?എന്റെ കൃഷ്ണ ? [അതുലൻ ] 2360

അതൊരു പാവം പെണ്ണാട….. വയസ്സായ ഒരു മുത്തശ്ശൻ മാത്രേ ഉളളു…. നമ്മുടെ ജെസ്സിയെ പോലെ ഒരു അനിയത്തിയും ഉണ്ട്….

അച്ചു സ്റ്റോപ്പ്‌…
എന്താടാ ഫെബി…
നീ അടുത്ത ബിയർ പറ……
ഹോ ഈ മൈരൻറെ കാര്യം…

അങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചു  3ഉം 3ഉം 6 ബിയറിൽ ആണ് എല്ലാം അവസാനിച്ചത്…..

ഒരു കണക്കിന് ജെസ്സിക്കുളള  kFCഉം വാങ്ങി അവന്റെ വീട്ടിൽ എത്തി…
അവനെ ആരും അറിയാതെ ഇറയത്തു പ്രതിഷ്ഠിച്ചു അവന്റെ അമ്മ കേൾക്കാതെ ജെസ്സിയെ വിളിച്ചു ഫുഡും കൊടുത്ത് ഞാൻ വീട്ടിലേക് പോയി…

അച്ഛൻ മുറ്റത്തു നിന്ന് ആരോടോ ഫോൺ ചെയ്യുന്നുണ്ട്… മൈൻഡ് ചെയ്യാതെ ഉളളിൽ കേറി കുളിച്ചു ഫ്രഷ് ആയി….

അങ്ങനെ ടീവി കണ്ടിരിക്കുമ്പോളാണ് അമ്മയുടെ വരവ്വ്……എത്ര കുളിച്ചാലും കളളുകുടിച്ചത്  അമ്മക്ക് മനസ്സിലാകും…. അത് അങ്ങനൊരു കഴിവ്വ്

ആഹ്ഹ് ഇനി കേൾക്കാം…. ഞാൻ തെറി കേൾക്കാൻ റെഡി ആയിരുന്നു…..

പതിവ് തെറ്റിച്ചു എന്റെ അടുത്ത് വന്നിരുന്നുകൊണ്ട്
ഡാ…..
നാളെ അമ്മുവിന്റെ പഴയ സ്കൂളിൽ പോയി ടിസി വാങ്ങി ഇവിടെ എവിടേലും ചേർക്കാം എന്ന കൃഷ്ണമോൾ പറഞ്ഞെ ….
കൃഷ്ണ എന്ന് കേട്ടതും ഞാൻ ആവേശത്തോടെ അമ്മയെ നോക്കി….
അപ്പൊ നാളെ അമ്മു ആയിട്ട് നീ സ്കൂളിൽ പോയി TC ഒക്കെ വാങ്ങണം… അല്ലേൽ കൃഷ്ണമോൾ അത്രയും ദൂരം ബസിൽ  പോകണ്ടേ

നാളെ അമ്മുവിനെ ഞാൻ കൊണ്ട് പൊക്കോളാം… രാവിലെ ഒരു 8.30 ഇറങ്ങാം എന്ന് പറഞ്ഞേക്ക്…
സന്തോഷത്തോടെ ഞാൻ അത് പറഞ്ഞു വീണ്ടും ടീവിയിലേക് നോക്കി..
ഞാൻ അതൊക്കെ പറയുമ്പോ അമ്മ പതിവിലും സന്തോഷവതിയായി കണ്ടു….

എന്തിനും ഏതിനും മടി കാണിക്കുന്ന ഞാൻ  ഇങ്ങനെ പറഞ്ഞതുകൊണ്ടാവാം ?

അല്ലെങ്കിലും എനിക്ക് അവളെ കണ്ടതുമുതൽ പൊട്ടന് ലോട്ടറി അടിച്ച ഫീൽ അല്ലെ…

രാവിലെ  കിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു പോയപ്പോൾ എനിക്ക് എന്താ തോന്ന്യേ… അറിയാതെ തന്നെ അവളെ ചേർത്ത് പിടിച്ചില്ലേ ഞാൻ…
ഉച്ചക്ക് എന്റെ കാലിൽ ഇക്കിളിയിട്ടു എനിക്ക് ഏറ്റവും ദേഷ്യമുളള  കാര്യം ചെയ്ത് എണീപ്പിച്ചപ്പോൾ  ഒക്കെ അവളുടെ മുഖത്തുനോക്കി ചിരിക്കാനേ   എനിക്ക് കഴിഞ്ഞുളളു…..

മോനെ അതുലെ….. അങ്ങനെ നീയും പ്രണയത്തിലായെടാ… ??

അങ്ങനെ ചോറുണ്ട് ഉറങ്ങാൻ കിടന്നപ്പോളും ഒരു ദേവതയുടെ മുഖമായിരുന്നു മനസ്സിൽ……

എന്താ ഒരു ഫീൽ…. ഓർക്കുന്തോറും ചുണ്ടിലെ ചിരി കൂടി വരികയാണ്….അങ്ങനെ  പതിയെ  ഞാൻ ഉറക്കത്തിലേക്ക് വീണുപോയി….

തുടരും…… നിങ്ങൾക് ഇഷ്ട്ടമായെങ്കിൽ മാത്രം ???

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *