?എന്റെ കൃഷ്ണ ? [അതുലൻ ] 2360

അതെയ് വേഗം ദോശ ഉണ്ടാക്കാൻ നോക്ക്യേ…..

രാവിലെ  തന്നെ 5, 8 എണ്ണം കേറ്റിയതല്ലേ…. ഇനിം വേണോ…

എന്റമ്മേ എനിക്കല്ല…. അവർ രാവിലെ ഇത്തിരി ബ്രെഡ് കഴിച്ചതാ….. അവർക്ക് കഴിക്കാനാ… ഇപ്പൊ വരും, ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്

ഈശ്വരാ…. ഞാൻ അത് ചോദിക്കാൻ വിട്ട് പോയെടാ….
എന്തായാലും മോൻ വിളിച്ചല്ലോ… അമ്മ ഇപ്പൊ എല്ലാം റെഡി ആക്കാം….
അമ്മ ദോശ ചുടാൻ മാവെടുത്തതും അമ്മൂസും കൃഷ്ണയും അടുക്കള വാതിലിൽ എത്തിയിരുന്നു….

എന്റെ മക്കളെ… രാവിലത്തെ ബഹളത്തിന്റെ ഇടയിൽ ആഹാരം കഴിച്ചൊന്നു ചോദിക്കാൻ അമ്മ മറന്നു…… അല്ല മുത്തശ്ശൻ വന്നില്ലേ…
ഇല്ല… വിശപ്പില്ലെന്ന് പറഞ്ഞു
അമ്മൂസ് മറുപടി പറഞ്ഞു….

എന്ന എന്റെ കുട്ടികൾ ഇരിക്ക് എന്ന് പറഞ്ഞു അടുക്കളയിൽ തന്നെയുള്ള തീൻമേശയിൽ പിടിച്ചിരുത്തി  ,  അമ്മ ദോശ ചുടാൻ തുടങ്ങി….
പ്ലേറ്റ് എടുത്ത് ദോശ വെച്ച് നല്ല തേങ്ങാച്ചമ്മന്തി ഒഴിക്കുന്നതിന്റെ കൂടെ ഇത്തിരി സ്നേഹവും കൂടി ചേർത്താണ് അമ്മയുടെ സെർവിങ്…..

ഒരു അമ്മയുടെ സ്നേഹം അവിടെയവർക്ക് കിട്ടുന്നത് എന്നിലും ഒരു കുളിർമയുണ്ടാക്കി….

രണ്ടിനും നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു….
അമ്മൂസ് ആദ്യത്തെ ദോശ കഴിച്ചു കസേരയിനിന്ന് എണീറ്റതും മതിയാക്കിയോ എന്ന എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്ന് ചിരിക്ക മാത്രം ചെയ്ത് അമ്മയുടെ അടുത്ത് പോയി നിന്നു….

അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾ തുടങ്ങാൻ പോകുന്നെയുളളുവെന്ന്……

കൃഷ്ണ ഇതെല്ലാം ചിരിയോടെ നോക്കി പതിയെ കഴിക്കുകയാണ്….
ദേവത ഒരു ചെറിയ കഷ്ണം ദോശയെടുത്തു ചമ്മന്തിയിൽ മുക്കി  വായിലേക്ക് കൊണ്ടുപോയതും ഞാൻ അറിയാതെ വാ പൊളിച്ചു പോയി…. അത് എന്റെ വായിലേക്ക് വെച്ചുതന്നിരുനെങ്കിൽ എന്നാഗ്രഹിച്ചുപോയി…..

ചേട്ടാ വായടച്ചില്ലേൽ ഈച്ച പോകുമെന്ന അമ്മൂസിന്റെ  കമെന്റ് കേട്ടപ്പോളാ ഞാൻ  വായും തുറന്ന് ഇരിക്കാന്നുളള ഓർമ വന്നത്….

അമ്മൂസ് സി ഐ ഡി  തന്നെ… എല്ലാം ശ്രെദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…

അമ്മേ ഞാൻ പോയി ലോറിയൊന്ന്  കഴുകി ഇട്ടിട്ടും വരാമെന്ന് പറഞ്ഞു നൈസ് ആയിട്ട് അവിടെന്നു വലിയാൻ നോക്കി  ….

വണ്ടി എവിടെയാ ചേട്ടാ കിടക്കുന്നെ…. അമ്മൂസ് പ്ലേറ്റ് താഴെവെച്ചു ചോദിച്ചു….

മെയിൻറോഡിന്റെ സൈഡിൽ ഇട്ടേക്കാ….എന്തെ….

എന്ന ഞാനും വന്നോട്ടെ കൂടെ….

ഏയ്യ് വേണ്ട… നീ ഇവിടെ നിന്നാമതി…

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *