?എന്റെ കൃഷ്ണ ? [അതുലൻ ] 2359

ഇനിയും അമർത്തിയാൽ പണി പാളുമെന്ന് എനിക്കും തോന്നിയതോടെ ഞാൻ പിടിവിട്ടതും അയ്യാൾ വണ്ടിയിൽ ചാരി നിന്ന് ചുമക്കാൻ തുടങ്ങി…

കയ്യിൽ പൈസ ഉണ്ടായിരുന്നതാ മോനെ…വീട്ടിലേക്ക് കേറുന്നതിനു മുന്നേ  ബ്രോക്കർ വന്നു ബ്രോക്കർ കാശും വാങ്ങിക്കൊണ്ടു പോയി…
വൈകിയ  കിട്ടില്ലെന്ന്‌ പേടിച്ചിട്ടാവും..
അതുകൊണ്ടാ ഇങ്ങനെ പൈസക് കുറവ് വന്നേ…
അല്ലെങ്കിൽ ഡ്രൈവർ ചോദിക്കുന്ന പൈസ കൊടുത്താനേ..

ഇത് പറഞ്ഞതും ആസ്മയുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ തളർത്തി വീഴ്ത്തി ……..

ഞാൻ വേഗം തന്നെ താങ്ങിയത് കൊണ്ട് വീണില്ല…
ഞാൻ തലയോന്ന് ഉയർത്തി നോക്കിയപ്പോളാണ്……
അപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ പുറകിൽ നിന്നിരുന്ന പെൺകുട്ടിയെ ഞാൻ കണ്ടത്….

ദൈവമേ…..
എങ്ങനെ അവളെ വർണിക്കണം എന്നറിയില്ല…
പൂ പോലൊരു പെൺകുട്ടി… വെളുപ്പെന്ന് പറഞ്ഞാൽ പോരാ…അതിലും കൂടുതൽ.. കണ്ണുനീർ  കണ്ണിലെ  കരിമഷി പടർത്തിയിട്ടുണ്ട്… നെറ്റിയിൽ മഞ്ഞ നിറമുളള ചന്ദനം…
ചുണ്ടിന്റെ നിറവും ആ മുഖത്തിന്റെ ഐശ്വര്യവും  കണ്ട് നോക്കിനിന്നുപോയി ഞാൻ…

മുത്തശ്ശ…. എന്താ പറ്റ്യേ… വയ്യായ്ക തോന്നണുണ്ടോ…കരഞ്ഞു പോയെങ്കിലും വല്ലാത്ത വേവലാതിയോടെ  അവൾ അപ്പുപ്പനെ വട്ടം പിടിച്ചിരുന്നു…

അമ്മു…. ബാഗിൽ നിന്നും മരുന്നെടുത്തെ…

അപ്പോളാണ് ഒരു 18 വയസ്സ് തോന്നിക്കുന്ന കുട്ടി കൂടി അവിടെയുണ്ടെന്ന് ഞാൻ ശ്രെദ്ധിച്ചത്…
വേഗം ഇൻഹേയലർ കൊണ്ട് വന്നു…
അത്  വലിച്ചപ്പോളാണു  അദ്ദേഹം നോർമൽ ആയത്…
അമ്മ  അപ്പോളേക്കുംപോയി വീട്ടിൽ നിന്നും  കസേര ഒക്കെ കൊണ്ടുവന്നു…
അപ്പുപ്പനെ അതിലിരുത്തി…

അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ ഞാൻ കാര്യത്തിലേക്ക് കടന്നു… നേരെ ഡ്രൈവറുടെ അടുത്ത് ചെന്ന് തോളിൽ കൈയ് വെക്കാൻ പോയപ്പോളേക്കും അയ്യാൾ കുതറിമാറി…
ഇത് കണ്ടതും അമ്മയുടെ മുഖത്തു ചിരിപൊട്ടി….
അയ്യാളുടെ തോളിൽ ഒന്ന് തട്ടി ചേട്ടന്റെ പൈസ ഞാൻ തരാമെന്ന് പറഞ്ഞു വീട്ടിലേക്ക്  പോയി കാക്കി ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 5500 രൂപ  എടുത്ത് കൊടുത്തിട്ട്

അയാളോട് സൗമ്യമായി പറഞ്ഞു….

നമ്മൾ ഒരേ പണി ചെയ്യുന്നവർ ആണ്…ഉറക്കം വരാതിരിക്കാൻ പച്ചവെളളം മാത്രം കുടിച്ചു രാത്രിയെ പകലാക്കി പോകുന്നവർ
… പൈസക്ക് വേണ്ടി അല്ലെ ചേട്ടൻ ഈ പാവത്തിന്റെ മേൽ കൈ വെച്ചത്…. അതുകൊണ്ടാണ് ഞാൻ ചേട്ടനിട്ടു പൊട്ടിക്കാൻ വന്നതും …

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *