?എന്റെ കൃഷ്ണ ? [അതുലൻ ] 2360

വിട് വിട്… ഞാൻ ഇനി ഒന്നും
പറയില്ലേ… സത്യം

അത് കേട്ട്  ഞാൻ വിട്ടതും….
ദുഷ്ടൻ എന്ന് പയ്യെ പറഞ്ഞ് ചെവി തടകികൊണ്ട് അവൾ എന്നെ നോക്കി…

ഞാൻ ചിരിച്ചു തെന അവളുടെ കയ്യിൽ കൊടുത്ത് കിളികൾക്ക് കൊടുക്കാൻ പറഞ്ഞു…

പാവമാ ചേട്ടാ എന്റെ ചേച്ചി…
എന്തോ ഓർത്തെന്ന പോലെയവൾ പറഞ്ഞുതുടങ്ങി…
ഒരുപാട് കഷ്ട്ടപെടുന്നുണ്ട്…എന്റെ പഠിപ്പൊക്കെ നോക്കുന്നത് ചേച്ചിയാ…
കിളികളെ കൊഞ്ചിച് കൊണ്ട് തന്നെ അവൾ തുടർന്നു…. ആദ്യായിട്ട ചേച്ചിയിൽ ഒരു മാറ്റം ഞാൻ കാണുന്നെ…. ചേട്ടനോട് എല്ലാം പറഞ്ഞതും,  കെട്ടിപിടിച് കരഞ്ഞു പോയതും ഒക്കെ  ഞാൻ കണ്ടു… പിന്നെ ഇവിടേക്ക്  വരാതെ മാറി നിന്നതാ….

അച്ഛനെയും അമ്മയെയും കണ്ട ഓർമ എനിക്കില്ല…. എനിക്ക് എല്ലാം എന്റെ ചേച്ചിയായിരുന്നു…
ഇവിടെ വന്നപ്പോൾ മുതൽ ഞങ്ങള്ക് ആരൊക്കെയോ ഉണ്ടെന്നുളള ഒരു തോന്നൽ… അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…

നന്ദിയുണ്ട്…. ഒരുപാട്…..

മോളെ……..
എന്റെ വിളിയാണ് അവളെ ഉണർത്തിയത്…

മോൾക് ഇവിടെ ഒരു അമ്മയുണ്ട്… കുറച്ചു കഴിയുമ്പോ ഒരാൾ കൂടി  വരും…. അപ്പോ അച്ഛനുമായി ?…പിന്നെ ദേ നല്ല തണ്ടും തടിയുമുളള ഏട്ടനും ഇല്ലേ…
ഇതിൽ കൂടുതൽ എന്താ വേണ്ടേ….?
അപ്പോളേക്കും കരച്ചിലിന്റെ വക്കോളം എത്തിയിരുന്ന അവൾ പയ്യെ ചിരിച്ചു…….
അമ്മൂസ്  ഇത്തിരി ധൈര്യം ഉളള  കൂട്ടത്തിൽ ആണെന്ന് എനിക്ക് തോന്നി….

വാ… നമുക്ക് വീട്ടിലേക് പോകാം…. അല്ല മോൾ വല്ലതും കഴിച്ചോ?

ഉവ് ചേട്ടാ… രാവിലെ വരുന്ന വഴി ബ്രെഡും പഴവും  കഴിച്ചു….
പക്ഷെ ഇപ്പോ വിശക്കുന്നുണ്ടെട്ടോ

ആണോ… എന്ന വാ… അമ്മ നല്ല ചൂട് ദോശ ഉണ്ടാക്കി തരും…
അവളുടെ കയ്യ് പിടിച്ചു മുന്നിൽ നടന്ന ഞാൻ ഉളളിൽ തോന്നിയ ഐഡിയ  സ്വഭാവികമായി അവതരിപ്പിച്ചു…  “എന്ന ചേച്ചിയെ കൂടി വിളിച്ചോളൂ”…  അത്  പറഞ്ഞതും…

എന്തോ…… എങ്ങനെ… കേട്ടില്ല….
അപ്പൊ എന്റെ വിശപ്പ് മാറ്റാൻ മാത്രം  അല്ലലെ…..
എന്നൊക്കെ പറഞ്ഞ് അവൾ ചൊറിയാൻ തുടങ്ങി….

ആറ്റം ബോംബിനോടാണ് ഞാൻ നമ്പർ ഇറക്കുന്നതെന്ന് ഞാനും ഓർക്കണമായിരുന്നു…
ഹിഹിഹി…
എന്തായാലും കയ്യിന്ന് പോയി….
പിന്നെ പോയി ചേച്ചിയെ വിളിച്ചോണ്ട് വാടി എന്ന് പറഞ്ഞു തലക്കിട്ടു ഒരു കൊട്ട് കൊടുത്ത് വിട്ടു…..
ചിരിച്ചുകൊണ്ട് ഓടി പോകുന്ന അവളോട് വല്ലാത്തൊരു സ്നേഹം തോന്നി…

അമ്മോയ്….
എന്താടാ …. എന്തിനാ കിടന്ന് കൂവുന്നേ…

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *