എൻ്റെ കിളിക്കൂട് 3 [Dasan] 300

ആരാണ് ആ പെൺകുട്ടി ” ഇപ്പോഴാണ് പൂർണ്ണതയിൽ എത്തിയത്. എല്ലാം എന്നിൽ എത്തിക്കുവാൻ കണ്ട വഴി കൊള്ളാം.”

 

എടാ ഇനി ഞാൻ പേര് പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് എന്നെ ഇഷ്ടമല്ല എന്നുള്ള കാര്യം കിളിയിലൂടെ ഞാനറിഞ്ഞു, ഇനി ആ പേര് പറയുന്നതിൽ അർത്ഥമില്ല,പോട്ടെ. വരൂ ഊണു കഴിക്കാൻ സമയമായി ” എന്ന് പറഞ്ഞ് ഞാൻ ഓലയിൽ നിന്നും എഴുന്നേറ്റു ഒപ്പം അവനും തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൻ പല തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു, എനിക്ക് അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എൻറെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

 

എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി. കിളി നഷ്ടപ്പെടുമെന്ന അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീടെത്തുമ്പോൾ അമ്മുമ്മ അവിടെയുണ്ടായിരുന്നു. “നിങ്ങൾ എവിടെ പോയിരുന്നു മക്കളെ?” അവൻ പറഞ്ഞു: – ” ഞങ്ങൾ എങ്ങും പോയില്ല കുറച്ചു നടക്കാൻ പോയി ” അമ്മൂമ്മ ” ഈ നട്ടുച്ച നേരത്തൊ? വാ ചോറ് തിന്നാം ” അവനും അമ്മൂമ്മയും അകത്തേക്ക് കയറിപ്പോയി ഞാൻ സിറ്റൗട്ടിൽ കസേരയിലിരുന്നു. ഇനി എന്ത്? അമ്മൂമ്മ സ്ഥലത്തുള്ള അതിനാൽ ഇനി ഒറ്റയ്ക്ക് കണ്ട് സംസാരിക്കലും നടക്കില്ല. എൻറെ വിശപ്പും ദാഹവും എല്ലാം നഷ്ടപ്പെട്ടു.

 

അങ്ങനെയിരിക്കെ കുറച്ചുകഴിഞ്ഞ് കിളി വന്നു പറഞ്ഞു ” ദേ വല്യമ്മയും ചേട്ടനും ഊണുകഴിക്കാൻ ഇരുന്നു, വിളിക്കുന്നു” അതും പറഞ്ഞ് തിരിച്ചുപോയി. ഞാൻ അവിടെ നിന്നും എഴുന്നേറ്റു ടേബിളിന് അടുത്തേക്ക് ചെന്നു അവിടെ എനിക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് അവർ മൂന്നുപേരും ഭക്ഷണം കഴിക്കുന്നു. ഞാൻ കസേരയിൽ ഇരുന്നു ഒരു പിടി ചോറ് വാരി കയ്യിലെടുത്തു വായിൽ വെച്ചു പക്ഷേ എനിക്ക് ഇറക്കാൻ കഴിഞ്ഞില്ല ഒരുകണക്കിന് വായിൽ വച്ച് ഭക്ഷണം ഇറക്കി പിന്നീട് വെള്ളവും കുടിച്ച് എഴുന്നേറ്റ് പോകുംവഴി അമ്മുമ്മ ” എന്താടാ ചെക്കാ നിനക്ക് വിശപ്പില്ലെ?” അതിനു മറുപടി പറയാതെ ഞാൻ സിറ്റൗട്ടിലേക്ക് നടന്ന് കസേരയിൽ പോയിരുന്നു.

 

അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, പ്രകാശൻ അമ്മൂമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് വന്നു. സിറ്റൗട്ടിൽ വന്ന് എന്നോട് ” എടാ ‘രാവണപ്രഭു’ സിനിമ കാണാൻ വരുന്നോ, ദേവാസുരം സിനിമയുടെ രണ്ടാം ഭാഗം നല്ല കിടിലൻ സിനിമയാണെന്ന് പറയുന്നത് കേട്ടു. വട ഞാൻ നിനക്ക് ടിക്കറ്റ് എടുത്തു തരാം

The Author

8 Comments

Add a Comment
  1. Bro ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി, നല്ല ഒറിജിനാലിറ്റി ഉണ്ട്, ഇതുപോലെ തന്നെ മുൻപോട്ടു പോവാൻ സാധിക്കട്ടെ ❤❤❤?

  2. Bro adipoli oru rekshem illa aduth part nu katta waiting ❣️❣️

  3. മോനെ ദാസാ കൊള്ളാം അടിപൊളി…next part ഒന്ന് ബെക്കം post ചെയ്യാവോ???… വെയ്റ്റിങ്ങ്….

  4. കൊള്ളാം, നന്നായിട്ടുണ്ട്

  5. നന്നായിട്ടുണ്ട് bro❤️❤️

  6. ❤️❤️❤️

  7. Nyzz..?? waiting?

Leave a Reply

Your email address will not be published. Required fields are marked *