പല്ലവി പെട്ടെന്ന് തന്നെ അടുത്ത് നിന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
പല്ലവിയുടെ മുഖത്ത് നിന്നു തന്നെ അവൾക്ക് അവന്റെ വീട്ടിൽ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന് സുലജമ്മയ്ക്ക് മനസിലായി.
“നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ട് വാ.”
അമ്മയുടെ സമ്മതം കിട്ടിയതും പല്ലവി പടികൾ കയറി റൂമിലേക്ക് ഓടിക്കൊണ്ടു പറഞ്ഞു.
“ഞാൻ എന്റെ മൊബൈൽ എടുത്ത് ദാ വരുന്നെടാ.”
അവളുടെ ഓട്ടം കണ്ടു ചിരിച്ചു കൊണ്ട് സുലജമ്മ നവീനോട് പറഞ്ഞു.
“മോനെ അവൾ ആദ്യായിട്ട ബൈക്കിൽ കയറുന്നേ.”
“ഞാൻ സൂക്ഷിച്ചു കൊണ്ട് പൊയ്ക്കൊള്ളാം അമ്മെ.”
അപ്പോഴേക്കും പല്ലവി പടികൾ ഇറങ്ങി വന്നു.
അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം അവളോട് കയറിക്കൊള്ളാൻ പറഞ്ഞു.
പല്ലവി തെല്ലൊരു പേടിയോടെ അവന്റെ തോളിൽ കൈ താങ്ങി ബൈക്കിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ ഒരു സൈഡിലേക്ക് കാലുകൾ ഇട്ടാണ് അവൾ ഇരുന്നത്.
ബൈക്ക് മുന്നോട്ട് എടുത്തതും അവളുടെ വിരലുകൾ ശക്തിയായി അവന്റെ തോളിൽ അമർന്നു.
പതുക്കെ ബൈക്ക് ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നീ പേടിക്കയൊന്നും വേണ്ട. ഇതേപോലെ തന്നെ ഇരുന്നാൽ മതി.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആദ്യായി ബൈക്കിൽ കയറുന്നെന്റെ ഒരു പേടി. അതാണ്.”
നവീന്റെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ സമയത്.
പല്ലവിയുമായി അടുത്ത കാലം മുതൽ അവളോട് ഒരു ഇഷ്ട്ടം ഉള്ളിന്റെ ഉള്ളിൽ അവനുണ്ട്. പ്കഷെ അവൾക്ക് കൊടുത്ത പ്രോമിസ് പ്രകാരം ഒരിക്കലും അവൻ അത് പ്രകടിപ്പിക്കില്ല എന്ന് തീരുമാനിച്ചതും ആണ്. എന്ത് തന്നെ ആയാലും ഇഷ്ട്ടം തോന്നിയ പെണ്ണിനെ ആദ്യമായി ബൈക്കിൽ പിന്നിലിരുത്തി കൊണ്ട് പോകാൻ കഴിഞ്ഞതിന്റെ സന്തോഷം അവന്റെ ഉള്ളിൽ നിറഞ്ഞു.
നവീൻ വീട്ട് മുറ്റത്തു ബൈക്ക് നിർത്തുമ്പോൾ അമ്മ കമല പുറത്ത് തന്നെ ഉണ്ടായിരുന്നു.
നവീന്റെ കൂടെ ഒരു പെണ്ണിനെ കണ്ട അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അമ്മയുടെ നോട്ടം കണ്ട നവീൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ചിരിയോടെ പറഞ്ഞു.
“സൂക്ഷിച്ച് നോക്കണ്ട.. ഞാൻ ആരെയും വിളിച്ച് കൊണ്ട് വന്നതൊന്നും അല്ല. ഇത് പല്ലവിയാണ്.”
നവീൻ പറഞ്ഞത് കേട്ട പല്ലവി ബൈക്കിൽ നിന്നും ഇറങ്ങുന്നതിനിടയിൽ അവന്റെ തോളിൽ നുള്ളി.
പല്ലവിയെ നോക്കി ചിരിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“മോളെക്കുറിച്ച് ഇവൻ പറയാറുണ്ടെങ്കിലും ആദ്യമായ കാണുന്നത്.”
അപ്പോഴേക്കും അച്ഛനും പുറത്തേക്ക് വന്നു. നവീൻ പല്ലവിയെ അച്ഛനും പരിചയപ്പെടുത്തി കൊടുത്തു.
കുറച്ച് നേരത്തെ കുശല സംസാരങ്ങൾക്ക് ശേഷം അവൻ പല്ലവിയോട് ചോദിച്ചു.
“നിനക്ക് എപ്പോഴാ തിരിച്ച് വീട്ടിൽ പോകേണ്ടത്?”
“ഒരു ആറ് മണി ആകുമ്പോഴേക്കും എത്തിയാൽ മതി.”
“എന്നാൽ നമുക്ക് താഴെ വയലിലേക്ക് പോയാലോ. നീയല്ലേ എപ്പോഴും പറയാറുള്ളത് വയലും തോടും ഒക്കെ കാണണമെന്ന്.”
അത് കേട്ടതും പല്ലവിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ജീവിതത്തിൽ ഇതുവരെയും വയലിലും തോട്ടിലും ഒന്നും പോകാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു.
അവളുടെ മുഖത്ത് നിന്ന് തന്നെ പോകാനുള്ള ആഗ്രഹം വായിച്ചെടുക്കുവാൻ അവനു കഴിഞ്ഞു.
Albudham thanne enik eee kadhail ulla Pennine kaanan patiyal mathiyarunnu nalla oru good feel ?
Woow?
?
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Sujala aano sulaja aano
Best ever love story evidyah ok miss cheythe lyf
Oru rakshayum illa
കിടു. അതിമനോഹരം……
????
മനോഹരം – വേറെ ഒന്നും പറയാനില്ല ❤️
Vere level story othiri ishttamayi … Waiting for next part ?
സൗഹൃദം പ്രണയം രണ്ടും ??
നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടപെടാനുള്ള ഏറ്റവും വലിയ കാരണവും ഇതാണ്.♥️
SoooooooooOooooooooooper
Soooooooper