എൻ്റെ കിളിക്കൂട് 8 [Dasan] 331

കാരണം? നിസ്സാര കാര്യം മതി, ഇനി ഞാൻ അന്വേഷിച്ച് ചെന്നില്ല എന്നുള്ളതാണൊ കുറ്റം.
ഈ അകൽച്ച എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം. എൻറെ അപ്പോയ്മെൻറ് ലെറ്റർ വരുന്നതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കണം. എന്നൊക്കെ ആലോചിച്ചു. പക്ഷേ പെട്ടെന്ന് എൻറെ ചിന്ത വേറൊരു വഴിക്ക് സഞ്ചരിച്ചു. ആ ഷിബുവിൻ്റെ വീട്ടിൽ ചെന്ന് ആ ചുറ്റുപാട് ഒക്കെ കണ്ടപ്പോൾ പെണ്ണിൻറെ മനസ്സ് മാറിയോ. അന്ന് കല്യാണത്തിന് പോയപ്പോൾ കുഴപ്പമില്ലാത്ത വീടൊക്കെ ആയിരുന്നു. ഇപ്പോൾ പുതുക്കിപ്പണിത എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് സംസാരിക്കണം. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അടുത്ത ദിവസം തന്നെ അവിടെ ചെല്ലാൻ പറ്റില്ല. കുറച്ചു ദിവസം കഴിയട്ടെ. എന്നാലും മനസ്സിൽ കിടന്ന് ആ വിഷമം വിങ്ങി പൊട്ടുകയാണ്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും പ്രശ്നം പറഞ്ഞു തീർക്കാമായിരുന്നു. പക്ഷേ അവിടെ അതിനുള്ള ഒരു സന്ദർഭം കിട്ടുന്നില്ല. അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. വിഷമങ്ങൾ ഉള്ളിൽ കടിച്ചുപിടിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം കിളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പ്രദീപിൻ്റെ ഭാര്യയുടെ ഇളയച്ഛൻ മരിച്ചിട്ട്, കിളിയും പ്രകാശനി ഒഴിച്ചുള്ളവർ അവിടേക്ക് പോയിരിക്കുന്നു. ഞാനവിടെ ചെന്നപ്പോൾ പ്രകാശൻ എന്നോട് ” ഇവിടെ കുറച്ചു നേരം ഇരിക്ക്. ഞാനിപ്പോൾ വരാം………. ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാനിവിടെ പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമയം പതിനൊന്നര. ഞാൻ പോയിട്ട് ഒരു മണിയോടെ ഒപ്പിച്ചു വരാം. അവർ വരുമ്പോഴേക്കും അഞ്ചു മണിയെങ്കിലും കഴിയും. എനിക്ക് കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ജോലി കിട്ടാൻ പോകുന്നതിൻ്റെ ചെലവുണ്ടട്ടോ.
ഇത് പറഞ്ഞ് പ്രകാശൻ എൻറെ സൈക്കിളും ആയിപോയി. ഞാൻ കുറച്ചുനേരം വാതിൽക്കൽ ഇരുന്നു. കിളിയെ കാണാത്തതിനാൽ അകത്തേക്ക് കടന്നു. അടുക്കളയിൽ തകൃതിയായ പണിയിലാണ് കിളി. എന്നെ കണ്ടപ്പോൾ തലവെട്ടിച്ച് അവിടെ ഇരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ തോളിൽ കയറി പിടിച്ചു. എൻറെ കൈ ഒറ്റ തട്ട്. രണ്ടു കൈകൾ കൊണ്ടും ഇരു തോളുകളിലും പിടിച്ചുനിർത്തി. എൻറെ മുഖത്തേക്ക് നോക്കുന്നില്ല.
കിളി:- എന്നെ വിടാൻ, ഞാൻ ഉച്ചത്തിൽ കരയും. എനിക്ക് നിങ്ങളെ വെറുപ്പാണ്. നിങ്ങൾ എൻറെ ദേഹത്ത് തൊട്ടുപോകരുത്.
ഞാനത് വകവെക്കാതെ കിളിയേ പിടിച്ചുനിർത്തി.
ഞാൻ:- കരയുന്നെങ്കിൽ കരഞ്ഞൊ, ആളുകൾ കൂടട്ടെ എന്നെ തല്ലി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. എനിക്കു മരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നോട് ഈ കാണിക്കുന്ന പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിലും ഭേദം മരിക്കുന്നതാണ്, അതും മോളുടെ പേരുപറഞ്ഞ് ആവുമ്പോൾ കൂടുതൽ സന്തോഷം.
കിളി :- എന്നെ വിടെടാ പട്ടി, നീ എൻറെ ആരാടാ…….. എന്നെ വിട്ടില്ലെങ്കിൽ ഈ കത്തി കൊണ്ട് കുത്തും.
കറിക്ക് അരിഞ്ഞോണ്ടിരുന്ന കത്തി എൻറെ നേരെ കാണിച്ചുകൊണ്ട് അലറി.
ഞാൻ :- കുത്തുന്നെങ്കിൽ കുത്ത്. മരിക്കാൻ എനിക്ക് പേടിയില്ല. ഇ കൈകൊണ്ട് ആവുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ.
കത്തിയെടുത്ത് എന്നെ അകറ്റാൻ വീശി. ഞാൻ മാറിയില്ല കത്തി എൻറെ കൈത്തണ്ടയിൽ കൊണ്ടു, വലതു കൈപ്പത്തിക്ക് തൊട്ടു മുകളിലായി. അപ്പോൾ

The Author

31 Comments

Add a Comment
  1. കൊള്ളാം, കിളിക്ക് അവിടെ വെച്ച് എന്തോ സംഭവിച്ചിട്ടുണ്ട്, അതാണ് ഈ മാറ്റം, അന്ന് ചുണ്ട് അങ്ങനെ ആയതും അതുകൊണ്ടാവും. അടുത്ത ഭാഗം വേഗം വരട്ടെ

  2. Mone njanoru veettammayanu, e katha njan vayichittilla. Ente mon monte kadha vayichit vishamichirikuvanu. Innale vaikuneravum ravileyum uchakkum onnum kazhikkan vlichit varanjatu kondu karyam thirakkiyapol arinjatha ithu.
    Onn e katha avasanipikamo. Avante avastha kandit sahikan avunnilla. Kazhinja idak avan ishtapetta penn avane ittitu poyathinte ormakal vannathu kondavum ith.

  3. ഡാർക്ക് സീൻ ആണല്ലോ മച്ചു. കിളിയും അജയനും അടുത്ത പാർട്ടിൽ എങ്കിലും ഒന്നിച്ചു കണ്ടാൽ മതി.
    ഒരു അപേക്ഷയാണ്, ഈ കുഞ്ഞാഗ്രഹം ഒന്ന് നടത്തി തന്നുടെ.

  4. Vallathe kathirikkunnu bro….

  5. Kadhayude mellapokku onnu nirthiyal kadha super aakum

  6. എന്താണ്‌ ബ്രൊ ഒന്നും മനസിലാവുന്നില്ല കിളിക്ക്‌ എന്തു പറ്റി അവിടെ പോയൊപ്പൊൾ കിളിക്ക്‌ എന്ത്ങ്കിലും പറ്റിയൊ അത്‌ കൊണ്ട്‌ ഇവൻ കരുതുന്ന പോലെ കിളിയും കരുതിയോ? അതൊ കിളിക്‌ അവിടത്തേ പത്രാസിൽ വീണൊ? ആകെ കൺഫ്യൂഷനാണ്‌ ബ്രൊ കൂടുതൽ കുഴപ്പിക്കാതെ കിളിയുമായി എല്ലാം പ്രശ്നങ്ങൾ അടുത്ത പാർട്ടിൽ തീർക്കണം Please Please Please.,.,,,,……..

  7. രുദ്ര ശിവ

    പൊളി മച്ചാനെ

  8. Poli machane onnum parayanilla niruthalley
    Vallathoru feel bro continue
    ??????????????

  9. ഇത് വേറെ ലെവൽ ആണല്ലോ,, ഒരു അപേക്ഷ

    കുറച്ചു കൂടുതൽ പാർട്ടുകൾ എഴുതാമോ വായിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കഥ തീർന്നു പോകുന്നു അതുകൊണ്ട് പറഞ്ഞതാ പ്ലീസ്

  10. Chetta nalla feel tharunnundu ithu vallatha e kathayilottu chernnu pokunnathu polea adutha partil kiliumayittulla preshnagal theerkkumennu vishuvasikkunnu .e kiliyea nammudea nayekunuthannea kittenam bro

    Adutha part pettannu post cheyenea athu vayichu kiliumayulla preshnal theernnu ennu manassilayalea manassinu oru samadhana varukollu atha

  11. നെഗറ്റീവ് എഴുതിയതിനല്ല, ഞാൻ നിർത്തുന്നുനു എന്ന് പറഞ്ഞത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ല. തെറ്റുകൾ ഉണ്ടാകുന്നുണ്ട് തിരുത്തി കൊണ്ടു പോകാം

  12. അജു ഭായ്

    ദാസൻ

    കഥ നല്ല ഫീൽ ആയി പോകുന്നുണ്ട്, എഴുത് നിർത്തി പോകരുത്..
    കിളിയുടെ ഈ മാറ്റത്തിൽ മറ്റേ 2 നായിന്റെ മക്കൾക്കും പങ്ക് ഉണ്ടെന്ന് ഉറപ്പാണ്, അവര്ക് നല്ലൊരു പണി കൊടുക്കണം. കുറച്ചു സമയം എടുത്തു ആയാലും അവരെ ഒന്നിപ്പിക്കണം.
    ഇടയിൽ അക്ഷരം തെറ്റുകൾ
    വരുന്നുണ്ട് അത് ശ്രദിക്കണം..

  13. Onu mathram killi rape cheyapedu ennu matram undavaruth. Angane vannal e storiyude feel motham poovum. Vayikanulla moodum

  14. Muvattupuzhakkaaran

    Bro oru request ond matte pulli kiliye rape cheythunno matto ezhutharuth athpole paisakk porage poyennum ezhutharuth chunk kathi povum ente mattenthengilum preshnam aakki ezhuthanam please pinne othiri delay varutharuth athrakk aagaamsha ond ith vaayikkaan pinne ingane suspense vakkaathe page kootti ezhuthaamo

  15. കഥയെഴുതി വായിക്കുമ്പോൾ ഒരു സുഖവും തോന്നുന്നില്ല. അതു കൊണ്ട് കഥയിലെ പോരായ്മകൾ നിങ്ങൾ അഭിപ്രായം പറഞ്ഞാലെ മനസ്സിലാകു …… പ്ലീസ്

    1. സിജീഷ്

      ദാസേട്ടാ ❤❤❤

      “”എന്തെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അടുത്ത ഭാഗം അവസാനം”” ആണെന്ന് പറയുന്നൊരാൾക്കു എങ്ങനെ ഒരു നെഗറ്റീവ് എഴുതാൻ തോന്നും,, അതും ഇതുപോലെ നല്ലൊരു സാധ്യതയുള്ളൊരു സ്റ്റോറിക്,, അപ്പോൾ നിർത്തി കളയില്ലേ,നെഗറ്റീവ് ഉണ്ടെങ്കിൽ പറഞ്ഞാൽ അടുത്ത ഭാഗത്തിൽ നന്നാക്കാൻ ശ്രെമിക്കും എന്ന് പറയുന്നവരോടല്ലേ… ഉള്ളു തുറന്ന് അഭിപ്രായം പറയാൻ കഴിയു!

      1. നെഗറ്റീവ് എഴുതിയതിനല്ല, ഞാൻ നിർത്തുന്നുനു എന്ന് പറഞ്ഞത്. കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ല.

    2. Muvattupuzhakkaaran

      ചേട്ടാ കഥാ സൂപ്പർ ആണ്‌ ഒന്നും പറയാനില്ല njn comment cheythapole rape or cash reason aakkaruth adutha partil eeh കഥയില്‍ njn involved aaya feel aan enikk athra ishtam ond ippo kadhayod

  16. നമ്മുടെ aah അളിയൻ നായിന്റെ മോൻ എന്തോ പണി ഒപ്പിച്ചിട്ടുണ്ട് എനിക്കുറപ്പാണ് ???… ദാസാ next പാർട്ട്‌ വെച്ചു നീട്ടല്ലേ heart attack വരും എനിക്ക്??… അപ്പൊ വെയ്റ്റിംഗ്…

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part……

  18. Ithe enthe koppe
    Mattavan enthelum cheytho athano ozhinje maral
    Ithe pole oru avasthayil anenkil sneham undenkil ethra marach vekkan nokkiyal polum purathe varum
    Avalke vayyandayipoyapol aval avane ethra cheetha paranjatha ennitte avan nokkiyille
    Pakshe itho avide Veenu kidanitte polum thirinju nokkiyilla
    Njan pala sandharbangalilum vicharichu pakshe nadanilla
    Pakshe ithe entha ingane
    Aval onnenkil avide poyappo avan vallom cheythittundavum appo ivanekal kooduthal sukham mattavan thannu enne karuthunundavum allenkil paisa
    Ivalude behaviour pakka angane thanne ane
    Entho oru koppille part ayipoyi
    Ithe senti theppe avihitham cheating okke anenkil onne parayanam plz .
    Allenkil adutha partil ente vaka poora part njan nadathum

    1. എന്നാലേ നിന്റെ കോപ്പിന് പറ്റിയ കഥ പോയി വായിക്കെട നീ

  19. Bro സ്റ്റോറി ഒരു പോയിന്റ് നിന്ന് തന്നെ നിക്കുവല്ലേ, സ്ലോ ആയിട്ടാണ് ഈ സ്റ്റോറി തീം മുൻപോട്ട് പോവുന്നത് എന്ന് അറിയാൻ, so, പേജസ് കൂട്ടി എഴുതിയാൽ അത് കുറച്ചു നന്നായിരിക്കും എന്ന് തോനുന്നു,
    അടുത്തത് എന്ത് എന്ന് കഥ മനസ്സിൽ വരുന്നില്ല ചെറിയ സിറ്റുവേഷൻ നിന്ന് തന്നെ കഥയെ പിടിച്ചു കെട്ടുന്നത് പോലെ…
    അടുത്ത പാർട്ട് പെട്ടന്ന് നൽകുമെന്ന് കരുതുന്നു ❤❤❤

  20. Kiliyum pariyum ellam pottey vere nalla kuttyvarum nammale chekkane don’t worry.nammale chekkane kai murichavale eni venda

  21. Nice bro

  22. ബ്രോ അടിപൊളി, കിളിയുമായുള്ള പ്രേശ്നങ്ങൾ എല്ലാം പെട്ടന്നു പറഞ്ഞതുതീർകണം അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

  23. Bro 2 days kathirunnu kadha munpott pokatte our sceneil thanne kidannu karangukayanu pagesinte enn. Koottu

    1. ബ്രോ ഇപ്പോഴാണ് വായിച്ചത്,
      തീർച്ചയായും തുടരണം ❣️
      ഒരു അപേക്ഷ മാത്രം……
      നല്ല ഒരു ഹാപ്പി എൻഡിങ് തരണം അത്ര മാത്രം ???…

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  24. ❤❤❤

    കിളി കൈവിട്ടുപോയോ

Leave a Reply

Your email address will not be published. Required fields are marked *