എൻ്റെ മൺവീണയിൽ 21 [Dasan] 271

പാത്രവും തപ്പിയെടുത്ത് ചെല്ലുമ്പോൾ, ചേട്ടന് അകത്ത് സെറ്റിയിൽ ടിവിയും കാത്തിരിപ്പുണ്ട്. ചേച്ചി അടുക്കളയിലും. ഞാൻ ചേട്ടൻറെ അടുത്ത് പോയിരുന്നു ടിവി കാണാൻ ഇരുന്നു. എൻറെ കണ്ണുകൾ സീതയെ പരതി. അവിടെയെങ്ങും കണ്ടില്ല എന്ന് മാത്രമല്ല ഒരു മുറിയിലും ലൈറ്റും കണ്ടില്ല. ആള് ഇവിടെയില്ലേ? ആരോട് ചോദിക്കാൻ. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒരു കട്ടൻ ചായയും ആയി വന്നു. എൻറെ കൈയിലുണ്ടായിരുന്ന പാത്രം ചേച്ചിയെ ഏൽപ്പിച്ചു. എൻറെ ദുഷ്ട ബുദ്ധി കാരണം ഇവർക്കും ബുദ്ധിമുട്ടായി. എൻറെ മോശം സമയത്ത് എന്നെ നോക്കാൻ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുപോലും ശ്രദ്ധിക്കാതെ എൻറെ മനസ്സുഖത്തിനുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി. അത് ഈ വീട്ടുകാരെ ആണ് കൂടുതൽ വേദനിപ്പിച്ചത്.
ഞാൻ: ചേട്ടാ, എന്നെ വെറുക്കരുത്. ഞാനെൻറെ ബുദ്ധിമോശം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം.
ചേട്ടൻ: ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് അജയ. ഞങ്ങൾ ഹാപ്പി അല്ലേ. ഞങ്ങൾ പറഞ്ഞെന്നു കരുതി അജയനെ തുടർനടപടികളിൽ മാറ്റമൊന്നും വരുത്തേണ്ട. പോകാൻ ഉള്ളത് എവിടെയാണെന്ന് വെച്ചാൽ പോവുക. അതിന് ഒരു മുടക്കവും വരുത്തണ്ട.
ഇവർ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇരുന്ന് കേൾക്കേണ്ട സ്ഥിതിയാണ്. ഭക്ഷണം കഴിക്കാൻ ആയി ഇരുന്നപ്പോഴും സീതയെ കാണാഞ്ഞതിനാൽ എൻറെ മനസ്സ് എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ അതിന് സമ്മതിച്ചില്ല, കണ്ണുകൾ ഉഴറി നടന്നു. റൂമിലേക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ അന്വേഷണത്തിലായിരുന്നു. പിറ്റേദിവസവും ചേട്ടൻറെ വീട്ടിൽ ചെന്നു എങ്കിലും സീതയെ അവിടെയെങ്ങും കണ്ടില്ല. അന്ന് ഓഫീസിൽ പോകുന്ന വഴി സീത കൊണ്ടുവെച്ച പൊതി എടുത്ത് ഓഫീസിലെ ജോലികൾക്കിടയിൽ ബാങ്കിൽ പോയി അത് അക്കൗണ്ടിൽ നിക്ഷേപിച്ചു. ജോലി കഴിഞ്ഞു പോകുന്ന വഴി ബാർബർഷോപ്പിൽ കയറി മുടിയും താടിയും കളഞ്ഞു. ഇപ്പോൾ തലക്ക് ഒരു വെളിവുണ്ട്. വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നിട്ടും തഥൈവ. ഇങ്ങനെ 4-5 ദിവസം കടന്നു പോയി, ആളിനെ കാണാൻ പോയിട്ട് ഒരു ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല. എൻറെ മനസ്സിന് എന്തുപറ്റി, ഇത്രയും ദിവസം ഇല്ലാത്ത ഒരു വ്യഗ്രത. സീതയെ എന്നിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്. ഇപ്പോഴോ ആളെ കാണാഞ്ഞിട്ട് മനസ്സ് ചഞ്ചല പെടുന്നു. ഓരോ ദിവസവും കടന്നു പോകുന്തോറും സീതയുമായി ഞാൻ അടുക്കുകയാണൊ? കാണാത്തതിൽ പരവേശവും വിശപ്പില്ലായ്മയും ഉറക്കം നഷ്ടപ്പെടലും. എല്ലാം കൊണ്ടും നഷ്ടബോധം തോന്നി. സീത കോളേജ് വിട്ടു വരുന്ന സമയം നോക്കി ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്ന് സീത വരുന്നതും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സീതയുടെ കോളേജിൻറെ ഭാഗത്തു നിന്നും വരുന്ന വണ്ടി വന്നു നിന്നു. അതിൽനിന്നും യാത്രക്കാർ ഇറങ്ങി

The Author

24 Comments

Add a Comment
  1. ദാസാ അടിപൊളി ഇപ്പഴാ ഈ കഥ വായിക്കാൻ ഒരു ത്രില്ലായത് വിവാഹത്തിനു മുൻപ് സീതയോട് കഴിഞ്ഞ കാര്യങ്ങൾ തുറന്നു പറയുക

  2. തുടരുക. ???

  3. പാലാക്കാരൻ

    Than thanikku ishtam pole ezhuth alukal avark ishtam ullath vayikum thante kadha nalla reethiyil poyitu mosham reethiyil poyapol alukal warning thannu athu thante kazhivu thiricharinju ath kondanu pinneyum ishtapeedathe vannapol vayikkathe ayi. Pinne alkar palavidhamanu thaniku nallathu ennu thonnunnath mathram accept cheythal mathi. Pinne ithu nadanna sambhavam anennu thangal paranjirunnu ennu thonnunnu so apol reality anu udheshichathu enkil don’t think about readers. Reviews . Nalla oru kadha undavatte ennu pratheekshayode…

  4. Ipo aan oru track kittiyadh ini pazhe pole iruthi verupikardh

  5. Super bro… Loved this part. Ithupole continue cheyyu

  6. നന്നയിട്ടുണ്ട് ബ്രോ

  7. വായനകാരൻ

    കൊള്ളാം ഇനി വഴിതിരിച്ചുവിടരുത്, അപ്പോ ഈ കഥ വായിക്കുന്നത് ഞാന്‍ നിർതും. ഇപ്പോ ന്ന്നാവുനുണ്ടടോ……

  8. Dr ഓട് പറഞ്ഞു എല്ലാ പാർട്ടിന്റെയും പേര് മാറ്റണം….

  9. എന്തായാലും കഥ ഒരു നല്ല ഒഴുക്കിലേക്ക് വന്നിട്ടുണ്ട്. ഇനി അത് കിളിയെ കൊണ്ടുവന്നു നശിപ്പിക്കരുത്. ഓരോ പ്രാവശ്യവും കാലുവാരുന്ന കിളിക്ക് നല്ല തല്ലിന്റെ ആവശ്യം ഉണ്ടായിരുന്നു. സീത നന്നായിട്ടുണ്ട്. സീതയുടെയും നമ്മുടെ നായകന്റെയും നല്ല പ്രണയ സീനുകളിലേക്ക് കഥ ഒഴുകട്ടെ…അല്ലാതെ ഇരുപത്തിനാലു മണിക്കൂറും കരച്ചിൽ എന്തിനാ….

  10. Bro eni track maaripovaruth enne parayanullu,veendu killiye ithil involved aakilla enn pratheekshikunnu,
    കിളിയെ ന്യായീകരിച്ചു അവളുടെ അവസ്ഥകൊണ്ടാണ് അങ്ങനൊക്കെ പറ്റിയത് എന്നൊക്കെ പറഞ്ഞു സീതയെ ഒഴിവാക്കി /സീത സ്വയം ഒഴിഞ്ഞു മാറി എന്നൊക്കെ വരുമ്പോൾ അത് വല്ലാതെ മടുപ്പിക്കുന്ന അവസ്ഥയിൽ കഥയെ കൊണ്ടുപോവും, so ഇനിയുള്ള പാർട്ടിൽ സീതയും ആയുള്ള കുറെ നല്ല നിമിഷങ്ങൾ കിട്ടും എന്ന് കരുതി കാത്തിരിക്കുന്നു, സംഭവിക്കാനുള്ളത് സംഭവിച്ചു അത് വിധി ഇനി എന്തിന്റെ പേരിലായാലും സീതയെ ഒഴികാവികൊണ്ട് കഥ മുന്പോട്ടു കൊണ്ടുപോവരുത് എന്ന് ആഗ്രഹിക്കുന്നു ?

  11. Super bro ee katha nirtharuthu pls thudaruka❤

  12. ❤️❤️❤️ അടിപൊളി ??

    Waiting 4next part

    ???

  13. Ee kadha drop cheyyathirunnathil nanni dasan bro.puthiya peril puthan pratheekshayumayi kadha thudaratte.next part varanayi njangal waiting.

  14. enthu oolatharavum ezhuthi vechalum vaayikum ennu vijarikunna ezhuthukar und ivide ( kazhinja part vare bro yum angane aayirunnu). stry nallath aayath kondaanu vaayanakkar support tharunnath. ennu vech enthum ezhuthi vechal readers eduth chavattu kottayil idum. pinne support kittathath ninte pidipukedu kondaanu, allathe vaayanakarude alla. ninak ezhuthan pattunnillenkil nirthipodey

  15. Muvattupuzhakkaaran

    Oru nalla part thannatt adutha part senti aakkunna sthiram paripaady kaanikkaruth enikk athre parayaanollu eeh part nannaayittund ith thudarum enn pratheekshikkunnu

  16. Nannayittunnd thudaruga…??

  17. അർജ്ജുൻ

    വായനക്കാർ തെറി പറഞ്ഞതുകൊണ്ടതാണോ …..കഥക്ക് മാറ്റം വരുത്തിയത് …എന്തായാലും കൊള്ളാം.

  18. പുതിയ പേരിൽ പുതിയ പ്രതീക്ഷ നൽകുന്ന ഭാഗം ഗുഡ് ലക്ക് ?❤️

  19. തിരിച്ച് ട്രാക്കിലേക്ക് വന്നു തുടങ്ങി ?

    1. ഇപ്പോൾ ആണ് കഥ ശരിയായ റൂട്ടിൽ ആയതു..ഇത്രയും നാൾ ഒരുമാതിരി എഴുത്തു ആയിരുന്നു..ഫുൾ സെന്റി…ഇതാണ് കറക്റ്റ്..ഇനി സെന്റി ആകാതെ നല്ല രീതിയിൽ പോവട്ടെ

  20. വളരെ നന്നായിട്ടുണ്ട് തുടരുക❤️

Leave a Reply

Your email address will not be published. Required fields are marked *