എന്റെ മാത്രം 3 [ ne-na ] 1167

“എന്റെ പിന്നാലെ ഇങ്ങനെ നടക്കാത്ത ആണല്ലോ നീ, ഇന്ന് എന്ത് പറ്റി?”
ചെറിയൊരു ജാള്യതയോടെ പല്ലവി പറഞ്ഞു.
“ഒന്നൂല്ല..”
“കിടന്ന് കൊഞ്ചാതെ കാര്യം പറ പെണ്ണെ.”
പിന്നെ പല്ലവി മടിച്ച് നിന്നില്ല.
“നാളെ തൊട്ട് ഞാൻ നവീന്റെ കൂടെ ബൈക്കിൽ കോളേജിൽ പൊയ്ക്കോട്ടേ?”
ചെറു ചിരിയോടെ സുലജ ചോദിച്ചു.
“ഞാൻ പോകണ്ട എന്ന് പറഞ്ഞാലും നീ കരഞ്ഞ് വാശി പിടിച്ച് സമ്മതിപ്പിക്കും.. പിന്നെന്തിനാ ഇങ്ങനെ ഒരു ചോദ്യം.”
“അങ്ങനെ ഒന്നും ഇല്ല. അമ്മ പോകണ്ട എന്ന് പറഞ്ഞാൽ ഞാൻ പോകില്ല.”
“എന്നാൽ മോള് ബസിൽ തന്നെ പോയാൽ മതി.”
അത് കേട്ട പല്ലവി ഒരു ചിണുങ്ങളോടെ വിളിച്ചു.
“അമ്മാ..”
അവളുടെ ചിണുങ്ങക്കം കണ്ട് സുലജ അറിയാതെ തന്നെ ചിരിച്ച് പോയി.
“നീ അവന്റെ കൂടെ തന്നെ പൊയ്ക്കോ.. പക്ഷെ നീ എപ്പോഴും അവന്റെ കൂടെ തന്നെ നടക്കുന്ന കണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് ഉണ്ടാക്കുമോ എന്നാ എന്റെ പേടി.”
പല്ലവിയുടെ മുഖത്ത് ഉണ്ടായിരുന്ന കുട്ടിത്തം പതുക്കെ മാറി.
“ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല. നാട്ടുകാർ എന്ത് പറയും എന്ന് പേടിച്ച് അമ്മ അച്ഛനെ സഹിച്ച് എത്രനാൾ ജീവിച്ചു. എന്നിട്ട് നമ്മൾ കരഞ്ഞ് ജീവിച്ചത് തന്നെ ആയിരുന്നു മിച്ചം. അച്ഛൻ ഇവിടെ വിട്ടു പോയിട്ട് പോലും എനിക്ക് ആ ഭയം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഞാൻ ഒന്ന് ചിരിക്കുന്നത് അമ്മ കണ്ടിട്ടുണ്ടായിരുന്നോ. ഞാൻ ഇന്നത്തെ പല്ലവി ആയത് നവീൻ വന്നതിന് ശേഷം ആണ്. ഇപ്പോൾ എനിക്ക് ഈ ലോകം എന്താന്ന് അറിയാം, ജീവിതം എന്താന്ന് അറിയാം, എവിടെ എങ്ങനെ പ്രതികരിക്കണം എന്നറിയാം.. അവൻ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്. നാട്ടുകാർ എന്ത് പറയും എന്ന് വിചാരിച്ച് ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം കളയുവാൻ ഞാൻ ഒരിക്കലും തയ്യാറല്ല…”
സുലജ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. പല്ലവി അവളുടെ ജീവിതത്തെ കുറിച്ച് ഇത്രയും വ്യക്തതയോടെ പക്വതയോടെ സംസാരിക്കുന്നത് അവൾ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു.
“നവീന്റെ കാര്യത്തിൽ അമ്മയ്ക്ക് ഒരു പേടി വേണ്ട. എനിക്ക് നൂറ് ശതമാനം അവനെ വിശ്വാസം ഉണ്ടായിട്ട് തന്നെയാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത്. പിന്നെ അമ്മ കണ്ട് പിടിക്കുന്ന ഒരാളെ ഞാൻ കല്യാണം കഴിക്കു എന്നൊരു ഉറപ്പും ഞാൻ തരാം.”
“പല്ലവി..”
നവീന്റെ ശബ്ദം മുറ്റത്ത് നിന്നും മുഴങ്ങി.
അത് കേട്ടതും പല്ലവിയുടെ മുഖത്ത് ഉണ്ടായിരുന്ന ഗൗരവം മാറി. ഒരു ചിരി വിടർന്നു.
“അമ്മ ഞങ്ങൾ ഇറങ്ങുവാണെ..”
പാവാട ഇരു കൈകൊണ്ടും പൊക്കി പിടിച്ച് പടികൾ ഇറങ്ങി വരുന്ന പല്ലവിയെ തന്നെ നവീൻ നോക്കി നിന്നു. അവൻ എടുത്ത് വച്ച മഞ്ഞ കളർ പാവാടയും ടോപ്പും തന്നെയാണ് അവൾ ധരിച്ചിരുന്നത്.
പല്ലവി അവന്റെ അടുത്ത് വന്ന് ചോദിച്ചു.

The Author

ne-na

92 Comments

Add a Comment
  1. ഈ കഥ അടിപൊളി ആണ്..
    ഇടക്ക് വന്ന് ഞാൻ വായിക്കും.. വല്ലാത്ത feel ആണ് വായിക്കുമ്പോൾ?❤️‍?❤️‍?
    Part 5 വേഗം ഇറക്കണേ❤️

  2. അഞ്ചാമത്തെ ഭാഗം ഇതുവരെ കണ്ടില്ലല്ലോ ഒരുപാട് നാളായി കാത്തിരിക്കുന്നു

  3. അസാദ്ധ്യ എഴുത്തു തന്നെ. എന്താ ഒരു ഫീലിംഗ്. ഒരു രക്ഷയും ഇല്ല.

  4. ഡെയ് ഡെയ് ബാക്കി എവിടെടാ . ഈൗ അടുത്ത് എങ്ങാനും ഇടുവോ ബാക്കി ?

  5. പെട്ടെന്ന് തന്നെ അടുത്ത പാർട്ടുമായി വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു നിങ്ങളുടെ പ്രണയകഥകൾ അസാധ്യമാണ് ഭായ് സ്മിതയുടെ കമ്പികഥകൾ പോലെ നിങ്ങളുടെ പ്രണയകഥകളും ഒന്നാംതരമാണ് ??

  6. Hei man… Nena ക് സുഖമില്ല…

  7. Ninglde oru aradhakanayrunnu bt kshamykum oru athirund??

  8. Story full aakan pattilel ezhuthan nikkaruth kure ayi kanunnu ee sitil ingantge writersine?

Leave a Reply

Your email address will not be published. Required fields are marked *