എന്റെ മാത്രം മീനുട്ടി [ആൽബി] 242

ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വണ്ടികയറി.ട്രെയിനിലും അടിച്ചു പൂസായിരുന്ന എന്റെ ഷഡി മാത്രം ആണെനിക്ക് ബാക്കി ലഭിച്ചത്.ബാക്കിയെല്ലാം എനിക്ക് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

ബോധം വരുമ്പോൾ ഞാൻ റെയിൽവേ പോലീസിന്റെ കസ്റ്റടിയിലാണ്.എന്തോ ഭാഗ്യം കൊണ്ട് നാട്ടിലെത്തിയിരുന്നു. അമ്മ കരഞ്ഞു കാല് പിടിച്ചത് കൊണ്ടും നല്ലൊരു തുക കൈക്കൂലി കൊടുത്തുമാണ് എന്നെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത്.

അമ്മയുടെ സാമിപ്യം എന്നിൽ മാറ്റമുണ്ടാക്കുമെന്ന് കരുതിയത് തെറ്റി.ഞാൻ മാത്രം മാറിയില്ല.
ഒടുക്കം പ്രാർത്ഥന മാത്രമായി അമ്മക്ക് ശരണം.പലപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുമായി കർത്താവിന്റെ മുന്നിൽ നിക്കുന്ന അമ്മയെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.

രാവിലെ ബീവറേജ് തുറക്കുമ്പോഴെ ഞാൻ ഉണ്ടാകും കൈനീട്ടം കൊടുക്കാൻ.കൃത്യം 11 മണിക്ക് ബാറിൽ.
ബോധത്തോടെ എന്നെയാർക്കും കാണാൻ കിട്ടാതെയായി.നാട്ടിൽ നാല് പേര് അറിയും,
അതുകൊണ്ട് ആരെങ്കിലുമായിട്ട് രാത്രി വീട്ടിൽ എത്തിക്കും.

ഒടുവിൽ കുടിച്ചുചാകും എന്ന് കണ്ടപ്പോൾ നാട്ടുകാർ ബലമായി എന്നെ മോചനത്തിൽ കൊണ്ട് ചെന്നാക്കി.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം.

എന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത് അവിടെനിന്ന് ആയിരുന്നു.ഇടക്ക് അമ്മ വന്ന് കാണും,ആ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഒരുപിടി ചോറ് എനിക്ക് വാരിത്തരും,പിന്നെ ഒന്നും മിണ്ടാതെ,കരയുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ തിരിഞ്ഞുനടക്കും.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

28 Comments

Add a Comment
  1. നന്ദുസ്

    സഹോ. ആൽബിച്ച..🙏🙏🙏🙏🙏
    ന്റെ ഹൃദയത്തിൽ തട്ടിയ ഒരു പ്രണയകാവ്യം…
    സത്യം പറഞ്ഞാൽ ആസ്വാധകരുടെ മനസ്സിനെ ഒന്ന് കുത്തിനോവിച്ചുകൊണ്ട്… വല്ലാതെ പടർന്നുപന്തലിക്കേണ്ട ഒരു കുഞ്ഞുവൃക്ഷത്തയ്യിനെ അതിന്റെ ശിഖരങ്ങളെ വെട്ടിയൊതുക്കിക്കൊണ്ട് ഒന്ന് ഊതിക്കാച്ചി കൂട്ടികുറുക്കി അവസാനം കൈവിട്ടുപോയ അവരുടെ പ്രണയത്തെ കൂട്ടിവിളക്കിച്ചേർത്തു… 🙏🙏🙏🙏
    സൂപ്പർ…. സഹോ ❤️❤️❤️❤️❤️❤️

    1. നന്ദു ബ്രൊ……

      ചുരുങ്ങിയ വാക്കുകളിൽ കഥയുടെ ജോണർ പറഞ്ഞുകഴിഞ്ഞു താങ്കൾ. ഈ കഥ 3-5 പാർട്ട്‌ ആയി എഴുതേണ്ട ഒന്നാണ്, അത്രയും എഴുതാനുള്ള സാഹചര്യം കഥയിലുണ്ട്,അത് ബ്രൊ മനസ്സിലാക്കി എന്നതിൽ സന്തോഷം.
      പിന്നെ ഒരു പാർട്ടിൽ ചുരുക്കിയതിനു കാരണം എന്റെ സാഹചര്യങ്ങളും മറ്റും ആണ്. ഭാവിയിൽ മീനൂട്ടിയുടെ അൺകട്ട്‌ വേർഷൻ ഇറക്കാം എന്നുള്ള പ്രത്യാശയോടെ

      സസ്നേഹം
      ആൽബി

  2. നിച്ചു

    Nice story aayirunnu ❤️

    1. താങ്ക് you

  3. ചെറുതായിരുന്നങ്കിലും ഈ കഥ സൂപ്പറാ

    1. താങ്ക് യു ബ്രൊ

      1. നിച്ചു

        Nice story ❤️👍

        1. താങ്ക് യു നിച്ചു

  4. Nalla story Ethu pole ulla stories onnum eppam Ella eniyum varanam Aduth story ayit

    1. താങ്ക് യു ബ്രൊ

      ഇനിയും ഇവിടെ ഉണ്ടാവും

  5. വെൽക്കം ബാക്ക് ആൽബി ബ്രോ.❤️

    1. താങ്ക് യു ബ്രൊ

  6. നിങ്ങളൊക്കെയാണ് മച്ചാനെ ഇവിടെ വേണ്ടത്..❤️ എന്തായാലും തിരിച്ചുവരവ് മിന്നിച്ചു… പുതിയ നല്ല കഥകളുമായി ഇനിയും വരുക..🔥

    1. താങ്ക് യു ബ്രൊ

      ഇനി ഇവിടെ ഉണ്ടാകും

  7. അങ്ങനെ കാലങ്ങൾക്ക് ശേഷം മറ്റൊരാൾ കൂടി തിരിച്ചെത്തിയിരിക്കുന്നു. ഒരുപാട് ഭാഗങ്ങളായി വിപുലീകരിച്ചു മനോഹരമാക്കേണ്ടിയിരുന്ന ത്രെഡ് ആയിരുന്നു. എങ്കിലും അതിന്റെ ഉള്ളടക്കം കൈവിടാതെ പൂർണതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്നേഹം ആൽബി. തുടർന്നും കഥകളുമായി കണ്ടുമുട്ടുമെന് പ്രതീക്ഷിക്കുന്നു.

    1. താങ്ക് യു സുധാ

      കഥ ഒരു പാർട്ടിൽ തീർക്കാൻ കാരണം കുറെ നാളായി എഴുതിയിരുന്നില്ല എന്നതാണ്. ഒന്ന് ട്രാക്കിൽ വരട്ടെ ഈ കഥ പൊളിച്ചെഴുതുക എന്നത് മനസ്സിൽ ഉണ്ട്

      കണ്ടതിൽ സന്തോഷം

      1. എത്ര മൂത്താലും അണ്ണാൻ മരം കേറ്റം മറക്കില്ലല്ലോ. അപ്പോ ട്രയൽ റൺ ഒന്നും വേണ്ട. ഈ കഥ ഇപ്പോൾത്തന്നെ പൂർണത നൽകുന്നുണ്ട് എന്നാണ് എനിക്ക് ഫീൽ ചെയ്തത്. പൊളിച്ചെഴുതുന്നത് താങ്കളുടെ ഇഷ്ടം. എന്തായാലും ആശംസകൾ.

        1. ആത്മവിശ്വാസം നൽകുന്ന വാക്കുകൾക്ക് നന്ദി

  8. ആരോമൽ JR

    അച്ചായൻ തിരിച്ചു വരും എന്ന് നിരീച്ച് കണ്ണിൽ എണ്ണയെഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാടായി

    1. വന്നുലോ….. ഇനി സന്തോഷിച്ചോളൂ ഞാൻ ഇവിടെ ഉണ്ടാവും. ശംഭുവും ഉടനെ വരും

  9. ഐൻ്റ പൊന്ന് ബ്രോ വേണ്ടാ നിഷത്ത സംഗമം ബോർ അണ്

    1. ഇതിൽ എവിടെ ആണ് നിഷിദ്ധം

  10. പ്രിയ ആൽബീ…ഒതുക്കത്തിൽ കഥ പറയാൻ അറിയുന്ന ആളാണ് നിങ്ങൾ. ഒത്തിരിയേറെ പറയാൻ വന്നിട്ട് ഒരൊറ്റ തവണ കൊണ്ട് അതെല്ലാം കൊട്ടിയിടാൻ ശ്രമിച്ച് ഒരു വൺ ലൈൻ ആയി അവസാനിച്ചു ഈ കഥ.
    പല അധ്യായങ്ങളിലായി വികസിച്ച് വായനക്കാരെ കൈ പിടിച്ച് കൂടെ നടത്തി അവസാനം മീനൂട്ടിയെ വീണ്ടെടുത്ത് പുണർന്ന് നിന്നെങ്കിലോ..എന്താകുമായിരുന്നു ഈ കഥ.
    അങ്ങനെ പടരാനും പന്തലിക്കാനും സ്ക്കോപ്പുള്ളതാണീ കഥ.

    ആൽബി വരും ഇനിയും കഥകളൊത്തിരിയുമായി…സ്നേഹം

    1. ശരിയാണ് രാജു ഭായ്….

      ഇത് ഒരു മിനിമം 5 പാർട്ട്‌ വേണ്ട കഥയാണ്, മിനിമം 30 പേജ് എല്ലാ പാർട്ടിലും.

      ഒറ്റ പാർട്ടിൽ ചുരുക്കിയതിനു കാരണം ലാസ്റ്റ് ഞാൻ ഇട്ട നോട്ട് വായിച്ചാൽ പിടികിട്ടും. ഒരു തിരിച്ചുവരവിനുള്ള ശ്രമം ആണ്, അതിന്റെ തെറ്റുകുറ്റങ്ങൾ ഉണ്ട്, അത് അംഗീകരിക്കുന്നു

      ഭാവിയിൽ ഈ കഥ താങ്കൾ പറഞ്ഞത് പോലെ എല്ലം ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ശ്രമിക്കാം. ഒന്ന് ട്രാക്കിൽ ആകേണ്ട സമയം എനിക്ക് വേണം അത്ര മാത്രം. അതുകൊണ്ട് ആണ് ഈ കഥ ഒറ്റ പാർട്ടിൽ തീർത്തത്

      ആൽബി

  11. Thirumbi vandhach👏🏻👏🏻

    1. അതെ, ഐ ആം ബാക്ക്

  12. Dark Knight മൈക്കിളാശാൻ

    വെൽക്കം ബാക്ക് ആൽബിച്ചാ.

    1. താങ്ക് യു ആശാനെ

Leave a Reply

Your email address will not be published. Required fields are marked *