“പക്ഷെ നിങ്ങൾ രണ്ടുപേരെയും മാത്രമായി ഇവിടെ നിർത്തിട്ടു പോയെന്നു നിന്റെ അച്ഛൻ അറിഞ്ഞാൽ.?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ചേച്ചിക്ക് എന്റെ അച്ഛനെ അറിഞ്ഞുടെ… ഞാൻ ഇപ്പോൾ തന്നെ അച്ഛനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞോളം.”
അത് കേട്ടപ്പോഴാണ് എല്ലാപേർക്കും ഒന്ന് സമാധനം ആയത്.
സിജോ ജീനയോടു പറഞ്ഞു.
“നിന്റെ പഠിത്തത്തിനാവശ്യമായ പൈസ ഞാൻ മാസംതോറും നിന്റെ അക്കൗണ്ടിൽ ഇട്ടേക്കാം.”
ജീന അതിനു മറുപടിയായി തലയാട്ടുക മാത്രം ചെയ്തു.
ശ്രീഹരി അച്ഛനെ വിളിച്ചു കാര്യങ്ങൾ പറയുവാനായി റൂമിലേക്ക് നടന്നു.
.
.
ചേച്ചിയും ഇച്ചായനും ബാംഗ്ളൂരിലേക്ക് പോയതിന്റെ അന്ന് രാത്രി ആഹാരം കഴിക്കുമ്പോഴാണ് ഇത്രയും നാളും നല്ല സ്വാദോടെ കഴിച്ചിരുന്ന ആഹാരം മൊത്തം ഉണ്ടാക്കിയിരുന്നത് ജീനയാണെന്നു ഞാൻ മനസിലാക്കിയത്. പക്ഷെ പറഞ്ഞിട്ടെന്താ ആവിശ്യത്തിനല്ലാതെ ഒന്നിനും വാ തുറക്കാത്ത ഒരു ജന്തു.
ഞാൻ ആഹാരം കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ എഴുന്നേറ്റപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ ഞാൻ കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക്ക് പോയി.
ഒരേ വീട്ടിൽ ആയിരുന്നിട്ടും ഇങ്ങനെ ഒന്നും സംസാരിക്കാതെ കഴിയുന്നത് ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഒരു ഇറിറ്റേഷൻ ആയി തോന്നി. അതുകൊണ്ട് കിടക്കാൻ റൂമിലേക്ക് പോകുമ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു എത്രയും പെട്ടെന്ന് ഒരു ഹോസ്റ്റൽ റൂം റെഡി ആക്കി അവളെ അവിടേക്ക് മാറ്റണമെന്ന്.
പിറ്റേന്ന് രാവിലെ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജീന ഒരു പത്രം അവന്റെ മുന്നിൽ കൊണ്ട് വച്ച് പറഞ്ഞു.
“ഉച്ചത്തേക്കുള്ള ഫുഡ് ആണ്.”
അവൻ ഒന്ന് മൂളുകമാത്രം ചെയ്തു.
മുൻപ് ശ്രീജയായിരുന്നു അവനുള്ള ആഹാരം കോളജിലേക്ക് ഇറങ്ങാൻ പോകുമ്പോൾ കൊണ്ട് കൊടുത്തിരുന്നത്.
“ഞാൻ കോളജിലേക്ക് പോകുവാന്.. കഴിച്ചിട്ട് പ്ലേറ്റ് ഇവിടെ വച്ചിരുന്നാൽ മതി. വൈകിട്ട് ഞാൻ വന്നു കഴുകികൊള്ളാം.”
അവൻ ഒന്നും മിണ്ടാതെ ആഹാരം കഴിക്കുന്നത് തുടർന്നു. അവന്റെയിൽ നിന്നു മറുപടി ഒന്നും ഇല്ലെന്നു കണ്ട് ജീന ബാഗുമെടുത്തു അവിടെ നിന്നും ഇറങ്ങി.
ആഹാരം കഴിച്ചു കൈ കഴുകി വന്ന അവൻ ഒന്നാലോചിച്ച ശേഷം കഴിച്ച പ്ലേറ്റ് എടുത്തു അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു.
അതിനു ശേഷം ജീന കൊണ്ട് കൊണ്ട് വച്ച ലഞ്ച് ബോക്സ് ബാഗിൽ ആക്കി വീടിന്റെ ഡോർ പൂട്ടി അവിടെ നിന്നും ഇറങ്ങി.
കോളജിലേക്ക് ബൈക്കിൽ പോകുന്ന വഴിക്ക് ജീന കോളജിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു. അവൻ പക്ഷെ അവളെ ശ്രദ്ധിക്കാനേ പോയില്ല.
ഉച്ചവരെയുള്ള ക്ലാസ്സൊക്കെ കുറച്ചു ബോറായിരുന്നു. അതൊക്കെ എങ്ങനെയെങ്കിലും തള്ളി നീക്കി ഉച്ചക്ക് ചോറും കഴിച്ചു പതിവുപോലെ വായി നോക്കാനിറങ്ങി ശ്രീഹരി.
വരാന്തയിൽ കൂടി അങ്ങനെ നടക്കുമ്പോഴാണ് എതിരെ ക്ലാര നടന്നു വരുന്നത് കാണുന്നത്.
അവനെ കണ്ടതും ക്ലാര ഒരു പുചിരിയോടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
“ഇപ്പോൾ നിന്നെ കാണാനേ ഇല്ലല്ലോ?”
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????