എന്റെ നിലാപക്ഷി 1 [ ne-na ] 1570

അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന അർഥത്തിൽ ആംഗ്യം കാണിച്ചു. അവൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് ഒന്നുമില്ലെന്ന്‌ കാണിച്ചു.
“ഇനി ദോശ വീണോ?”
അവൾ ഒരു വിരൽ ഉയർത്തി ഒന്ന് കൂടി വേണമെന്ന് ആഗ്യം കാണിച്ചു. അവൻ ഒരു ദോശ കൂടി അവൾക്കു വാങ്ങി കൊടുത്തു.
തിരിച്ചു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി ചോദിച്ചു.
“നല്ല സന്തോഷത്തിൽ ആണല്ലോ ഇന്ന്.”
“അതെന്താ അങ്ങനെ പറഞ്ഞത്?”
“മുഖത്തെ തെളിച്ചം കാണുമ്പോൾ അറിയാല്ലോ അത്.”
അവൾ കുറച്ചു നേരം നിശ്ശബ്ദതയായി മുന്നോട്ടു നടന്ന ശേഷം പറഞ്ഞു.
“ആദ്യായിട്ടാ ഒരാൾ എനിക്ക് വേണ്ടി അടി ഉണ്ടാക്കുന്നത്, എന്നെ പിടിച്ചിരുത്തി
ഉപദേശിക്കുന്നത്, പിന്നെ ഇങ്ങനെ പുറത്തു കൊണ്ടുപോയി ആഹാരം വാങ്ങി തരുന്നത്.. അതിന്റെയൊക്കെ സന്തോഷമായിരിക്കും.”
എത്ര ചെറിയ മനസാണ് അവളുടേതെന്ന് അവൻ ചിന്തിച്ചുപോയി. നിസാരമായ ഇത്തരം ചെറിയ കാര്യങ്ങൾ മതി അവളെയൊന്നു സന്തോഷിപ്പിക്കാൻ.
വഴിയരികിലെ മെഡിക്കൽ സ്റ്റോർ കണ്ടപ്പോൾ അവൻ പെട്ടെന്ന് എന്തോ ഓർത്തിട്ട് അവളെ അവളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു മെഡിക്കൽ സ്റ്റോറിലേക്കു നടന്നു. അവൻ എന്തൊക്കെയോ വാങ്ങുന്നത് നോക്കി അവൾ അവിടെ തന്നെ നിന്നു.
അവൻ തിരിച്ചു അരികിൽ എത്തിയപ്പോൾ അവൾ ചോദിച്ചു.
“എന്ത് വാങ്ങാനാ പോയെ?”
അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
“നല്ല മാറ്റമുണ്ടല്ലോ.”
അവൾ മനസിലാകാതെ അവനെ തന്നെ നോക്കി.
“അല്ല.. മുൻപായിരുന്നെങ്കിൽ എന്താ വാങ്ങിയതെന്നോ ഒന്നും ചോദിക്കാതെ കൂടെ വന്നേനെ.”
അത് കേട്ട് അവൾ പുഞ്ചിരിച്ചു.
അവളുടെ കൈയും പിടിച്ച് മുന്നോട്ടു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“പഞ്ഞിയും പ്ലാസ്റ്ററും വാങ്ങിയതാ.. നാളെ രാവിലെ നിന്റെ മുറിവ് ഡ്രസ്സ് ചെയ്യണ്ടേ.”
അപ്പോഴാണ് അവൾ നെറ്റിയിലെ മുറിവിനെ പറ്റി ഓർക്കുന്നത്. അവൾ ഒരു കൈ കൊണ്ട് ഒട്ടിച്ച് വച്ചിരിക്കുന്ന മുറിവിൽ തൊട്ടു.
അത് കണ്ട് അവൻ പറഞ്ഞു.
“സോറി.. ഞാൻ പിടിച്ചു തള്ളിയപ്പോഴല്ലേ നെറ്റി ഇടിച്ചെ”
അവൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
“അതൊന്നും സാരമില്ല. ഇതിലും വലിയ വേദനകൾ ഞാൻ സഹിച്ചിട്ടുള്ളതാണ്.”
അവൾ ആ പറഞ്ഞതിൽ നിന്നും ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ അവൾ അനുഭവിച്ചിട്ടുണ്ടെന്ന് അവന് മനസിലായി. അവൻ കൂടുതൽ ഒന്നും ചോദിച്ചു അവളെ വിഷമിപ്പിക്കാൻ നിന്നില്ല.
.
.
രാവിലെ ജീനയുടെ ശബ്‌ദം കേട്ടാണ് ശ്രീഹരി ഉറക്കം എഴുന്നേറ്റത്.
“ഇച്ചായാ എഴുന്നേറ്റെ.. കോഫി ഇവിടെ വച്ചിട്ടുണ്ട്.”

The Author

ne-na

42 Comments

Add a Comment
  1. ഇ കഥ തുടരണം….

    കൂടാതെ pdf ആകുമോ ?

    1. Ethramatha vayikkunnatg enn kanakkilla

  2. വീണ്ടാമതും വായിക്കുന്നൂ…

  3. ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….

    by
    അസുരൻ

  4. പൊന്നു.?

    നീനാ….. കിടിലം തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *