?എന്റെ കൃഷ്ണ ? [അതുലൻ ] 2360

വീട്ടിൽ എത്തി മുറിയിൽ കേറി കട്ടിലിലേക്ക് ഒറ്റ ചാട്ടമായിരുന്നു…. തലയിണയെ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു പൊട്ടനെ പോലെ ചിരിച്ചു കിടന്നു…

ദൈവമേ എനിക്കെന്താ പറ്റിയെ….. ലോഡും കൊണ്ട് കശ്മീർ വരെ പോയിട്ടുണ്ട്… നല്ല സ്ട്രോബറി നിറമുളള പെൺകുട്ടികളെ കണ്ടിട്ടുണ്ട്…അവരെയൊക്കെ കണ്ണ് പാളി നോക്കിയിട്ടുണ്ടെങ്കിലും മനസ്സ് ഇതുവരെ പാളിയിട്ടില്ല…

ആ ഞാൻ ആണ് ഇപ്പോ ഇങ്ങനെ..?
എന്തൊക്കെയാണോ എനിക്ക് സംഭവിക്കുന്നത്….
ആഹ്ഹ് നോക്കാം….
എണീറ്റ് പല്ലുതേച്ചു കുളിയൊക്കെ  കഴിഞ്ഞ് കണ്ണാടിയുടെ മുന്നിലെത്തി സ്ഥിരം സൗന്ദര്യ ആസ്വാദനം നടത്തി…

ഉയരം  ഒരു ആറടിയിൽ ഇത്തിരി കുറവേ ഉളളു..നല്ല ഷേപ്പ് ഉളള ശരീരം..
വളയം പിടിച്ചു കയ്യൊക്കെ നല്ല പെടയാണ്..
വെളുത്തിട്ട് ആണേലും അങ്ങനെ വെളുത്തിട്ടല്ല ?…നല്ല മുടിയും കട്ടിമീശയും ഒക്കെയായി ഒരു കൊടുങ്ങല്ലൂർക്കാരൻ ചെക്കൻ … കൊടുങ്ങല്ലൂർ ആണ് വീടെന്ന് ഇനി പറയണ്ടാല്ലോ ??…

ആഹ് മതി പറഞ്ഞത്…
വിശന്നിട്ടു വയ്യ… ഡ്രസ്സ്‌ ഇട്ട്
കഴിക്കാൻ ചെന്നിരുന്നപ്പോളേക്കും ടേബിളിൽ ഫുഡ് ഐറ്റംസ് ഒക്കെ റെഡി ആയിരുന്നു…
പക്ഷെ അമ്മയെ കാണുന്നില്ല… എവിടെ പോയാവോ….

അമ്മോ…. അമ്മേ… കൂയ്…. വിളിച്ചു കൂവിയപ്പോ തെക്കേ കിളിവാതിൽ ഒക്കെ കടന്ന് ആളെത്തി…
എന്താടാ നിനക്ക് എടുത്ത് കഴിച്ച പോരെ..ഞാൻ അവിടെവരെയൊന്ന് പോയതാ….
ഞാൻ   ഒരു പല്ലുകാട്ടിയുള്ള ചിരി പാസ്സാക്കി

ദോശയിലേക്ക് ചമ്മന്തി ഒഴിച്ച് തരുന്നതിനിടയിൽ അമ്മ  അവിടത്തെ കാര്യങ്ങൾ പറയാൻ ആരംഭിച്ചു…
എടാ അവരുടെ അച്ഛനും അമ്മയും ഇളയ കുട്ടി ജനിച്ചു കുറച്ചു വർഷം കഴിഞ്ഞപ്പോ ഒരു അപകടത്തിൽ മരിച്ചതാടാ…
….മ്മ്……
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു……
എന്തോ ബിസിനെസ്സ് ഒക്കെയായിരുന്നു… മരണശേഷം ഉണ്ടായിരുന്ന  കടം ഒക്കെ തീർക്കാനായി വീടൊക്കെ വിൽക്കേണ്ടി വന്നത്രെ.. അതാ ഇപ്പോ ഇങ്ങനൊരു അവസ്ഥ….

അപ്പൊ അവർക്ക് ബന്ധുക്കൾ ആരുമില്ലേ….

ഉണ്ടെടാ… പക്ഷെ രണ്ട് പെൺകുട്ടികൾ അല്ലെ…
കല്യാണം ഒക്കെ നടത്തികൊടുക്കേണ്ടി വന്നാലോ എന്നൊക്കെ പേടിച്ചു ആരും അടുക്കാറില്ല…

…മ്മ്മ് …..

കഴിപ്പ് മതിയാക്കി കയ്യൊക്കെ കഴുകി നേരെ  എന്റെ കിളികൾക് തീറ്റ കൊടുക്കാൻ വീടിനു പിന്നിലെ കൂടിനടുത്തെത്തി..വലിയൊരു പറമ്പിൽ ആണ് എന്റെ വീട് …..കുറെ വാഴയും ഒക്കെയായി അത്യാവശ്യം കൃഷി ഒക്കെയുണ്ട്….

അച്ഛനും ലോറി  ഡ്രൈവർ ആയിരുന്നു… ഇപ്പോ ഞാൻ വലുതായി പണി പടിച്ചപ്പോ പുളളി നൈസ് ആയിട്ടങ്ങ്  പണി നിർത്തി… ഇപ്പോ എന്റെ ബുള്ളറ്റ് ആയിട്ട് കറങ്ങി നടപ്പാണ് പണി…

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *