ചെയ്യാമെന്ന് കരുതിയിട്ടുണ്ടാവും പിന്നീട് പോകുന്നതിൻ്റെ തിരക്കിൽ മറന്നിട്ടുണ്ടാവും.ഭക്ഷണം കഴിച്ച് ക്ലീൻ ചെയ്തശേഷം ചുവരിൽ തലയണ ചാരിവെച്ച് കിളിയെ കട്ടിലിൽ ഇരുത്തിയിട്ടു ഞാൻ പറഞ്ഞു – എന്നോട് ദേഷ്യം ഒക്കെ കാണിച്ചു കൊള്ളു. എന്നെ വെറുത്തോളൂ…. ഞാൻ വെള്ളം ചൂടാക്കി തരാം ഒന്നു മേല് കഴുകി വസ്ത്രം ഒക്കെ മാറു. രണ്ടുദിവസം ആയില്ലേ ഒരേ വസ്ത്രത്തിൽ… കിളി ഉടൻ വേണ്ട എന്നു മറുപടി പറഞ്ഞുവെങ്കിലും ഞാൻ പോയി വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ചു ഓയിൽമെൻറുമായി ചെന്നു പുരട്ടി മൃദുവായി തടവിയും കൊടുത്തിട്ട് അടുക്കളയിൽ ചെന്ന് ചൂടുവെള്ളം ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. അവർ കിടന്നിരുന്ന മുറിയിൽ ചെന്നു അലമാര തുറന്ന് കിളിയുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ടുവന്ന് ബാത്റൂമിലിട്ട് ലൈറ്റ് ഓൺ ചെയ്ത് ആളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു ത്ങ്ങിക്കൊണ്ടുവന്നു യൂറോപ്യൻ ക്ലോസറ്റിൻ്റെ ടോപ്പ് അടച്ച് അതിന് മുകളിൽ ഇരുത്തിയതിന് ശേഷം പറഞ്ഞു – ബാത്റൂമിൻറെ വാതിൽ ചാരിയേക്കാം, റൂമിലെ വാതിൽ ക്ലോസ് ചെയ്തേക്കാം ഞാൻ പുറത്ത് ഉണ്ടാവും വിളിച്ചാൽ മതി. മാറുന്ന വസ്ത്രം ബക്കറ്റിൽ നനച്ചിട്ടേക്കു. രണ്ടു വാതിലും അതേപടി ചെയ്ത ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി തിരിച്ചുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അകത്തുനിന്ന് “കഴിഞ്ഞു” എന്നുള്ള കിളിമൊഴി കേട്ടു. വാതിൽ തുറന്നു അകത്തുകയറി ബാത്റൂമിലെ വാതിൽ തുറന്നപ്പോൾ വസ്ത്രം ഒക്കെ മാറി മുടിയൊക്കെ ഒതുക്കി കെട്ടി സുന്ദരിയായിയിരിക്കുന്നു. ഞാൻ ചെന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് ക്ലോസറ്റിൻ്റെ ടോപ്പ് അടച്ചിരിക്കുകയാണല്ലോ എന്ന് കണ്ടത്. ടോപ്പ് മാറ്റിക്കൊണ്ട് ഞാൻ വീണ്ടും പുറത്തിറങ്ങാൻ തുനിഞ്ഞപ്പോൾ “എല്ലാം കഴിഞ്ഞതാണ് എന്നെ കൊണ്ടുപോയി കിടത്തിയാൽ” വാങ്ങിക്കൊണ്ടുവന്ന കട്ടിലിൽ തിരുത്തിയതിനു ശേഷം പതിയെ കാലുകൾ എടുത്ത് തുടച്ച് ബെഡിന് മുകളിലേക്ക് വച്ചു. വേദനയുള്ള കാൽ പൊക്കി തലയണ താഴെ വച്ചു കൊടുത്തതിനു ശേഷം പതിയെ താങ്ങി കിടത്തിയതിനു ശേഷം ഞാൻ ഭക്ഷണം കഴിച്ചു തിരിച്ചുവന്ന് പായ എടുത്ത് കിളിയുടെ മുറിയിൽ വിരിക്കാൻ ചെന്നപ്പോൾ “എന്താണ് ഇവിടെയാണൊ കിടക്കുന്നത്? ഇത്രയൊക്കെ വെറുപ്പ് കാണിച്ചിട്ടും നിനക്കെന്താടാ മനസ്സിലാകാത്തത്, നീ എന്നെ തൊടുന്നതു പോലും ചൊറിയൻ പുഴു ഇഴയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഞാൻ സഹിക്കുന്നത്” എന്ന് പറഞ്ഞ് മുഖം വെട്ടി തിരിച്ചു. എനിക്ക് അങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ലല്ലോ, പ്രത്യേകിച്ച് കിളിയോടുള്ള ഇഷ്ടം, പിന്നെ ഇങ്ങനെ സുഖമില്ലാതെ കിടക്കുന്നതുകൊണ്ടും. ഭാര്യയുമായി ഞാൻ പുറത്തേക്കിറങ്ങി മുറിയുടെ വാതിൽക്കൽ തന്നെ ഹാളിൽ കിടന്നു കൊണ്ട് പറഞ്ഞു:-“എന്നെ വെറുത്തോളൂ, നികൃഷ്ടജീവി ആയി കണ്ടോളൂ. എന്നാലും എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചാൽ മതി. ഞാൻ മുറിയിൽ കിടക്കാം എന്ന് കരുതിയത് ഇന്നലെ ശരിക്കും ഉറങ്ങാത്തത് കൊണ്ട് ബോധംകെട്ട് ഉറങ്ങി പോയാൽ എന്തെങ്കിലും ആവശ്യം വന്നാൽ ഗ്ലാസ് എങ്കിലും എടുത്ത് എറിഞ്ഞു എന്നെ ഉണർത്താം അല്ലോ എന്ന് കരുതിയാണ്. സാരമില്ല ഇതൊക്കെ സഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്, അതിക്രൂരമായ തെറ്റാണ് ഞാൻ ചെയ്തത്. മാപ്പ് ചോദിച്ചാൽ തീരാവുന്ന തെറ്റല്ല ഞാൻ ചെയ്തത് എങ്കിലും വീണ്ടും മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം എന്നു ഞാൻ പറയുന്നില്ല. ഞാൻ കിടക്കുകയാണ് ഉറങ്ങിപ്പോയാൽ ആ ഗ്ലാസ് എടുത്തു എറിഞ്ഞാൽ മതി” തല
തുടരുക. ???
Machaane, sambavam level aanu. Ingane thannengu munnott potte.
നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി.
വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Super
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.
Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️
മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???
എല്ലാ അഭിപ്രായങ്ങൾക്കും നന്ദി
എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ
നിനക്കെന്തിന്റെ കേടാടാ പന്ന…
നന്നായിട്ടുണ്ട് ബ്രോ
തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി.
Waiting 4 next part…. ❣️
Nice bro thudaruka
Next part udane poratte
Bro story adipoli
മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട് കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു… അപ്പൊ next part പോന്നോട്ടെ… വെയ്റ്റിങ്ങ്?????
ബ്രോ കൊള്ളാം ?
പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം
????