുതൽ അഭിപ്രായങ്ങൾ ആരായുന്നു.
Hi
?
ഹാപ്പി എൻഡിംഗ് വേണം ??
ഇപ്പോ ആ പഴയ ട്രാക്കിൽ കേറിയപ്പോൾ സംഭവം ജോറായി ??
Nice?
Waiting 4 Next Part…..❣️
Keep going ❤
Kadha nalla track il pokunnund ingane thane munnotu potte waiting for next part ??
Keep going
❤❤❤
First❤❤