എൻ്റെ കിളിക്കൂട് 13 [Dasan] 327

ഇത് പറഞ്ഞു ഞാൻ കിളിയെ നോക്കി. പക്ഷേ നാണിച്ച് ചിരിക്കുന്നുണ്ട്. നീ ഭക്ഷണം ഒക്കെ എടുത്തു വച്ച് കഴിച്ച് കിടക്കുമ്പോൾ സമയം ഒരുപാട് ആവും. അതുകൊണ്ട് വേഗം ഞാൻ ഡ്രസ്സ് മാറി ഒന്നു കുളിച്ച് എൻറെ പഴയ മുറിയിലേക്ക് കയറി. കിളിയും അമ്മയും അവരുടേതായ മുറികളിലേക്കും. ഞാൻ എൻറെ മുറിയിൽ കയറി, എൻറെ മുറിയുടെ താക്കോൽ തപ്പിയെടുത്തു. ജനൽ പാളികൾ എല്ലാം അടച്ചിട്ടു ഉണ്ടോ എന്ന് നോക്കി, കർട്ടനും വലിച്ചിട്ടു. അതിനുശേഷം കട്ടിലിൽ കയറി കിടന്നു, അധികം താമസിയാതെ അമ്മുമ്മയുടെ സിംബൽ ഉയർന്നു. ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി വാതിലടച്ച് ലോക്ക് ചെയ്തു. കിളിയുടെ വാതിലിനു നേരെ നീങ്ങി, ഹാൻഡിൽ തിരിച്ചപ്പോൾ തുറന്നു അകത്തുകയറി. വാതിൽ അടച്ചു കുറ്റിയിട്ടു, ബാത്ത്റൂമിലെ ലൈറ്റ് ഓൺ ചെയ്തു, വാതിൽ തുറന്നിട്ടു. ആ പ്രകാശത്തിൽ എൻറെ പെണ്ണ് ഉറക്കം നടിച്ചു കിടക്കുന്നു. ഞാൻ അടുത്ത് ചെന്നിട്ടും അനങ്ങുന്നില്ല, കളിപ്പിക്കാൻ ഞാൻ തിരിച്ചു നടന്നു. പെട്ടെന്ന് എൻറെ കൈകളിൽ പിടി വീണു.
കിളി: എടാ….. കള്ളാ…… നീ തിരിച്ചു പോകാം എന്ന് കരുതിയൊ? എത്ര ദിവസങ്ങളായി ഞാൻ കാത്തിരിക്കുന്നത് എന്നറിയാമോ? ഇനി നേരം വെളുക്കുന്നത് വരെ നിന്നെ ഞാൻ ഉറക്കില്ല.
എന്ന് പറഞ്ഞു എന്നെ മുകളിലേക്ക് വലിച്ചിട്ടു.
ഞാൻ: ഞാൻ വിശന്നുവലഞ്ഞു വന്ന ചെന്നായയാണ്. ഇന്നലെ ഉച്ചയ്ക്ക് ആഹാരം കഴിച്ചതാണ്, ഈ സമയം വരെ പട്ടിണിയാണ്.
കിളി: അതിന് വല്യമ്മ മോനോട് ആഹാരം എടുത്തു തരുന്ന കാര്യം പറഞ്ഞതാണല്ലോ.
ഞാൻ: ഒന്നാമത് അത്രയും സമയം എനിക്ക് നഷ്ടപ്പെടുത്താൻ ഇല്ല. മറ്റൊന്ന് എനിക്ക് ഇവിടെ നിന്ന് എന്തുകിട്ടിയാലും അമൃതാണ്. അതുകൊണ്ട് ഞാൻ അമൃത് സ്വീകരിക്കാൻ വന്നതാണ്.
കിളി: എവിടെ നിന്ന്?
ഞാൻ ആ ചുണ്ടുകൾ തൊട്ടു കാണിച്ചു.
ഞാൻ: വേഗം തരു എനിക്ക് വിശക്കുന്നു.
കിളി ചുണ്ടുകൾകൊണ്ട് എൻറെ ചുണ്ടുകളെ കവർന്നെടുത്തു. ചുണ്ടുകളുടെ മർദ്ദനത്തിനുശേഷം, നാവു എൻ്റെ വായിലേക്ക് കടത്തി. ഞാൻ കിളിയുമായി ഒന്നു മറിഞ്ഞു, ഇപ്പോൾ കിളി എൻറെ മുകളിലാണ്. ആ വായിൽ നിന്നും അമൃത് പോലെ ഉമിനീര് എൻറെ വായിലേക്ക് ഒലിച്ചിറങ്ങി. ഞാനത് കൊതിയോടെ കുടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വായ പിൻവലിച്ചു.
കിളി: എൻറെ കള്ള കുട്ടൻറെ വിശപ്പ് മാറിയോ?
ഞാൻ: ഇല്ല, തൽക്കാലം ഇതു മതി.
കിളി: എന്തടാ ചക്കരേ……. വിശപ്പു മാറാത്തെ. വിശപ്പു മാറാൻ ഇനി വല്ലതും വേണോ?
ഞാൻ: ഇനി എന്താണ് ഉള്ളത്?
കിളി: എൻറെ ചക്കര കുട്ടന് ഇങ്ക് വേണോ?
ഞാൻ: അതെന്തുവാ?
കിളി: ഒന്നും അറിയില്ല പാവം! ഒന്ന് പോയെടാ ചെക്ക….. ഇന്ന് നേരം വെളുക്കുന്നത് വരെ ഈ നെഞ്ചിൽ തല ചായ്ച്ചു എനിക്ക് കിടന്നു ഉറങ്ങണം.
എന്ന് പറഞ്ഞു കൊണ്ട് എൻറെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു. അതേ കിടപ്പിൽ ഞങ്ങൾ രണ്ടുപേരും കിടന്നുറങ്ങി.

അമ്മൂമ്മ വന്ന് വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഉണരുന്നത്. കിളി അപ്പോഴും എൻറെ നെഞ്ചിൽ തന്നെ തലചായ്ച്ചു കിടക്കുകയാണ്. കിളി ചാടി പിടഞ്ഞെഴുന്നേറ്റു,

The Author

29 Comments

Add a Comment
  1. നന്നായിട്ടുണ്ട് bro…❤️❤️

  2. Kadha ippol vere level anutto.orupadishttayi❤️
    Bakkikayi waiting ❤️

  3. Ivaree pirikaruth pls kiliyodu Elam thorannu parayanam pls nice thoughts

    1. പിരിക്കരുത് എന്നാണ് എൻ്റെയും ആഗ്രഹം. കിളിയെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമൊ എന്ന് കണ്ടറിയാം

  4. Ivaree pirikaruth pls kiliyodu Elam thorannu parayanam pls

  5. ബ്രോ സെറ്റ് ആണ് ഇപ്പോൾ ?.
    ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ?
    Waiting 4 Next പാർട്ട്‌….. ❣️

  6. പാലാക്കാരൻ

    Veendum adutha pani varunnund

    1. കിളിയുടെ മനോഭാവം പോലെയിരിക്കും പ്രശ്നത്തിൻ്റെ തീവൃത.

  7. YEs guys അടുത്ത പ്രേശ്നത്തിനുള്ള എല്ലാ വഴിയും കാണുന്നുണ്ട് ???
    Kiliyodu മുന്പ്പേ ഇവിടെ നടക്കുന്നത് മുഴുവൻ പറഞ്ഞാൽ പോരായിരുന്നോ ??
    അടുത്ത പാർട്ടിൽ എന്താവും എന്ന് കണ്ടറിയാം ?

    1. കിളി പ്രശ്നം ഏത് രീതിയിൽ ഉൾക്കൊള്ളുന്നതുപോലെയിരിക്കും.

  8. കൊള്ളാം, super ആകുന്നുണ്ട്

  9. ❤❤soulmate❤❤

    Nyz story bro
    Kilik kurach vaashi kooduthalalle….. Pavam kore kashtapeduthunnu.

    1. സ്നേഹക്കൂടുതൽ കൊണ്ടാണ് കിളി അങ്ങിനെ പെരുമാറുന്നത്, അത് അജയന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിക്കുന്നത്.?

  10. രുദ്ര ശിവ

    ?

  11. അവരുടെ ഇടയിലേക്ക്‌ പുതിയ പ്രശ്നം വരുന്ന പോലെ

    1. ശരിയാണ്. സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ

  12. Adoor kaaran aano dasa ??

    1. കാത്തിരുന്ന് കാണുക.

  13. Da nee adoor karan aanoda???

  14. Ithintea partinayi najn ennum vannu nokkum athrekku istapetta oru story anithu

    1. ഞാൻ കന്നിക്കാരനാണ്.അതുകൊണ്ട് നിങ്ങളുടെയൊക്കെ ആശിർവാദത്തോടെ കഥ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ കഥ എന്നെ വല്ലാതെ മാനസിക സംഘർഷം വരുത്തുന്നുണ്ട്. അതു കൊണ്ട് തുടർച്ചയായി എഴുതുന്നു. എനിക്ക് തന്നെ അടുത്ത ഭാഗം എന്ത് ആകുമെന്ന ആകാംഷയാണ് എന്നെ തുടർച്ചയായി എഴുതാൻ പ്രേരിപ്പിക്കുന്നത്.???

  15. Ithum poliyayittundu

Leave a Reply

Your email address will not be published. Required fields are marked *