എന്റെ നിലാപക്ഷി 1 [ ne-na ] 1570

ശ്രീഹരി പിന്നെ തർക്കിക്കാൻ ഒന്നും നിന്നില്ല. ജീനയും കൊണ്ട് അവൻ നേരെ ക്ലാസ് റൂമിലേക്ക് പോയി. ക്ലാസ്സിൽ എല്ലാരും നെറ്റി മുറിഞ്ഞിരിക്കുന്ന ജീനയെയും അടികൂടി വിയർത്തു നിൽക്കുന്ന ശ്രീഹരിയേയും കണ്ട് പകച്ചു നോക്കി നിന്നു, എല്ലാം അപ്പോൾ സംഭവം അറിഞ്ഞു വരുന്നതേ ഉള്ളായിരുന്നു.
ക്ലാസ്സിൽ ആരോടും ഒന്നും മിണ്ടാതെ അവൻ ബാഗുമെടുത്തു ജീനയെയും കൂട്ടി ബൈക്കിനടുത്തേക്കു നടന്നു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത അവൻ പറഞ്ഞു.
“കയറ്.”
അവൾ പകച്ച് അവനെ തന്നെ നോക്കി.
അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു.
“നിന്നോടല്ലേ കയറാൻ പറഞ്ഞെ.”
സ്വരത്തിലെ മാറ്റം മനസിലായ അവൾ പെട്ടെന്നുതന്നെ അവന്റെ ബൈക്കിനു പിന്നിൽ കയറി ഇരുന്നു.
വൻസൈഡ് ആയിട്ടാണ് അവൾ ഇരുന്നത്. ബൈക്കിൽ അവനോടൊപ്പം പോകുമ്പോൾ ഒരുകൈ കൊണ്ട് അവന്റെ തോളിൽ മുറുകെ പിടിച്ചു മറു കൈയിൽ കർച്ചീഫ് കൊണ്ട് മുറിവിൽ ഞെക്കി പിടിച്ചിരിക്കുകയായിരുന്നു അവൾ.
അവൻ അവളെയും കൊണ്ട് നേരെ ഒരു ക്ലിനിക്കിൽ പോയി. അവിടെ വച്ചു മുറിവ് ഡ്രസ്സ് ചെയ്ത ശേഷം വീട്ടിലേക്കു പോയി.
വീടിനു മുന്നിൽ ബൈക്ക് നിർത്തിയ അവൻ വീട്ടിലേക്ക് കയറാൻ നിന്നില്ല. തന്റെ ബാഗ് അവളുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.
“എനിക്ക് കുറച്ചിടത്തു പോകാനുണ്ട്. പോയിട്ട് വൈകിട്ട് വരാം.”
അത് കേട്ട് അവൾ തലയാട്ടി.
“വലിയ മുറിവൊന്നും അല്ല.. തന്ന ടാബ്ലറ്റ് കഴിച്ച് കിടക്കാൻ നോക്ക് ഇപ്പോൾ.”
കോളേജിലെ സംഭവങ്ങൾ അവന്റെ മനസ് ആകെ കലുഷിതമാക്കിയിരുന്നു, ചുമ്മാ അവൻ ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു, വൈകുന്നേരം ശംഖുമുഖം കടൽത്തീരത്ത് ഇരിക്കുമ്പോൾ അവന്റെ മനസ്സിൽ ജീനയെ കുറിച്ചുള്ള ചിന്തകൾ കടന്ന് പോയി. അവളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കണം എന്ന ചിന്തയോടെയാണ് രാത്രി ഒരു ഏഴുമണിയോടെ അവൻ വീട്ടിൽ തിരിച്ചെത്തിയത്.
വീട്ടിൽ വരുമ്പോൾ വീടുമൊത്തം ഇരുട്ടിലായിരുന്നു. ലൈറ്റ് ഒന്നും ഇട്ടിട്ടില്ല.
അവൻ കോളിങ് ബില്ലിൽ വിരലമർത്തി. കുറച്ചു സമയത്തിനകം വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞു. ഡോർ തുറന്നപ്പോൾ കോളേജിൽ നിന്നും വന്ന അതെ വേഷത്തിൽ നിൽക്കുകയായിരുന്നു ജീന. കണ്ണുകൾ ചുവന്നു കലങ്ങി കിടക്കുന്നു. കാണുമ്പോഴേ അറിയാം നല്ല ഉറക്കത്തിൽ ആയിരുന്നെന്ന്.
അകത്തേക്ക് കയറിയ ഹരി ചോദിച്ചു.
“കഴിക്കാനൊന്നും വച്ചില്ലേ?”
എന്തോ തെറ്റ് ചെയ്തപോലെ പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“നല്ല തലവേദന ഉണ്ടായിരുന്നു, ഉറങ്ങിപ്പോയി.. ഇപ്പോൾ തന്നെ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരാം.”
അവൾ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു.
“നീ നിൽക്ക് അവിടെ, എനിക്ക് ചിലത് പറയാനുണ്ട്.”
അവൾ തിരിഞ്ഞ് ആകാംഷയോടെ അവനെ നോക്കി.

The Author

ne-na

42 Comments

Add a Comment
  1. ഇ കഥ തുടരണം….

    കൂടാതെ pdf ആകുമോ ?

    1. Ethramatha vayikkunnatg enn kanakkilla

  2. വീണ്ടാമതും വായിക്കുന്നൂ…

  3. ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….

    by
    അസുരൻ

  4. പൊന്നു.?

    നീനാ….. കിടിലം തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *