അതിനു ശേഷമുള്ള ചില ദിവസങ്ങളിൽ അവൻ ക്ലാരയെ കണ്ടിരുന്നു, അപ്പോഴൊക്കെ തമ്മിൽ സംസാരിക്കുകയും ചെയ്തു. അവളെ കാണുവാനായി മനപ്പൂർവം അവസരങ്ങൾ ഉണ്ടാക്കാൻ അവൻ ശ്രമിച്ചില്ല. അവൻ അത് ആദ്യമേ തീരുമാനിച്ചിരുന്ന ഒരു കാര്യമാണ്. സ്കൂൾ ലൈഫിലെ പോലെ പിറകെ നടക്കുന്ന ഒരു പൈങ്കിളി ഇമേജ് ഉണ്ടാക്കി എടുക്കേണ്ടെന്ന്.
കാര്യങ്ങൾ കുഴപ്പമൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് ചെറിയൊരു പ്രശ്നം അവന്റെ മുന്നിൽ വന്നത്.
അന്നും പതിവുപോലെ കോളേജിലെ ക്ലാസ്സൊക്കെ കഴിഞ്ഞു ചുറ്റിക്കറങ്ങി സന്ധ്യയോടെ വീടെത്തിയപ്പോൾ ആണ് ശ്രീജച്ചേച്ചിയും സിജോച്ചായനും തിരക്കിട്ട് ഫോൺ വിളിയും ബഹളവുമായി നിൽക്കുന്നു. ഹാളിൽ നിൽക്കുന്ന ജീനയുടെ മുഖത്തും ഒരു ഭയപ്പാട്.
ശ്രീഹരിയെ കണ്ടയുടൻ ശ്രീജ ഫോൺ കട്ട് ചെയ്തു അവന്റെ അടുത്തേക്ക് വന്നു.
“ഹരി.. ചെറിയൊരു പ്രോബ്ലം ഉണ്ട്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“എന്താ?”
“ഇച്ചായന് ബാംഗ്ളൂരിലേക്ക് സ്ഥലം മാറ്റം. അതും പ്രൊമോഷനോട് കൂടി. അത് കൊണ്ട് പോകാതിരിക്കാനാകില്ല.”
“അതിനെന്താ ഇപ്പോൾ പ്രോബ്ലം. പ്രൊമോഷനോട് കൂടിയല്ലേ? നല്ലതല്ലേ അത്?”
“നല്ലതൊക്കെ തന്നെയാ. പക്ഷെ..”
അവൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്കും കൂടി വേണ്ടി ഇച്ചായൻ കുറേനാളായി ജോലിക്കു ശ്രമിച്ചിരുന്നു. ഇതിപ്പോൾ കമ്പനി ബാംഗളൂരിൽ ഇച്ചായന്റെ ഓഫീസിൽ എനിക്കും ജോലി ശരിയാക്കിയിട്ടുണ്ട്.”
ശ്രീഹരിക്കു കാര്യം മനസിലായി. രണ്ടുപേരും കൂടി പോകുമ്പോൾ തന്റെ താമസ സൗകര്യം ആണ് വിഷയം.
അവൻ പറഞ്ഞു.
“ചേച്ചി വിഷമിക്കണ്ട. നിങ്ങൾ പൊയ്ക്കോ. ഞാൻ എനിക്ക് ഒരു ഹോസ്റ്റൽ റൂം റെഡി ആക്കികൊള്ളം.”
അപ്പോഴേക്കും അവിടേക്കു വന്ന സിജോ പറഞ്ഞു.
“നിന്റെ താമസം ഒന്നും പ്രശ്നം ഇല്ല മോനെ. വീടെന്തായാലും ഇവിടെ ഒഴിഞ്ഞു കിടക്കയാണ്. നീ ഇവിടെ തന്നെ നിന്നോ.. ജീനയുടെ കാര്യമാണ് വിഷയം.”
സിജോ ജീനയെ നോക്കി പറഞ്ഞു.
“ഇവളെ തിരിച്ചു വീട്ടിൽ കൊണ്ടാക്കാൻ പറ്റാത്ത ഒരു കണ്ടിഷൻ ആണ് അവിടെ. ഞങ്ങൾക്കാണെങ്കിൽ നാളെ തന്നെ ബാംഗ്ളൂരിലേക്ക് തിരിക്കണം. ഒരു ദിവസം കൊണ്ട് ഇവൾക്ക് ഒരു ഹോസ്റ്റൽ റൂം ഒപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”
ജീനയുടെ മുഖത്തു ആകെ പരിഭ്രാന്തി നിറഞ്ഞു നിന്നിരുന്നു.
ഒന്ന് ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.
“നിങ്ങൾ വിഷമിക്കണ്ട. തല്ക്കാലം ഇവൾ എന്നോടൊപ്പം ഇവിടെ നിൽക്കട്ടെ.. ഞാൻ പതുക്കെ ഇവൾക്ക് റൂം റെഡി ആക്കാം.”
അത് കേട്ടപ്പോൾ ജീനയുടെ മുഖത്ത് ഒരു തെളിച്ചം വന്നു. അതിൽ നിന്നും അവൾക്കു തന്നോടൊപ്പം തനിച്ചു അവിടെ നിൽക്കുന്നതിൽ കുഴപ്പം ഇല്ലെന്നു അവന് മനസിലായി.
ശ്രീജ പറഞ്ഞു.
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????