മുല്ലമൊട്ട് പോലത്തെ പല്ല് കട്ടിയുളള ചിരിയായിരുന്നു അവളുടെ മറുപടി…..
ഹോ അവളുടെ ചിരി കാണാൻ എന്തൊരു അഴകാണ്…
അതൊക്കെ പോട്ടെ എന്താ മക്കളുടെ പേര്…?
അയ്യപ്പേട്ടനാണ് ചോദിച്ചത്…
വീടിന്റെ ഉളളിൽ നിന്നും അമ്മയുടെയും അവളുടെയും ഇടയിലൂടെ
ഇളയ കുട്ടി വന്നുകൊണ്ട് പറഞ്ഞു… ഞാൻ അശ്വതി… അമ്മുസ്സെന്ന് വിളിക്കും…
അടുത്തത് അവളുടെ പേരാണ് പറയാൻ പോകുന്നതെന്ന് മനസിലാക്കിയ എന്റെ കണ്ണുകൾ വിടർന്നു….
ചേച്ചിടെ പേര് കൃഷ്ണ…. കിച്ചൂന്ന് വിളിക്കും…
എല്ലാവരും അവളുടെ വർത്താനം കേട്ടൊന്ന് ചിരിച്ചു…
ചേട്ടന്റെ പേരെന്താ…?
അവളുടെ ചോദ്യം എന്റെ നേർക്കായി…
എന്റെ പേര് അതുൽ……
അല്ല… അപ്പൊ അച്ചു എന്ന് കൂടി ഒരു പേരില്ലേ ചേട്ടന്….
അല്ല നേരത്തെ ഈ അയ്യപ്പൻ ചേട്ടൻ വിളിക്കണ കേട്ടെ…അതാ ചോയ്ച്ചേ ?
ഞാൻ ഉണ്ടെന്ന രീതിയിൽ ചിരിച്ചു തലയാട്ടി….
അവൾ ചൂണ്ടുവിരൽ കവിളിൽ വെച്ച് ആലോചനയിലെന്ന പോലെ പറഞ്ഞു…
“അച്ചു കിച്ചു ….”
നല്ല മാച്ച്…
അത് പെട്ടന്ന് കേട്ടതും എന്റെ ശ്വാസഗതി കൂടി ….
അവളുടെ തോളിൽ ചെറിയൊരു അടി കൊടുത്തായിരുന്നു നമ്മുടെ ദേവതയുടെ പ്രതികരണം…..
ഞാൻ അത് കണ്ടെന്നു മനസ്സിലായപ്പോൾ നാണം കൊണ്ട് ആ മുഖം ഒന്നൂടെ ചുവന്നു… എന്നിട്ട് പയ്യെ അകത്തേക്ക് വലിഞ്ഞു….
എനിക്കും ഒരു ചിരി ചുണ്ടിൽ വന്നതും അമ്മയുടെ വക പുറത്തൊരു അടി കിട്ടി…
പോയി പല്ലുതേക്കേട…വാ കഴുകാതെ ചായയും വാങ്ങി കുടിച്ചിരിക്കണു… പോത്ത്..
അകത്തുനിന്ന് അടക്കി പിടിച്ചുളള ചിരി കേൾക്കാം…
ഞാൻ :ആഹാ ഇപ്പോ കുറ്റം എനിക്കായോ… ഉറക്കത്തിന്ന് വിളിച്ചെണീപ്പിച്ചിട്ട്… അത് പറഞ്ഞു ചായ ഗ്ലാസ് അമ്മക്ക് കൊടുത്ത് എണീറ്റതും മുത്തശ്ശൻ എന്റെ കയ്യിൽ പിടിച്ചു നന്ദിവാക്ക് പോലെ കണ്ണ് നിറച്ചു…
മോനെ ഞാൻ ഒരു സ്കൂൾ മാഷായിരുന്നു… ഇപ്പോ ആ പെൻഷൻ കൊണ്ടും എന്റെ കുട്ടി പിള്ളേർക്ക് ട്യൂഷൻ എടുത്തും ബാക്കി കിട്ടുന്ന സമയം ഇത്തിരി തയ്യൽ ഒക്കെ ചെയ്തും കിട്ടണ പണം കൊണ്ടുമാണ് കാര്യങ്ങൾ ഒക്കെ നടക്കുന്നെ…
പാവം…. വുതുമ്പി പോയപ്പോ… അമ്മ ഇടപെട്ടു….
അച്ഛൻ വിഷമിക്കണ്ട… ഇനി ഞങ്ങളൊക്കെ ഇല്ലേ… എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു….
എനിക്കാകെ വിഷമായി… അവിടെ നിന്നും ഇറങ്ങിയപ്പോ ജനലിലേക്ക് ഒന്ന് പാളി നോക്കി… ഇല്ല…അവളെ കാണാനില്ല…കുഞ്ഞോൾ വാതിൽപ്പടിയിൽ ചാരി നില്പ്പുണ്ട്…
എനിക്ക് പുറകെ പിന്നെ വരാമെന്ന് പറഞ്ഞു അയ്യപ്പേട്ടനും… പണിയൊക്കെ ഒതുക്കിട്ട് വരാമെന്ന് പറഞ്ഞു അമ്മയും ഇറങ്ങി….
എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya
“എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
Ith thonathe ethellum boys undo?
“എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
Ith thonathe ethellum boys undo
Kodungallur aano bronte veed
നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്
നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ
Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls