?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1853

“നിനക്ക് നല്ല വേഷത്തിൽ തന്നെ പൊയ്ക്കൂടേടാ….. ഇതിപ്പോ കാക്കിയിട്ട് പോകാൻ ലോഡ് ആയിട്ടൊന്നും അല്ലല്ലോ പോണേ…… ‘

 

‘ഓഹ് അഹങ്കാരം…… നിങ്ങൾക്ക് നീല യൂണിഫോം കിട്ടിയതിന്റെ അഹങ്കാരം?….എന്നാലേ ഈ കാക്കിയിട്ട് ഡ്രൈവിംഗ് സീറ്റിലിരുന്ന്

വളയം പിടിക്കുമ്പോ കിട്ടണൊരു

സുഖോണ്ടല്ലോ…. അത് എന്ത് സ്യുട്ടും കോട്ടും ഇട്ട് ഓടിച്ചാലും കിട്ടില്ല…… ‘

നല്ല ഗമയിൽ തന്നെയത് പറഞ്ഞ് ഇത്തിരി സ്പ്രേ കൂടി അടിച്ച് മാമനും ഇത്തിരി അടിച്ച് കൊടുത്ത് ?….

 

അടുക്കളയിലേക്ക് പോയതും അമ്മയും കിച്ചൂസും അമ്മായിയും കൂടി നല്ല വാർത്താനം……കാര്യം പറഞ്ഞ് വേഗം  വണ്ടിയുടെ താക്കോലും ഫോണും പൈസയും  എടുത്ത് മുറ്റത്തേക്കിറങ്ങി…..

 

ഗേറ്റ് അടക്കാൻ നിന്നപ്പോൾ അച്ഛനും മുത്തശ്ശനും കൂടി പറമ്പിൽ നിന്ന് വരുന്നത് കണ്ടെങ്കിലും ഞാൻ കൈപൊക്കി കാണിച്ചുകൊണ്ട് വേഗം റോഡിലേക്ക് നടന്നു……

വണ്ടിയുടെ അടുത്ത് എത്തിയതും കിച്ചൂന്റെ മെസ്സേജ്….

 

‘എന്തോന്നാ അച്ചേട്ടാ ഒന്നും കഴിക്കാതെ പോയെ……..അമ്മ അടുത്ത് നിന്നത് കൊണ്ടാ… അല്ലേൽ ഞാൻ വിടില്ലായിരുന്നു……..   ‘

 

ശ്യോ ഇവള്ടെ കാര്യം………

‘എന്റ കിച്ചുവേ ഒട്ടും വിശപ്പില്ലായിരുന്നെടി….. അല്ലേൽ കഴിച്ചിട്ടല്ലേ പോകു…….’ എന്നൊരു റിപ്ലൈയും കൊടുത്ത്  ടയറൊക്കെ നോക്കി, വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടു….

 

‘മ്മ്മ്മ്മ്….. ‘ അപ്പൊതന്നെ റിപ്ലൈ കിട്ടി….  ഒരു മൂളൽ മാത്രം….

വായിച്ചപ്പോ അത്ര സുഖം തോന്നിയില്ല ?….കഴിക്കാതെ പോന്നത് ഇഷ്ട്ടായി കാണില്ല….

 

വെയിലത്ത് കിടന്നത് കൊണ്ട് ക്യാബിനിൽ  നല്ല ചൂട്….ഓവനിൽ കേറിയിരുന്നത്‌ പോലെ…….

ഗ്ലാസ്സ് താഴ്ത്തിയിട്ട് നേരെ വണ്ടിയെടുത്തു……കുറച്ച് ഓടി  കഴിഞ്ഞപ്പോൾ ആ  ചൂട് മാറിക്കിട്ടി….പിന്നെ ഗ്ലാസ്സ് കേറ്റി

എ സി  ഇട്ട്  തൃശൂർറൂട്ട്  വെച്ച് പിടിച്ചു…..പണ്ട്  ലെയ് ലാൻഡ്  ഓടിച്ചിരുന്ന സമയത്ത് കുറച്ചൊന്നുമല്ല ചൂട് സഹിച്ചിട്ടുളളത്‌.

തമിഴ്‌നാട് കമ്പം-തേനി റൂട്ട് പോകുമ്പോൾ ഏക്കറുകണക്കിന് കാറ്റാടിപാടത്തിന്റെ നടുവിലൂടെയൊക്കെയാണ് റോഡ് പോകുന്നത്…… തീ കാറ്റ് എന്ന് പറയുന്നൊരു സാധനമുണ്ട്…… അന്തരീക്ഷത്തിലുളള ചൂട് വായുവിനെ മുഴുവൻ കാറ്റ് വഹിച്ചുകൊണ്ട് വരും….. അത് അടിച്ചു കഴിഞ്ഞാൽ ദേഹം മുഴുവൻ ചുവന്ന് പുഴുങ്ങിയ അവസ്ഥയാകും…

The Author

457 Comments

Add a Comment
  1. Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo

  2. Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

  3. ആടുതോമ

    കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

  4. എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

    1. അടുത്ത പാർട്ട്‌ ഇടില്ലേ bro

  5. സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

    1. നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

  6. സൂപ്പർ അടുത്തപ്പാർട്ട്

  7. Bakki evedea bro..

  8. Varsham kure aayi broo…still ennenkilum varum enn oru pretheeksha

  9. പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

    നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

  10. ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????

  11. നായകൻ ജാക്ക് കുരുവി

    Evdedo?

  12. ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
    Missing those writers

    1. Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
      Now I think vedan is the only writer still continues his work.

  13. Evide bro ith nirthi poyo?

  14. There is no story with the same feel that this gives I have read this like many times than my most viewed movies

  15. Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

    1. കിച്ചു

      ദുരന്തം പറയല്ലേ ദുരന്തം bro

  16. അടുത്ത പാർട്ട്‌

  17. 2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

    1. എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

  18. അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

    1. ക്രിസ്റ്റഫർ

      കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?

Leave a Reply

Your email address will not be published. Required fields are marked *