എന്റെ മാത്രം 1 [ ne-na ] 1151

തട്ടുമ്പോഴുണ്ടാകുന്ന ഓരോ സ്പർശനവും അവൻ മനസ് കൊണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് പല്ലവി അറിയാതിരിക്കാനും അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പല്ലവിയുമായുള്ള ബന്ധം കുറച്ചുകൂടി വളർത്തി എടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നവീൻ അവൾക്ക് ഒരു ഹായ് അയച്ചു.
മെസ്സേജ് അയച്ച് കുറച്ച് സമയം കഴിഞ്ഞിട്ടും പല്ലവി ഓൺലൈൻ വന്നില്ല. ഒരു മിസ് കാൾ അടിച്ചാലോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും അവൾ എന്ത് കരുത്തും എന്നതോർത്ത് അവൻ അത് വേണ്ടെന്നു വച്ചു.
നിരാശയോടെ അവൻ ഫേസ്ബുക് നോക്കി ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പല്ലവിയുടെ ഹായ് വന്നത്.
എന്തുകൊണ്ടോ അവളുടെ മെസ്സേജ് കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
നവീൻ – എന്ത് ചെയ്യുവായിരുന്നു?
പല്ലവി – പഠിക്കുവായിരുന്നു.
നവീൻ പുച്ഛഭാവത്തോടെ ഉള്ള ഒരു ഇമോജി അവൾക്കയച്ചു.
അത് കണ്ട പല്ലവി ചോദിച്ചു.
പല്ലവി – എന്താടാ ഒരു പുച്ഛം?
നവീൻ – ഒന്നുമില്ലേ..
പല്ലവി – നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?
ഇവളുടെ മനസ്സിൽ പഠിത്തം എന്നൊരു ചിന്ത മാത്രമേ ഉള്ളോ എന്നോർത്തുകൊണ്ടു അവൻ പറഞ്ഞു.
നവീൻ – എനിക്ക് നിന്നെ പോലെ ക്ലാസ് ടോപ് തന്നെ ആകണമെന്നുള്ള ആഗ്രഹം ഒന്നും ഇല്ല. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും അങ്ങ് പാസ് ആയി പോകാനുള്ളത് ഞാൻ സമയം കിട്ടുമ്പോൾ പഠിച്ചോളാം.
പല്ലവി – ഓഹ്.. ആയിക്കോട്ടെ.
നവീൻ – എപ്പോഴാ ഇനി ഉറക്കം?
പല്ലവി – കുറച്ചു നേരം കൂടി കഴിയുമ്പോൾ ഉറങ്ങും.
പല്ലവിയുമായുള്ള ആദ്യത്തെ ചാറ്റിങ് ആയതിനാൽ ഫാമിലിയെ കുറിച്ച് ഒന്ന് ചോദിച്ചറിഞ്ഞിരിക്കാം എന്ന് നവീൻ കരുതി.
നവീൻ – നീ ഒറ്റ മോളാണല്ലേ?
പല്ലവി – അതെ..
നവീൻ – ഞാനും.. പാലക്കാടാണ് ശരിക്കും എന്റെ സ്ഥലം. ഇച്ചിരി വലിയൊരു കുടുംബം ആണ് എന്റേത്. കസിൻസ് ആയി കുറേപ്പേരുണ്ട്. പക്ഷെ എന്തെങ്കിലും വിശേഷം വരുമ്പോഴേ ഒത്തു കൂടാറുള്ളുന്നു മാത്രം.
പല്ലവി – എനിക്കും കസിൻസ് ഒക്കെ ഉണ്ട്. പക്ഷെ അവരുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്ന് മാത്രം.
നവീൻ – അതെന്താ?
കുറച്ച് നേരത്തേക്ക് പല്ലവിയിൽ നിന്നും മറുപടി ഒന്നും അവനു ലഭിച്ചില്ല. അവൾക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നിയ നവീൻ വിഷയം മാറ്റാനായി ചോദിച്ചു.
നവീൻ – ഞാൻ ഒരു സംശയം ചോദിക്കട്ടെ? കുറെ നാളായി എന്റെ മനസ്സിൽ ഉള്ളതാണ്.
പല്ലവി – എന്താ? ചോദിച്ചോള്ളു.
നവീൻ – +2 സയൻസിൽ അത്രയൊക്കെ മാർക്ക് ഉണ്ടായിട്ടും എന്താ മെഡിസിനോ എഞ്ചിനീറിങ്ങിനോ പോകാതെ ഡിഗ്രി എടുത്തേ?
ആ ഒരു ചോദ്യത്തിനും പല്ലവി ആദ്യം കുറച്ച് നേരം നിശബ്ദത പാലിച്ചു. അതിനു ശേഷം ടൈപ്പ് ചെയ്തയച്ചു.

The Author

ne-na

53 Comments

Add a Comment
  1. Albudham thanne enik eee kadhail ulla Pennine kaanan patiyal mathiyarunnu nalla oru good feel ?

  2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  3. Sujala aano sulaja aano

  4. Best ever love story evidyah ok miss cheythe lyf

  5. നല്ലവൻ

    Oru rakshayum illa

  6. പൊന്നു.?

    കിടു. അതിമനോഹരം……

    ????

  7. മനോഹരം – വേറെ ഒന്നും പറയാനില്ല ❤️

  8. Vere level story othiri ishttamayi … Waiting for next part ?

  9. സൗഹൃദം പ്രണയം രണ്ടും ??
    നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടപെടാനുള്ള ഏറ്റവും വലിയ കാരണവും ഇതാണ്.♥️

  10. കരിക്കമുറി ഷണ്മുഖൻ

    SoooooooooOooooooooooper

  11. കരിക്കമുറി ഷണ്മുഖൻ

    Soooooooper

Leave a Reply

Your email address will not be published. Required fields are marked *