?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

….?എന്റെ കൃഷ്ണ 7?….
Ente Krishna Part 7 | Author : AthulanPrevious Parts


വേഗം വണ്ടിയൊതുക്കി  ബജിക്കടയിലേക്ക് നടന്നു…

ചെന്നപ്പോഴുണ്ട് ബജി  എണ്ണയിൽ വറുത്ത്‌ കോരിയിടുന്നു…

ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്……

നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ?

 

സമയം  7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് നടന്നു…

അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് ചോദിക്കോ ?.

ആഹ് ചോദിച്ച തന്നിപ്പോ എന്താ.. കഴിക്കാൻ വാങ്ങിയതല്ലേ… അതും ആലോചിച്ചു  ഞാൻ ഗേറ്റ് തുറന്ന് കേറിയതും രണ്ടുപേരെയും നോക്കിയൊരു ചിരി പാസ്സാക്കി….

 

‘ആഹ് അച്ചുമോൻ വന്നോ…. ‘

മുത്തശ്ശൻ വാത്സല്യത്തോടെ ചോദിച്ചു….

 

ആഹ് വേഗം എത്തി മുത്തശ്ശാ…? എന്ന് ചിരിയോടെ പറഞ്ഞു നൈസ് ആയിട്ട് അകത്തേക്ക് കേറാമെന്ന് കരുതി നടന്നപ്പോഴുണ്ട്  കറക്ട് ആയിട്ട് മുണ്ട് അഴിഞ്ഞു…

കോപ്പ്.. ?

വേഗം കൈതണ്ട വെച്ച് താങ്ങി പിടിച്ചു ….

കയ്യിൽ വെളളം കുപ്പിയും, ബജിയും ഇരിക്കണോണ്ട് ആകെ പണിയായി…

 

കിടന്ന് സർക്കസ്സ് കാണിക്കാതെ കൈയ്യിലുളളത്‌ ഇങ്ങോട്ട് താടായെന്ന് പറഞ്ഞു അച്ഛൻ വേഗം പൊതിയും കുപ്പിയും വാങ്ങിപ്പിടിച്ചു….

പൊതിയൊന്ന് തിരിച്ചും മറിച്ചും നോക്കി എന്നെയൊരു നോട്ടം…..

 

‘അത് ബജിയാ അച്ഛാ…  വന്ന വഴി  വാങ്ങിയതാ ….. ?’

 

ആഹ് വാങ്ങിയതാണെന്ന്  മനസ്സിലായി… അല്ലാണ്ട് നീ ഇതുണ്ടാക്കാൻ എണ്ണയും ചട്ടിയുമൊന്നും കൊണ്ടോയിട്ടില്ലല്ലോ…..

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply to അതുലൻ Cancel reply

Your email address will not be published. Required fields are marked *