മുറിയുടെ പടിഞ്ഞാറുവശം ചുവരിനോട് ചേർന്ന് തെക്കുവടക്ക് ആയിട്ടാണ് കിടക്കുന്നത് ബെഡ് ഉപയോഗിക്കാത്തതിനാൽ കൊട്ടി കുടഞ്ഞ് ഞാനും അമ്മുമ്മയും കൂടി ഷീറ്റ് വിരിച്ചിട്ട് കിളിയേ കിടത്തി, അമ്മുമ്മയെ സഹായിക്കാൻ ഞാനും അടുക്കളയിലേക്ക് ചെന്നു മീൻ മേടിച്ച് വെട്ടിക്കഴുകി വച്ചിട്ടുണ്ടായിരുന്നു അതിനു വേണ്ട എല്ലാ ചേരുവകളും ഞാൻ അടുപ്പിച്ചു കൊടുത്തിട്ട് എൻറെ മുറിയിലേക്ക് പോയി. കിളി ഇന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു എന്തുമാത്രം ദേഷ്യത്തിലാണ് പറഞ്ഞത്, അത്രമാത്രം ദേഷ്യം എന്നോട് ഉണ്ട്. ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ അമ്മൂമ്മ ചോറ് തിന്നാൻ വന്നു വിളിച്ചു. ഞാൻ ടേബിളിന് അരികിലേക്ക് ചെല്ലുമ്പോൾ, അമ്മൂമ്മ കിളി ക്കുള്ള ഭക്ഷണവുമായി ആ മുറിയിലേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് അമ്മുമ്മയുടെ വിളിയാണ് കേട്ടത് – ” എടാ വേഗം വാ, ദേ ആ പെൺകൊച്ച് താഴെ കിടക്കുന്നു” ഞാൻ വേഗത്തിൽ അങ്ങോട്ട് ഓടിച്ചെന്നപ്പോൾ കിളി താഴെ ഇരുന്നു നേരുള്ള കാലും പൊക്കിപ്പിടിച്ച് കരയുന്നു ഉച്ചത്തിലുള്ള കരച്ചിൽ അല്ല കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മൂമ്മ എന്നോട് പറഞ്ഞു:- ” എടാ മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു, ഒന്ന് പിടിച്ച് അങ്ങോട്ട് ആക്ക്” ഞാൻ പിടിച്ച ബാത്റൂമിൽ ആക്കിയിട്ട് മുറിക്കു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ വീണ്ടും വിളിച്ചു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് കിളിയേ പൊക്കാനും എടുക്കാനും വയ്യാത്ത അവസ്ഥയാണ്, കാരണം വീട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു പശുവിനെ വളർത്തിയിരുന്നു. പശുവിനെ തൊഴുത്തിൽ നിന്നും മാറ്റി പുറത്തു കെട്ടാൻ വേണ്ടി അഴിച്ചപ്പോൾ പശു ഓടി അമ്മൂമ്മയുടെ കാലിൽ കയറു കുടുങ്ങി വീണ് കാല് രണ്ടായി വട്ടം ഒടിഞ്ഞു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഇത് സംഭവിച്ച് ഭേദം ആയിട്ട് അധികം നാളായിട്ടില്ല, അതോടെ ആ പശുവിനെ വിറ്റു. അതുകൊണ്ട് കാലിന് നല്ല വേദനയുണ്ട്. ഞാൻ ചെന്ന് ബാത്റൂമിൽ നിന്നും ഇറക്കി കൊണ്ടുവന്നു ബെഡ്ഡിൽ ഇരുത്തി ഭക്ഷണം ഒരു സ്റ്റൂളിൽ അമ്മൂമ്മ വച്ചു കൊടുത്തിട്ട് – “കഴിക്കു മോളെ ഞാൻ കുടിക്കാൻ വെള്ളവും ആയി വരാം” എന്ന് പറഞ്ഞ് അമ്മൂമ്മ അപ്പുറത്തേക്ക് പോയി ഞാനും ടേബിളിലേക്ക് നീങ്ങി ഭക്ഷണം കഴിക്കാൻ. വെള്ളവുമായി അമ്മമാർ തിരിച്ചു റൂമിലേക്ക് പോകുന്നത് കണ്ടു, റൂമിൽ നിന്നും കിളിയുടെ ശബ്ദം കേട്ടു – ” വല്യമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോളാം വീട്ടിൽനിന്നും ആരെയെങ്കിലും വരുത്തിയാൽ മതി, വല്യമ്മയ്ക്ക് ബുദ്ധിമുട്ടാവില്ലേ” അമ്മൂമ്മ:- ” എന്ത് ബുദ്ധിമുട്ട് മോളെ, മോൾക്ക് ഇവിടെവെച്ച് അല്ല ഇത് സംഭവിച്ചത്. ഇനി എനിക്ക് ബുദ്ധിമുട്ടാണെങ്കിൽ തന്നെ ഇവിടെ അജയൻ ഉണ്ടല്ലോ. മോൾക്ക് പോകണമെങ്കിൽ ആകാം, പക്ഷേ സുഖമായിട്ടു മതി. ഇത് മോളുടെ വീട്ടിൽ ഇപ്പോൾ അറിയിക്കുന്നില്ല” പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ഭക്ഷണശേഷം ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്ന് ബാത്റൂമിൽ കയറി കപ്പിൽ വെള്ളവും വായ കഴുകി ഒഴിക്കുവാൻ ബക്കറ്റുമായി കിളിയുടെ അടുത്ത് ചെന്നൂ അമ്മുമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പോകുന്നതിന് മുമ്പ് അമ്മുമ്മ എന്നോട് പറഞ്ഞു:- “മോൾക്ക് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ കേൾക്കണ്ടേ നീ മുറിയും അടച്ച് അകത്തുകടന്നാൽ ഒന്നുമറിയില്ല…. കേട്ടല്ലോ” ഞാൻ ശരി എന്ന് പറഞ്ഞു. അമ്മൂമ്മ കിളി കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. കപ്പിലെ വെള്ളം
തുടരുക. ???
Machaane, sambavam level aanu. Ingane thannengu munnott potte.
നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി.
വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Super
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.
Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️
മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???
എല്ലാ അഭിപ്രായങ്ങൾക്കും നന്ദി
എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ
നിനക്കെന്തിന്റെ കേടാടാ പന്ന…
നന്നായിട്ടുണ്ട് ബ്രോ
തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി.
Waiting 4 next part…. ❣️
Nice bro thudaruka
Next part udane poratte
Bro story adipoli
മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട് കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു… അപ്പൊ next part പോന്നോട്ടെ… വെയ്റ്റിങ്ങ്?????
ബ്രോ കൊള്ളാം ?
പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം
????