ഡാ മോനെ അച്ചു……നീയൊന്ന് നീങ്ങി നിന്നെ, ഒന്ന് കാണട്ടെനിന്നെ……ലിസ്സിയാന്റി പെട്ടെന്നാണ് എന്തോ ഓർത്തെന്ന പോലെയത് പറഞ്ഞത്….
സംസാരത്തിൽ എന്തോ പന്തികേടുണ്ടല്ലോ…… ?
എന്താ ലിസ്സിയാന്റി ?……..
ഞാൻ നീങ്ങി നിന്നെങ്കിലും
അധികം അടുത്തേക്ക് പോയില്ല… ഒരു കൈ അകലം പാലിച്ചു നിന്നു…
ലിസ്സിയാന്റിയുടെ സ്വഭാവം വെച്ച് അതാണ് നല്ലത്…. ?…
ഡാ നീയും അവനും കൂടി കഴിഞ്ഞയാഴ്ച്ച വൈകിട്ട് പുറത്തേക്ക് പോയിരുന്ന???
കഴിഞ്ഞാഴ്ചയോ………..എനിക്കൊരു ഓർമ കിട്ടണില്ലലോ ലിസ്സിയാന്റി..
ആഹ് എങ്ങനെ ഓർമ കിട്ടും….രണ്ടും കൂടി കളളും കുടിച്ചു വന്നിട്ട് ?
അടിപൊളി….. അപ്പോ അതാണ് കാര്യം….അന്ന് കൈരളി ബാറിൽ പോയിട്ട് ഫെബി ആകെ ഓഫ് ആയിപോയി .. അന്ന് ഫെബിനെ ആന്റി കാണാതെ ഇറയത്ത് ഇട്ടിട്ട് പോന്നതാണ്…പക്ഷെ അന്ന് എന്നെ ആന്റി കണ്ടില്ലലോ…?
അതും ആലോചിച്ചു നോക്കിയത് ജെസ്സിയുടെ മുഖത്താണ്…..
കണ്ണടച്ചു കാട്ടി ചിരിയോടെ……
“പക അത് വീട്ടാനുളളതാണ് ” എന്നർത്ഥത്തിൽ നിൽക്കയാണ് ജെസ്സി….
ഡീ ദുഷ്‌ട്ടെ… കഴിച്ച KFC യുടെ നന്ദിയെങ്കിലും കാണിച്ചൂടെയെന്ന ഭാവത്തിൽ ഞാനും അവളെ നോക്കി….
ഡാ നീ അവളെ നോക്കണ്ട…. ഒരു ദിവസം രണ്ടിനേം ഞാൻ കയ്യോടെ പിടിക്കുന്നുണ്ടെന്ന് ഒരു ഭീഷണിപോലെ ലിസ്സിയാന്റി പറഞ്ഞു…..
ഇവന്മാരുടെ കളളുകുടി നിർത്തിക്കാൻ നമ്മളൊന്നും വിചാരിച്ചാൽ പോര ലിസ്സി… അമ്മയുടെ വക ഒരു ഡയലോഗ് ?
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?