?എന്റെ കൃഷ്ണ ? [അതുലൻ ] 2360

പൈസ ഒക്കെ പിന്നെ മതി… ഇനിയും ഒരുപാട് ചിലവ് ഇല്ലേ… അതിനൊക്കെ പണം വേണ്ടേ.. അതോണ്ട് പൈസ കയ്യിൽ ഇരുന്നോട്ടെ..  ഇയ്യാൾ ഇനി കരയണ്ടാട്ടോ…
അത് പറഞ്ഞതും കരച്ചിലൊന്നടക്കി കൊണ്ട്  അവളുടെ മുഖമൊന്ന് ഉയർന്നു…
കവിളൊക്കെ ചുവന്നു കണ്ണൊക്കെ കലങ്ങിയ ഒരു രൂപം…അതിൽ അവൾ കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി….

ഒരു വല്ലാത്ത അനുഭൂതിയാണ് അവളെ കണ്ടപ്പോൾ മുതൽ… ആ അപ്സരസ്സ് ഇപ്പോൾ ദേ ഇപ്പൊ മുന്നിൽ നിൽക്കുന്നു.. ഇത്രെയും നേരം എന്റെ നെഞ്ചിലും…

ദൈവമേ … നിനക്ക് നന്ദി ??

പെട്ടെന്നാണ്  കട്ടുറുമ്പ് പോലെ അമ്മൂസ്  എത്തിയത്…
ആഹാ ചേച്ചി ഇവിടെ നിൽക്കായിരുന്നോ.. ഞാൻ എവിടെയൊക്കെ നോക്കി… എന്താ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ…..
ചേച്ചി കരഞ്ഞോ…

എന്താ ചേട്ടാ… ചേട്ടൻ എന്താ എന്റെ ചേച്ചിയെ ചെയ്തേ….

ദൈവമേ…
അവളുടെ ചോദ്യം കേട്ട് ഞാൻ   ആകെ ഞെട്ടി…

അത്.. ഞാൻ.. കൃഷ്ണ പൈസ തരാൻ വന്നതാ, എന്നൊക്കെ പറഞ്ഞൊപ്പിച്ചു ആകെ വെട്ടി വിയർത്തു…
ചെറുതായി ഉരുകി എന്ന് വേണം പറയാൻ..

അത് കണ്ടതും അവിടെ കൃഷ്ണയും അമ്മൂസും  കൂട്ട ചിരിയായിരുന്നു…. ഹോ  അപ്പോള എന്റെ  ശ്വാസം നേരെ വന്നത്…

അമ്മൂസിന്റെ  വായാടിത്തരവും ഇത് പോലത്തെ കുറുമ്പും ഒക്കെ അറിയാവുന്ന കൊണ്ട് ആണ് കൃഷ്ണയ്ക് പ്രേത്യേകിച്ചു ഞെട്ടൽ ഒന്നും ഉണ്ടാവാതിരുന്നത്…

ചിരി അടക്കികൊണ്ട് അമ്മൂസ്  എന്നോടായി പറഞ്ഞു… എന്തൊരു പാവമാ ചേട്ടൻ.. രാവിലെ കണ്ട ആളെ അല്ലാലോ… അപ്പോ ഇത്രേ ഉളളല്ലേ… അയ്യേ മോശം  എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെച്ചു.. അത് കേട്ട് കൃഷ്ണയും ചിരിച്ചു…

പെട്ടെന്ന്  മുത്തശ്ശൻറെ വിളി കേട്ടപ്പോ കൃഷ്ണ പോവാന്ന് പറഞ്ഞു തിരിഞ്ഞു നടന്നു… … പോകുന്ന വഴിയിൽ തല തിരിച്ചു  ചെറുതായൊന്നു തിരിഞ്ഞ് നോക്കി….
അവളുടെ തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും കുഞ്ഞു മൂക്കും ഒക്കെ ആദ്യമായി കാണുന്ന പോലെ ഞാൻ പിന്നെയും നോക്കിനിന്നുപോയി

ഞാനും  അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾക്  ചിരി വന്നെങ്കിലും ഷാൾ വിരൽ തുമ്പിൽ കോർത്തു ചുണ്ടിൽ വെച്ച് അവളത് മറച്ചു… എന്നിട്ടൊരു ഓട്ടം ആയിരുന്നു…
ഇതെല്ലാം വളരെ സൂക്ഷ്മമായി ഒരാൾ വാച് ചെയ്യുകയായിരുന്നു…. അമ്മൂസ്….

വിരൽ ഞൊട്ടികൊണ്ടാണ് എന്നെ അവൾ സ്വപ്നലോകത്തുനിന്ന് ഉണർത്തിയത്…
എന്താണ് മാഷേ… ഭയങ്കര വായിനോട്ടം ആണല്ലോ എന്റെ ചേച്ചിയെ….

അത് പറഞ്ഞു കഴിഞ്ഞതും  അവൾ നേരത്തെ എന്നെ വട്ടാക്കിയതിനും  ഒക്കെ ചേർത്ത് ഞാൻ ചെവിക്ക് പിടിച്ചു ഒന്ന് കറക്കി..

അയ്യോ.. അമ്മേ.. വിട് ചേട്ടാ… അയ്യോ
എടി കാന്താരി.. ഇനി നീ എന്നെ
വട്ടക്കോ..

ഇല്ലാ…..

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *