?എന്റെ കൃഷ്ണ ? [അതുലൻ ] 2360

അതുകൊണ്ട് ദേഷ്യം ഒന്നും തോന്നണ്ട …

ഇത്രയും പറഞ്ഞു തീർത്തു തിരിഞ്ഞതും എല്ലാവരും എന്നെ നോക്കി നിൽക്കുകയായിരുന്നു…

എന്നാൽ ഞാൻ നോക്കിയത് അവളുടെ കണ്ണിലേക്കായിരുന്നു….
കണ്ണുകൾ സംസാരിക്കുമെന്ന് അപ്പോളെനിക്ക് മനസിലായി ?…
നന്ദിയിൽ കൂടുതൽ ഞാനാ കണ്ണുകളിൽ കണ്ടത് ആരൊക്കെയോ ഉണ്ടെന്നുളള അവളുടെ ആത്മവിശ്വാസമാണോ..
! അറിയില്ല…

അപ്പോളേക്കും രണ്ട് ബൈക്കുകളിലായി യൂണിയൻകാരെത്തി….
എന്നെ കണ്ടതും അയ്യപ്പേട്ടൻ  അച്ചുവേ എന്നൊന്ന് നീട്ടി വിളിച്ചു…
അച്ഛന്റെ കൂട്ടുകാരനാണ് അയ്യപ്പേട്ടൻ …
യൂണിയൻ നേതാവാണ്… പണിയെടുക്കുന്ന ഒരു നേതാവുണ്ടേൽ അത് അയ്യപ്പേട്ടൻ മാത്രമാണെന്ന് എനിക്ക് തോന്നി… പിന്നെയുളള രണ്ട് പേരിൽ ഒരാൾ എന്റെ കൂട്ടുകാരനാണ്…ഫെബിൻ… പിന്നെ മണിയേട്ടനും…..

ബൈക്ക് ഒതുക്കി വെച്ച് വണ്ടിയുടെ അടുത്തേക്ക് വന്ന അവരോട് അമ്മ
നടന്ന സംഭവം ഒക്കെ  ചെറുതായൊന്നു വിവരിച്ചു…. എല്ലാം കേട്ട് കഴിഞ്ഞതും അയ്യപ്പേട്ടൻ തനി പാർട്ടിക്കാരൻ ആയി…

നേരെ ഡ്രൈവറുടെ അടുത്ത് ചെന്നു..  അയ്യപ്പേട്ടന്റെ വണ്ടിയിൽ കൈയ് വെച്ചുളള  ആ നിൽപ്പ് കണ്ടപ്പോ തന്നെ പന്തിയല്ലെന്ന് കണ്ട്   പുളളിക്കാരന്റെ സ്വഭാവം അറിയുന്ന ഞാൻ ഇടപെട്ടു….

പ്രശ്നം ഒക്കെ പറഞ്ഞു തീർത്തതാ അയ്യപ്പേട്ട… ഇനി ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു വിധത്തിൽ സമാധാനിപ്പിച്ചു….
അങ്ങനെ സാധനങ്ങൾ ഒക്കെ ഇറക്കി ടെമ്പോ പോയതും അമ്മ ചായകൊണ്ട് വന്നു…
ചായയൊന്നും വേണ്ടമ്മേ എന്ന് പറഞ്ഞു ഫെബിനും മണിയേട്ടനും പോയി…

ഞാനും അയ്യപ്പേട്ടനും അവിടെ അരമതിലിലും  അപ്പുപ്പൻ ചാരുകസേരയിലും  ഇരുന്ന് ചായ  കുടി തുടങ്ങി…
ഇറക്കിയതിനു കൂലി എത്രയായി മോനെ…. അപ്പുപ്പൻ പോക്കറ്റിൽ കയ്യിട്ട്കൊണ്ട് ചോദിച്ചു….

അയ്യപ്പേട്ടൻ ആരോടും അമിതമായി  പൈസ വാങ്ങാറില്ല….
അത് കൊണ്ട് തന്നെ  ഒരു ചിരിയോടെ 900 രൂപ മതി… അതിനുളള  പണിയേ എടുത്തിട്ടുളളു  എന്ന് പറഞ്ഞു എന്നെ നോക്കി….

ദൈവമേ കഷ്ടപ്പാട് മനസ്സിലാക്കുന്നവരും ഈ ലോകത്തുണ്ടല്ലോ എന്ന് പറഞ്ഞു അപ്പുപ്പൻ നെടുവീർപ്പിട്ടു കസേരയിൽ ഒന്നുകൂടെ ചാഞ്ഞിരുന്നു

അയ്യപ്പേട്ടൻ എന്നെ പറ്റിയും, എന്റെ അച്ഛനെ പറ്റിയുമൊക്കെ  ഓരോന്നൊക്കെ പറഞ്ഞ് അപ്പുപ്പനുമായി  ചിരിയായി…

വാതിൽപ്പടിയിൽ ഇതെല്ലാം കൗതുകത്തോടെ നോക്കിനിൽക്കുന്ന  നിൽക്കുന്ന ഒരാളെ  അപ്പോളാണ് ഞാൻ നോക്കിയത്… എന്റെ നോട്ടം കണ്ടപ്പോൾ മുഖം താഴ്ത്തി  പയ്യെ  ഉളളിലേക്ക് വലിയാൻ  തുടങ്ങിയത് കണ്ട് എനിക്കും ചെറിയ ചിരി വന്നു…

വാത്സല്യത്തോടെ  അമ്മ അവളുടെ കവിളിൽ തഴുകികൊണ്ട്…

പേടിച്ചോ എന്റെ കുട്ടി…ഇനി  വിഷമിക്കൊന്നും വേണ്ടാട്ടോ…

ഇനി  അയ്യപ്പേട്ടനും   അമ്മയും പിന്നെ ഈ പോത്തും ഒക്കെയുണ്ട് എന്ന് പറഞ്ഞ് എന്നെ കാണിച്ചു ചിരിച്ചു…

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *