എൻ്റെ കിളിക്കൂട് 9 [Dasan] 371

കിളി ഒരക്ഷരം മിണ്ടുന്നില്ല. വീണ്ടും
അമ്മൂമ്മ :- ഒന്ന് രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമോ?
ഒന്നിനും മറുപടിയില്ല
ഞാൻ :- പെട്ടെന്ന് ഉണ്ടാവുമായിരിക്കും. ഉത്സവത്തിന് പോയി ചുറ്റുപാടൊക്കെ കണ്ടു ഇഷ്ടപ്പെട്ടു വന്നിരിക്കുകയല്ലേ.
അതു കൂടി കേട്ടതോടെ എന്നെ അതിരൂക്ഷമായി നോക്കി കൊണ്ട് ഭക്ഷണം നിർത്തി ചാടിതുള്ളി പോയി.
അമ്മൂമ്മ :- ഈ പെങ്കൊച്ച് എന്തിനാണ് ദേഷ്യപ്പെട്ടു പോകുന്നത്.
ഞാൻ:- നമ്മൾ കിളിയുടെ ചെക്കനെ പറഞ്ഞ കണ്ണ് ഇടുകയല്ലെ, അത് പിടിക്കാത്തതു കൊണ്ടായിരിക്കും. നിർത്താം. അതുമല്ല അമ്മുമ്മേ, നമ്മൾ കിളിയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് ആ വീട്ടുകാർക്കും ചെക്കനും പിടിച്ചില്ലെങ്കിലൊ. അതുകൊണ്ട് അമ്മുമ്മ നാളെത്തന്നെ കിളിയെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. എൻറെ കൈയല്ലെ മുറിഞ്ഞത് അതൊന്നും കുഴപ്പമില്ല അതൊക്കെ മാറിക്കോളും. അമ്മുമ്മ പറഞ്ഞതു കൊണ്ട് അവർക്കും കിളിക്കും എതിർത്തു പറയാൻ പറ്റാത്തതു കൊണ്ടായിരിക്കും ഇവിടെ നിർത്തിയത്.
ഇതു പറഞ്ഞു കഴിഞ്ഞതും അടുക്കളയിൽ പാത്രം ഒന്ന് താഴെ ശക്തിയായി വീണു എന്നല്ല എറിഞ്ഞു അതാണ് സത്യം.
ഞാൻ:- കണ്ടോ ഞാൻ പറഞ്ഞത് ശരിയാണ്. അതിൻറെ സിംബലാണ് അടുക്കളയിൽ കേട്ടത്. അമ്മൂമ്മയോട് എതിർക്കാൻ പറ്റാത്തതിൻറെ അടയാളം.
അമ്മൂമ്മ :- ശരി, ശരി. ഞാൻ ആ പെങ്കൊച്ച് നോട് ചോദിക്കട്ടെ. നീ എഴുന്നേറ്റ് പോ. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, നമ്മുടെ തറവാടിനെ അടുത്തുള്ള ചന്ദ്രൻറെ മകൻറെ പുര വാസ്തുവൽ ആണ് നാളെ. നിനക്ക് പോകാൻ പറ്റില്ലല്ലോ, ബസ്സിനെ ഈ കൈയും പിടിച്ച് എങ്ങനെ പോകും. അതുമല്ല ക്ഷീണവും മാറിയിട്ടില്ല. ആരെങ്കിലും പോകാതിരിക്കാനും പറ്റില്ല. ഞാൻ പോയിട്ട് വരാം, 11:30 നും 12 നും ഇടയിലാണ് സമയം. കുറച്ചുദൂരം ഉണ്ടല്ലോ അതുകൊണ്ട് രാവിലെ തന്നെ പോകും. നീ ഇപ്പോൾ വൈകി ആണല്ലോ എഴുന്നേൽക്കുന്നത് അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. രാവിലെ എന്നെ കാണാതാകുമ്പോൾ അന്വേഷിക്കേണ്ട ഞാൻ പോയിട്ടുണ്ടാവും.
ഞാൻ:- അമ്മൂമ്മ പോവുമ്പോൾ കിളിയെ കൂടി കൂട്ടിക്കോ അപ്പോൾ നിങ്ങൾ രണ്ടുപേർക്കും കൂടി പോയിട്ട് വരാമല്ലോ?
അമ്മൂമ്മ :- നിൻ്റെ ചായയുടെ കാര്യവും, ഉച്ചക്കത്തെ കാര്യവും എന്ത് ചെയ്യും.
ഞാൻ :- അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ രാവിലെ ചായ ഉണ്ടാക്കി വെച്ചേക്ക് ഉച്ചക്കും അത് തന്നെ മതി. തറവാടിന് അടുത്തു പോകുന്നതല്ലേ അപ്പോൾ തറവാട്ടിൽ കയറി വരാം, അവർ ഇങ്ങോട്ടും വരുന്നില്ല നമ്മൾ അങ്ങോട്ട് പോകുന്നതും കുറവാണ്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും അവിടെ കേറി ഇങ്ങോട്ട് വരുന്ന വഴി കിളിയെ വീട്ടിലാക്കി വൈകിട്ടോടെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ ഇന്ന് കിളിയെ താഴെ കിടത്തണ്ട, അമ്മുമ്മയുടെ കൂടെ കട്ടിലിൽ കിടക്കട്ടെ.എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ എഴുന്നേറ്റ് വായും മുഖവും കഴുകി മുറിയിലേക്ക് പോയി കിടന്നു. കൈ വേദന തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ അവിടെ തന്നെ കിടന്നു. താഴെ വാതിൽക്കൽ കിളിയെ കിടത്തണ്ട എന്ന് അമ്മുമ്മയോട് പറഞ്ഞതാണല്ലോ, അപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണിക്കണം. അതിനാൽ ഞാൻ

The Author

25 Comments

Add a Comment
  1. Aa punnaramon enthelum cheyth kanum nammade kochine?

  2. എനിക്ക് മനസ്സിലായില്ല. ഏതാണ് ഈ കഥ? ഇതേ പേരുള്ള കഥയാണോ? ഒന്ന് വിശദമാക്കുക.

  3. Kazhiyunathum pettan puthiye part konduvaru

  4. കൊള്ളാം, മറ്റവൻ അവളോട് എന്തോ ചെയ്തിട്ടുണ്ട്,അതാണ് അവളുടെ ഈ മാറ്റത്തിന് കാരണം, അവൾക്ക് പറയാനുള്ളത് കൂടി പോരട്ടെ

  5. Bro avale rape cheythannu eytharuth plese

  6. Bro avale rape cheythunn mathram eyutharuth please

  7. രുദ്ര ശിവ

    അടിപൊളി

  8. മച്ചാനെ അടുത്ത ഭാഗത്തിൽ എങ്കിലും ഈ സെന്റി മൂഡ് ഒന്നു മാറ്റണം അവർ രണ്ടു പേരും എല്ലാം തുറന്നു പറഞ്ഞു തീർക്കുന്ന രീതിയൽ ആകണം ഒരു പോസിറ്റീവ് ഫീൽ വരണം,ഇടക്ക് വെച്ചു എന്താ നടന്നത് എന്നു എല്ലാം അറിഞ്ഞു അതു സോളവ് ചെയ്യണം അവർ തമ്മിലുള്ള എല്ല പ്രേശ്നങ്ങൾ എല്ലാം തീർത്തു വീണ്ടും അവർ ഒന്നിക്കണം എന്നാണ് എല്ലാ വായാനാകാരുടെയും ആഗ്രഹം. അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഒരു പോസറ്റീവ് ഫീൽ പ്രതീക്ഷിക്കുന്നു ഒരു വായനക്കാരന്റെ അഭിപ്രായം ആണ്
    അടുത്ത പാര്ടിനായി വൈറ് ചെയ്യുന്നു❤️❤️

  9. Ethrayum pettenn adutha part varatte pinna page nte ennam kootanm ee katha vayikumbo nalla feel und

  10. വായിക്കുമ്പോൾ നല്ലൊരു ലോവ്സ്റ്റോറി ഉണ്ട്

  11. ബ്രോ നന്നായിട്ടുണ്ട്

  12. Bro സസ്പൻസ്‌ വേണ്ടായിരുന്നു ഈ പാർട്ടും സൂപ്പർ അവളുടെ പ്രശ്നങ്ങളുമായി പെട്ടെന്ന് വരണം അധികം കാത്തിരിക്കാൻ വയ്യ

  13. Bro avala rape cheythenn mathram parayalle chunk thkarnn poolum request aanu

  14. Mattavan avalode moshamyi perumariyalle

  15. എടാ ദ്രോഹി നിനക്ക് കാര്യം പറഞ്ഞു തീർത്തിട്ട് പൊക്കുടയിരുന്നോ?.. ഇതെപ്പോ ചങ്ക്കിടിച്ചു ഇവുടെ നോക്കി ഇരിക്കണം?… ബാക്കി അപ്പൊ വല്ലാതെ ലേറ്റ് ആക്കലെ… Waitingg….

  16. Machanea poli adutha part pettannu thannae tharanea .oro part vayikumbolum manasu vallatha e kathayilottu ezhaki cherunnathu polea.enthayalum adutha part pettannu tharenea

  17. കത്തനാർ

    നല്ല ഹൃദയഹാരിയായ നോവൽ..,

  18. ???
    ബ്രോ വെയ്റ്റിംഗ് 4 next part… ❣️

  19. കത്തനാർ

    തുടരുക ബ്രോ..,ബാക്കി അറിയാൻ ഹൃദയാപ്പൂർവ്വം കാത്തിരിക്കുന്നു

  20. Muvattupuzhakkaaran

    Bro rape scene ആക്കരുത് please request aan. പിന്നെ ഇങ്ങനെ suspense ഇടരുത് page കൂട്ടി എഴുതൂ

  21. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    Broo…എന്തൊക്കെ ഉണ്ടായാലും കിളി യാത്ര പോയപ്പോൾ മറ്റൊരാൾ അവളെ പ്രാപിച്ചു (ബലമായി) എന്ന് മാത്രം പറയരുതേ..please…
    അത് വീണ്ടും sad അക്കും
    കല്ല്യാണത്തിന് സമ്മതിപിക്കാൻ അടിച്ച പാട് ആകാവൂ aa ചുണ്ടിൽ.
    Please..

    Next ഭാഗം late അക്കെല്ലെ waiting for your story.

    1. ബ്രോ അത് തന്നെയാണ് സംഭവിച്ചത്, അവളെ ബലമായി അതിന് അടിമയാക്കി, അതുകൊണ്ട് അവൾ വിചാരിച്ചു അവന് നല്ലൊരു പുതിയ ജീവിതം കിട്ടും, കുറച്ചുനാൾ അവഗണിച്ചു നടന്നാൽ അവൻ വിട്ടുപോയിക്കൊള്ളും എന്ന്.

  22. മച്ചു, ഇങ്ങനെ ഇട്ട് കുറച്ച് കുറച്ചായി മനുഷ്യനെ വിഷമിപ്പിക്കും എന്ന് പ്രതിജ്ഞ വല്ലോം എടുത്തിട്ടുണ്ടോ.
    വിഷമം കാരണം എങ്ങനെ വായിച്ചു തീർത്തു എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ടിൽ എങ്കിലും ഈ ഡാർക്ക് മൂഡ് മാറ്റി അജയന്റെയും കിളിയുടെയും കല്യാണം ഉറപ്പിച്ചു കൂടെ.
    വായിക്കുന്ന ഞങ്ങളോട് ഇച്ചിരി എങ്കിലും ദയ കാണിച്ചു കൂടെ

    എല്ലാം കൊണ്ടും നല്ല ഒരു സ്റ്റോറി ആണ് ഇത്.

  23. Enthuvada ith kathirunnittu ingane manushyane kothipich nirrthalle…. Ente ponnu mwuthe kaathirikkan vayya pettannu ezhuthane… Waiting❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *