അമ്മൂമ്മ:- “എടാ നീ ഒന്നു പിടിച്ചേ എനിക്ക് ഒറ്റയ്ക്ക് താങ്ങാൻ വയ്യ” ഞാൻ പിടിക്കാൻ ചെന്നപ്പോൾ അവൾ പറയുകയാണ് “വലിയമ്മേ ഞാൻ നടന്നു കൊള്ളാം” ഞാൻ അതുകൊണ്ട് പിടിക്കാൻ നിന്നില്ല. കടുത്ത വെറുപ്പ് എന്നോട് ഉണ്ടെന്ന് കൂടുതൽ വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രവർത്തി. നടക്കുന്നതിനിടയിൽ തെന്നി വീഴാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു:- ” എടാ നീ ഒന്നു പിടിച്ചേ, ഈ പെൺകൊച്ച് ഇതൊക്കെ പറയും. അവിടെ ചെല്ലുമ്പോൾ നീ ശരിക്ക് പിടിച്ചിറക്കണെ, ഞാനും വന്നേനെ പക്ഷേ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും ഒക്കെ ആക്കണ്ടേ, വേഗം ചെല്ല് മക്കളേ” ഞാൻ കിളിയെ പിടിച്ച് നടത്തി ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവറോടൊപ്പം ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു – പുറകിൽ ഇരുന്നു കൂടെ ഞാൻ അപ്പോൾ ഒരു ഒഴിവു പറഞ്ഞു:- “ചേട്ടാ അവിടെ ചെല്ലുമ്പോൾ ഇറങ്ങാനുള്ള എളുപ്പത്തിന് ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത് ” ഡോക്ടറുടെ വീട്ടിലെത്തി ഞാനിറങ്ങി, കിളി തന്നെ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ ചെന്ന് പിടിച്ചപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി അത് കാര്യമാക്കാതെ ഞാൻ പിടിച്ചിറക്കി. ഓട്ടോറിക്ഷ ചേട്ടനോട് ഞാൻ ചോദിച്ചു വെയിറ്റ് ചെയ്യാമോ എന്ന് അയാൾ പറഞ്ഞു അധികസമയം വെയിറ്റ് ചെയ്യില്ല ഞാൻ ഓക്കേ പറഞ്ഞു ഡോക്ടറുടെ വീട്ടിൽ ഒന്നുരണ്ടു പേർഷ്യൻ്റ ഇരിപ്പുണ്ട്. കിളിയെ ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴമായി, കിളിയെ പിടിച്ചുകൊണ്ട് ഡോക്ടറുടെ റൂമിലേക്ക് വന്നു. അയാൾ പരിശോധിച്ചിട്ട് എക്സറേ എടുത്തു നോക്കാം എന്ന് പറഞ്ഞു എക്സ്-റേ ക്കുള്ള കുറിപ്പും തന്നു. കിളിയെ പിടിച്ച് പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി അടുത്തുള്ള എക്സറേ ഉണ്ടെങ്കിൽ ചെന്ന് എക്സറേ എടുത്തു തിരിച്ച് ഡോക്ടറെ കാണാൻ എത്തി. കിളിയെ ഓട്ടോറിക്ഷയിൽ ഇരുത്തി ഞാൻ പറഞ്ഞു:- “ഇതു കൊണ്ടുപോയി ഡോക്ടറെ കാണിച്ചിട്ട് വരാം” എക്സ്-റേ യുമായി ഡോക്ടറുടെ അടുത്തു ചെന്നു പരിശോധിച്ചിട്ട് അയാൾ പറഞ്ഞു കുഴപ്പമൊന്നുമില്ല പൊട്ടൽ ഒന്നും കാണുന്നില്ല രണ്ടു മൂന്നു ദിവസം റസ്റ്റ് എടുത്തു കഴിഞ്ഞാൽ മാറാവുന്ന അതേയുള്ളൂ നല്ല വേദന കാണും ഒരു ഓയിൽമെൻറ് എഴുതിത്തരാം അത് പുരട്ടുക എന്നിട്ട് ചൂടു പിടിക്കണം എല്ലാം ശരിയാവും” എന്നു പറഞ്ഞ് മരുന്നിനുള്ള കുറിപ്പ് എഴുതി തന്നു ഡോക്ടർക്കുള്ള ഫീസും കൊടുത്ത് ഞാൻ പുറത്തേക്കിറങ്ങി, ഓട്ടോറിക്ഷയിൽ തിരിച്ചുപോരുമ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ഓയിൽമെൻ്റും മരുന്നും വാങ്ങി വീടെത്തി ഓട്ടോറിക്ഷയിൽ നിന്നും പിടിച്ചിറക്കി. ഗേറ്റിൽ പിടിച്ചുനിർത്തി ഓട്ടോ ചേട്ടന് പൈസയും കൊടുത്തു വിട്ടു. ഗേറ്റ് തുറന്നു കിളിയെ പിടിച്ച് അകത്തേക്ക് നടത്താൻ ശ്രമിച്ചപ്പോൾ:- “ഇതൊന്നും ചെയ്തതുകൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം ഒന്നും തോന്നില്ല” ഞാനൊന്നും മിണ്ടിയില്ല, പിടിച്ച് അകത്ത് അവരുടെ റൂമിൽ കൊണ്ടുപോയി കിടത്തി. അമ്മൂമ്മയുടെ അടുത്തു ചെന്ന് വിവരം ഒക്കെ പറഞ്ഞു. അമ്മുമ്മ വന്ന കിളിയെ നോക്കി എന്നിട്ട് എന്നോട് :- “മോളെ അപ്പുറത്ത് ബാത്റൂം ഉള്ള റൂമിൽ കിടത്തിയാൽ പോരായിരുന്നോ, ബാത്റൂമിൽ പോകാനും വരാനും അതല്ലേ എളുപ്പം” ശരിയാണെന്ന് ഞാനും പറഞ്ഞു. കാൽപ്പാദത്തിൽ മേൽ നല്ല നീര് ഉണ്ട്. കിളിയോട് അവിടെ നിന്നും എഴുന്നേൽക്കാൻ അമ്മൂമ്മ പറഞ്ഞിട്ട് എന്നോട് പിടിക്കാൻ പറഞ്ഞു. കിളി അവിടെനിന്നും എഴുന്നേറ്റു പിടിച്ച് അപ്പുറത്തെ റൂമിലേക്ക് കൊണ്ടുപോയി കസേരയിലിരുത്തി, കട്ടിൽ ആ
തുടരുക. ???
Machaane, sambavam level aanu. Ingane thannengu munnott potte.
നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി.
വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Super
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.
Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️
മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???
എല്ലാ അഭിപ്രായങ്ങൾക്കും നന്ദി
എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ
നിനക്കെന്തിന്റെ കേടാടാ പന്ന…
നന്നായിട്ടുണ്ട് ബ്രോ
തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി.
Waiting 4 next part…. ❣️
Nice bro thudaruka
Next part udane poratte
Bro story adipoli
മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട് കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു… അപ്പൊ next part പോന്നോട്ടെ… വെയ്റ്റിങ്ങ്?????
ബ്രോ കൊള്ളാം ?
പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം
????