കണ്ണ് തുറന്ന ശ്രീഹരി കോഫി മേശപ്പുറത്തു വയ്ക്കുന്ന ജീനയെ ആണ് കണ്ടത്.
സാധാരണ ഉറക്കം എഴുന്നേറ്റ് ഹാളിലേക്ക് വരുമ്പോഴാണ് ജീന കോഫി കൊണ്ട് കൊടുക്കാറ്.
ഒരു ചുവപ്പു കളർ ചുരിദാർ ഇട്ടാണ് അവൾ നിൽക്കുന്നത്. അവളെ ചുരിദാറിൽ അല്ലാതെ മറ്റൊരു ഡ്രെസ്സിൽ കണ്ടിട്ടില്ലെന്ന് അവൻ ഓർത്തു.
കട്ടിലിൽ എഴുന്നേറ്റിരുന്നുകൊണ്ടു അവൻ പറഞ്ഞു.
“ഗുഡ് മോർണിംഗ്..”
അതിനു മറുപടിയായി അവൾ പുഞ്ചിരിച്ചു. അവളുടെ മുഖത്തെ ചിരി കാണാൻ ഒരു പ്രത്ത്യേക ഭംഗി ആയെന്നു അവനോർത്തു.
“മുറിവ് വേദന ഉണ്ടോ?”
ഇല്ലെന്നു അവൾ തല കുലുക്കി കാണിച്ചു.
റൂമിൽ നിന്നും ഇറങ്ങിപ്പോകാൻ നേരം അവൾ പറഞ്ഞു.
“എട്ടു മാണി ആയി.. കോളേജിൽ പോകണ്ടേ?”
അപ്പോഴാണ് അവൻ സമയം അത്രേം ആയെന്നു അറിയുന്നത്. കിടന്നങ്ങു ഉറങ്ങിപ്പോയി.
അവൻ പെട്ടെന്ന് തന്നെ കോഫി കുടിച്ചു കുളിച്ച് റെഡി ആയി കഴിക്കാനായി വന്നിരുന്നു. അവൾ ഒരു പ്ലേറ്റിൽ അപ്പവും മുട്ടക്കറിയും കൊണ്ട് വച്ചു. കഴിച്ചു തുടങ്ങുന്നതിനു മുൻപായി അവൻ ചോദിച്ചു.
“നീ കഴിച്ചായിരുന്നോ?”
“ഇല്ല.. ഞാൻ അകത്തിരുന്നു കഴിച്ചോളാം.”
“ഇവിടിപ്പോൾ നമ്മൾ രണ്ടുപേരും മാത്രമല്ലെ ഉള്ളു. എന്നിട്ട് നമ്മളെന്തിനാ രണ്ടിടത്ത് ഇരുന്നു കഴിക്കുന്നേ?… ഇന്ന് മുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് കഴിക്കുന്നേ.”
അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ഒരു പ്ലേറ്റിൽ അപ്പവും കറിയുമായി വന്ന് അവന്റടുത്തു ഇരുന്നു.
കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“നീ ഉണ്ടാക്കുന്ന ഫുഡിനോക്കെ നല്ല ടേസ്റ്റ് ആണ് കേട്ടോ.”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അമ്മയ്ക്കു എന്നും ഓരോ അസുഖങ്ങൾ ആയിരുന്നു. അതുകൊണ്ട് കൊച്ചിലെ മുതലേ ഞാൻ തന്നെയിരുന്നു വീട്ടിൽ കുക്കിംഗ്.”
“നീ എവിടന്നു പോയാൽ ഇത്ര ടേസ്റ്റ് ഉള്ളു ഫുഡ് കഴിക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട് നിന്നെ ഹോസ്റ്റലിൽ ആക്കാതെ ഇവിടെ തന്നെ നിർത്തിയാലോന്നു ആലോചിക്കുവാ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇച്ചായന്റെ വീട്ടിലുള്ളവർ സമ്മതിച്ചപോലെ തന്നെ.”
“അത് നിനക്കെന്റെ വീട്ടുകാരെ അറിയാഞ്ഞിട്ട് പറഞ്ഞതാ… പ്ലസ്ടു കഴിഞ്ഞു നിൽക്കുന്ന എന്നെ ഒറ്റയ്ക്ക് ഇന്ത്യ മൊത്തം ഒന്ന് യാത്ര ചെയ്യാൻ പറഞ്ഞു വിട്ട മുതലാണ് എന്റെ അച്ഛൻ.”
അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
Download cheyth hridayathil sookshikkunnund Ennennum
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????