ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുറച്ചു പെൺകുട്ടികൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്… കൂട്ടത്തിൽ ഒരുത്തി എന്നെ നോക്കി കണ്ണിറുക്കി…
എന്നാൽ ഞാനാകട്ടെ ഇതൊന്നും ശ്രെദ്ധിക്കുന്നേയില്ല എന്നുകാണിച്ചു ഇരിക്കുകയാണ്….
കിച്ചൂസിനു അത് പിടിച്ചില്ല എന്ന് ആ പെണ്ണിനെ നോക്കി ദഹിപ്പിക്കുന്നത് കണ്ടാൽ തന്നെയറിയാം…
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട് കിച്ചൂസ് എന്റെ തോളിലേക്ക് ചാരിയിരുന്നത്…. ദൈവമേ….. സ്വപ്നം ആണോയിത്….എന്തൊക്കെയാ നടക്കുന്നെ….
പെട്ടെന്ന് പച്ച കത്തിയതും ഞാൻ വേഗം വണ്ടിയെടുത്തു…..വണ്ടി കുറച്ചു നീങ്ങിയതും അവൾ പഴയപോലെ തന്നെയിരുന്നു……
അപ്പോളാണ് ഞാൻ അമ്മൂസിനെ നോക്കുന്നത്…. എന്റെ അതെ അവസ്ഥ… കിളി പോയി കണ്ണും മിഴിച്ചു ഇരിക്കയാണ് അവൾ
ഞങ്ങളെ രണ്ടുപേരെയും നോക്കികൊണ്ട് കിച്ചൂസ് പറഞ്ഞു തുടങ്ങി ….
ആ പെണ്ണ് ഏട്ടനെ നോക്കി അങ്ങനെ കാണിച്ചത് നിക്ക് ഇഷ്ട്ടായില്ല… അതോണ്ടാ…. അതും പറഞ്ഞു ഒരു കള്ളച്ചിരി ആയിരുന്നു കക്ഷിയുടെ മുഖത്തു….
എനിക്ക് എന്തെന്നില്ലാത്ത ഒരു ഫീൽ…. എന്നെ ഇവൾ സ്നേഹിച്ചു തുടങ്ങിയോ..! എന്തായാലും കുശുമ്പത്തി തന്നെ ..ഓരോന്ന് ആലോചിച്ചു വണ്ടി കിടന്നിടത്തു തന്നെ എത്തിച്ചു പാർക്ക് ചെയ്തു….
അമ്മൂസ് അപ്പോളും വണ്ടിയിൽ കേറിയ സന്തോഷത്തിൽ ആയിരുന്നു….
ചേച്ചി വേഗം വായോ… അമ്മയോട് ഇത് പറയണം എന്ന് പറഞ്ഞു കിച്ചൂസിനെയും വലിച്ചു ഓടി…
വണ്ടി ലോക്ക് ചെയ്യുന്നതിനിടയിൽ അവരുടെ ഓട്ടം കണ്ട് ഞാൻ ചിരിച്ചു നിക്കുകയാ…
എന്റെ അമ്മയെ ഞാൻ വിളിക്കുന്നതിലും അധികാരത്തിലാ ഇപ്പോ അമ്മു വിളിക്കുന്നത്…..
നേരെ ഞാൻ വീട്ടിലേക് നടന്നെത്തിയതും കാണുന്നത് അച്ഛന്റെ മുന്നിൽ നല്ല അടക്കത്തിലും ഒതുക്കത്തിലും നിന്ന് സംസാരിക്കുന്ന കിച്ചുവിനെയും അമ്മുവിനെയുമാണ്.
അച്ഛനെ കുറിച്ച് പറയുകയാണേൽ ഒരു പാവം…. പക്ഷെ ദേഷ്യം വന്നാൽ പറയുകേം വേണ്ട….
അങ്ങനെയൊരു പ്രകൃതം…
എന്നെ കണ്ടതും പുളളിക്ക് അവരോടുളള സ്നേഹം കാണിക്കൽ ഇത്തിരി കൂടിയ പോലെ…
കാര്യം വേറൊന്നും അല്ല… എപ്പോളും പറയും ഒരു പെൺകുട്ടിയെ ദൈവം തന്നില്ലലോ എന്ന്…അത് കേൾക്കുമ്പോൾ ഞാൻ നന്നായിത്തന്നെ പുച്ഛിക്കും….
ഇപ്പോ അമ്മ രണ്ട് പെൺമക്കളെ പെറ്റിട്ട പോലെയാ അച്ഛന്റെ ഭാവം.. അതൊക്കെ അമ്മ നോക്കിനിൽക്കുകയാ….
ഞാൻ അടുത്ത് വന്നതും പുളളി എനിക്കിട്ടൊന്ന് താങ്ങി…
എന്തിനാ പിളേളരേ ഈ പോത്തിന്റെ ഒപ്പം വണ്ടിയിൽ പോയെ… എവിടെയും കൊണ്ട് ഇടിപ്പിക്കാഞ്ഞത് ഭാഗ്യം എന്ന് പറഞ്ഞത് നെഞ്ചിൽ കൈ വെച്ചു…
അത് മതിയല്ലോ എല്ലാത്തിനും കൂടി ചിരിക്കാൻ…..
പക്ഷെ അമ്മൂസിന്റെ സപ്പോർട്ടിൽ ഞാൻ ഒന്ന് പൊങ്ങി…
എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya
“എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
Ith thonathe ethellum boys undo?
“എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
Ith thonathe ethellum boys undo
Kodungallur aano bronte veed
നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്
നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ
Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls