എന്റെ മാവും പൂക്കുമ്പോൾ 24 [R K] 4213

” ഹമ് എന്തായാലും തൈക്കിളവി കൊള്ളാം ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അകത്തേക്ക് കയറിപ്പോയി, ചായ കുടിയൊക്കെ കഴിഞ്ഞ് റൂമിലെ കട്ടിലിൽ മൊബൈൽ കുത്തി കിടക്കും നേരം ഭാഗ്യലക്ഷ്മിയുടെ കോൾ വന്നത് കണ്ട് വേഗം കോളെടുത്തു കൊണ്ട്

ഞാൻ : ഹലോ…

പതിഞ്ഞ സ്വരത്തിൽ

ഭാഗ്യലക്ഷ്മി : അജുവല്ലേ?

ഞാൻ : ആ ചേച്ചി ഞാൻ തന്നെയാ

ഭാഗ്യലക്ഷ്‌മി : മം.. രാവിലെ വിളിച്ചപ്പോ അവര് അടുത്തുണ്ടായതു കൊണ്ടാണ് കട്ടാക്കിയത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ അതെനിക്ക് തോന്നി, ഇപ്പൊ എവിടാ വീട്ടിലാണോ?

ഭാഗ്യലക്ഷ്മി : ആ അതെ, അജുവോ?

ഞാൻ : ഞാനും വീട്ടിലാ

ഭാഗ്യലക്ഷ്മി : അച്ഛനെ ഡിസ്ചാർജ് ചെയ്തോ?

ഞാൻ : ആ ഉച്ചയായപ്പോഴേക്കും ചെയ്തു

ഭാഗ്യലക്ഷ്മി : മം… ഞാൻ കുറച്ചു നേരം അജുനെ നോക്കിയിരുന്നു, കാണാതിരുന്നത് കൊണ്ടാ പിന്നെ പോവുന്ന കാര്യം പറയാൻ പറ്റാത്തിരുന്നേ

ഞാൻ : അതൊന്നും സാരമില്ല ചേച്ചി, ചേച്ചിയുടെ അവസ്ഥ എനിക്കറിയാലോ, എന്തായാലും വിളിച്ചില്ലേ അതുമതി

ഭാഗ്യലക്ഷ്മി : മം… ചായ കുടിച്ചോ?

ഞാൻ : ആ ചേച്ചിയോ… ഓഹ് പാലല്ലേ കുടിക്കു

ചെറുതായി, പുഞ്ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്മി : മം… കുടിച്ചു

ഞാൻ : അവൻ ജോലിക്ക് പോയോ?

ഭാഗ്യലക്ഷ്‌മി : ഏയ്‌ ഇല്ല, പുറത്തെവിടെയോ പോയേക്കുവാണ്

ഞാൻ : അതെന്താ, മോർണിംഗ് ഷിഫ്റ്റ് അല്ലെ ഈ ആഴ്ച

ഭാഗ്യലക്ഷ്‌മി : ആ അത് പറയാനും കൂടിയാ ഞാൻ അജുനെ വിളിച്ചേ

ഞാൻ : എന്താ ചേച്ചി?

ഭാഗ്യലക്ഷ്മി : അവൻ ജോലി നിർത്തിയെന്ന്, അടുത്താഴ്ച ഹൈദ്രാബാദ് പോവാണെന്ന്

ഞാൻ : ഏ… ഇത്ര പെട്ടെന്നോ

The Author

74 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️🔥

  2. റാം കൃഷ്ണ

    അയച്ചിട്ടുണ്ട് ബ്രോ, നാളെ വരുമായിരിക്കും

  3. Bro next part?

  4. Anoop Chacko Mathew

    Baaki vegam idu .. waiting

    1. റാം കൃഷ്ണ

      അയച്ചിട്ടുണ്ട് ബ്രോ

  5. ബ്രോ, കഥ എന്നത്തേക്ക് കിട്ടുമെന്ന് പറയാമോ? 😅

Leave a Reply

Your email address will not be published. Required fields are marked *