എന്റെ മാവും പൂക്കുമ്പോൾ [R K] 731

അത് കേട്ടപ്പോ എനിക്ക് പോവാതിരിക്കാൻ പറ്റാതായി.അവന്റെ അച്ഛൻ വരുമ്പോഴാണ് ഗൾഫ് ചോക്ലേറ്റും,അത്തറുമൊക്കെ കിട്ടുന്നത് വൈകിയാൽ പിന്നെ അത് വേറെ ആരേലും കൊണ്ടോവും.ഇത്തിരി ഗൗരവത്തിൽ

ഞാൻ : എപ്പൊ വന്ന് രതീഷ് : ഇന്നലെ,നിന്നെയും കൂട്ടി ഇന്ന് വരാൻ പറഞ്ഞട്ടുണ്ട്. ഞാൻ : ആ അതുകൊണ്ട് വരാം.

എന്ന് പറഞ്ഞ് ഞാൻ അകത്തുപോയി ഡ്രസ്സ്‌ മാറി വന്നു.ഞങ്ങള് രണ്ടും കൂടി സന്ദീപിന്റെ വീട്ടിലേക്ക് പോയി.അവന്റെ വീട്ടിലെത്തിയതും മുറ്റത്ത്‌ പുതിയൊരു സ്കൂട്ടി നിൽക്കുന്നു

ഞാൻ : അവന്റെ അച്ഛൻ ഇതിലാണ വന്നത്

ഞാൻ രതീഷിനോട് ചോദിച്ചു

രതീഷ് : ഒന്നു പോയെടാ അവന്റൊരു ചീഞ്ഞ കോമഡി.വല്ല ബന്ധുക്കാരും വന്ന് കാണും ഞാൻ : ഈശ്വര എല്ലാം കാലിയായി കാണോ രതീഷ് : വേഗം വാ തീരണമുന്നേ പോവാം

ഞങ്ങൾ അകത്തേക്ക് ചെന്നതും സന്ദീപിന്റെ അച്ഛൻ സന്തോഷ് അങ്കിൾ ഹാളിലിരുന്നു ടിവി കാണുന്നു.ഞങ്ങളെ കണ്ടതും

സന്തോഷ്‌ : ആ വാടാ പിള്ളേരെ വാ വന്നിരിക്കു എന്തൊക്കെയുണ്ട് വിശേഷങ്ങൾ. സുധേ(സന്ദീപിന്റെ അമ്മ )ദേ അർജുനും രതീഷും വന്നട്ടുണ്ട്.

ഞങ്ങൾ രണ്ടുപേരും അവിടെ സോഫയിൽ ഇരുന്നു

ഞാൻ : അങ്കിൾ എപ്പൊ എത്തി സന്തോഷ്‌ : ഇന്നലെ രാവിലെ എത്തി.പിന്നെ ഇപ്പൊ എന്താ പരിപാടി രണ്ടാളും. ഞാൻ : ഞാൻ ഇപ്പൊ ബി. കോമിന് ചേർന്നു പിന്നെ പാർടൈം ആയി സൂപ്പർമാർക്കറ്റിൽ പോവുന്നുണ്ട്

അപ്പോഴേക്കും അങ്ങോട്ട്‌ സന്ദീപ് വന്നു

സന്തോഷ്‌ : ആ..നല്ല കാര്യം ഇനിയിപ്പോ പോക്കറ്റ് മണിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ.കണ്ട് പഠിക്ക്

എന്നും പറഞ്ഞ് സന്ദീപിനെ നോക്കി. അതെനിക്കൊന്ന് സുഖിച്ചു.

സന്ദീപ് : എന്ന ഞാനും വല്ല പ്രൈവറ്റായി പഠിച്ച് ജോലിക്ക് പൊക്കോളാം

ദേഷ്യത്തോടെ സന്ദീപ് പറഞ്ഞു

സന്തോഷ്‌ : മം ഇപ്പൊ അങ്ങ് പോവും നടക്കണകാര്യം വല്ലതും പറ.ഡാ രതീഷേ നിനക്കെന്താ പരിപാടി

ഒന്ന് തലചൊറിഞ്ഞു കൊണ്ട്

രതീഷ് : ഞാൻ ഇപ്പൊ ചെറിയ ജോലിക്കൊക്കെ പോവാണ് സന്തോഷ്‌ : അപ്പൊ പഠിത്തം ? രതീഷ് : ഓ..നമുക്കത് സെറ്റാവൂല്ല സന്തോഷ്‌ : കൊള്ളാം,പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ

The Author

14 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ❤

  3. Neyyaattinkara kuruppu ???

    Superr aayitund…all the best bro…..❤️❤️❤️❤️

  4. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  5. കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. തീർച്ചയായും

  6. Good story bro… ?

Leave a Reply

Your email address will not be published. Required fields are marked *