ആഹ് എന്നാ അവിടെ നിന്നോ…. ഞാനിപ്പോ വരാം…..അതും പറഞ്ഞു ഫോൺ കട്ടാക്കി അച്ഛനോട് പറഞ്ഞിട്ട് ഫോണിലെ ടോർച്ചും തെളിയിച്ചു മുറ്റത്തേക്കിറങ്ങി…..
ഒരു 10 മിനിറ്റ് നടത്തമേ ഫെബിന്റെ വീട്ടിലേക്കുളളു…..
നടന്നു ഗേറ്റിനടുത്ത് എത്തിയതും എല്ലാവരും ഇറയത്ത് വർത്താനം പറഞ്ഞു നിൽപ്പുണ്ട് …
അമ്മയുടെയും ലിസ്സിയാന്റിയുടെയും വർത്താനം കേട്ട് കിച്ചുപെണ്ണ് ചിരിച്ചു നിൽപ്പുണ്ട്…
അമ്മുവും ജെസ്സിയും ആ ഭാഗത്തേക്കേ നോക്കുന്നില്ല… അവർ അവരുടേതായ സംസാരത്തിലാണ്…
ഫെബിന്റെ ബൈക്ക് കാണാൻ ഇല്ലല്ലോ…. അപ്പോ തടിയൻ വീട്ടിലില്ല…. ഹ്മ്മ്…
ഗേറ്റ് തുറന്ന് വന്ന എന്നെ കണ്ടപാടെ ലിസ്സിയാന്റി……
‘ആഹ് ദേ അച്ചു വന്നല്ലോ………’
ഒരു ചിരിയോടെ ഞാൻ അവർക്കരികിലേക്ക് നടന്നു…..
എന്നെ കണ്ടതും കിച്ചുവിന്റെ മുഖത്തൊരു ചിരി വന്നെങ്കിലും പെട്ടെന്ന് അമ്മയെയും ലിസ്സിയാന്റിയെയും നോക്കി അവളാ ചിരി വിഴുങ്ങി ?…..
അമ്മുവും ജെസ്സിയും മുറ്റത്തായാണ് നിൽക്കുന്നത്……
എന്ത് പുളുവാടി രണ്ടുംകൂടി പറഞ്ഞുകൂട്ടണേ എന്നും പറഞ്ഞുകൊണ്ടാണ് ഞാൻ ചെന്ന് കയറിയത്…
ജെസ്സി അന്ന് പറ്റിച്ചതിന്റെ കളളദേഷ്യം കാണിക്കാൻ മറന്നില്ല…. അതവളുടെ നോട്ടത്തിൽ തന്നെയുണ്ട്….
എന്താടി കുറുക്കൻ നോക്കുന്ന പോലെ നോക്കണേ…. അവളുടെ നോട്ടം കണ്ട് എനിക്ക് കാര്യം മനസ്സിലായെങ്കിലും ഒന്നുമറിയാത്ത പോലെ ഞാൻ ചിരിച്ചോണ്ട് ചോദിച്ചു…. ?
‘പോട ചതിയാ……. ‘എനിക്കും അമ്മുവിനും കേൾക്കാൻ മാത്രം ശബ്ദത്തിൽ മറുപടിയും കിട്ടി… ?
ഹിഹി… അമ്മൂസിന് ജെസ്സിയുടെ വർത്താനം കേട്ടിട്ട് ചിരി വന്നു….
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?