അവളുടെ സ്വരം കുറച്ചു ഉച്ചത്തിൽ ആയതിനാൽ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവരെ ശ്രദ്ധിച്ചു. പരിസര ബോധം ഉണ്ടായപ്പോൾ അവൻ പെട്ടെന്ന് അവളുടെ ചെവിയിൽ നിന്നും പിടി വിട്ടു.
അവൾ ചെവിയിൽ തിരുമ്മിക്കൊണ്ട് ആരുടേയും മുഖത്ത് നോക്കാതെ തന്റെ സീറ്റിലേക്ക് പോയിരുന്നു. ശ്രീഹരിയും അവന്റെ സീറ്റിലേക്ക് പോയിരുന്നു.
തലേ ദിവസം ഉണ്ടായ സംഭവങ്ങൾ എല്ലാം കാര്യാ കാരണ സഹിതം ക്ലാസ്സിൽ എല്ലാരും അറിഞ്ഞിരുന്നു. സഹപാഠിയുടെ ആ ഒരു അവസ്ഥയിൽ പ്രതികരിച്ച അവനോടു എല്ലാര്ക്കും ഒരു ബഹുമാനവും രൂപപ്പെട്ടിരുന്നു.
എന്നാൽ കുറച്ചു മുൻപ് കണ്ട കാഴ്ച ചിലരുടെയൊക്കെ ഉള്ളിൽ ശ്രീഹരിയും ജീനയും തമ്മിലുള്ള ബന്ധം എന്താന്ന് എന്ന ചിന്ത ഉടലെടുപ്പിച്ചു.
ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ ശ്രീഹരി ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്തു. അവൻ ക്ലാസ് റൂമിൽ തന്നെ ഇരുന്നാണ് പതിവായി ആഹാരം കഴിക്കാറ്.
അവൻ ലഞ്ച് ബോക്സ് തുറന്നപ്പോഴേക്കും അവന്റെ അടുത്തേക്ക് ജീനയും വന്നിരുന്നു. അവൻ കണ്ണുകൊണ്ടു എന്താ എന്ന് അവളോട് ആഗ്യം കാണിച്ചു.
ലഞ്ച് ബോക്സ് തുറക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഇച്ചായനല്ലേ ഇന്ന് രാവിലെ പറഞ്ഞത് ഇനിമുതൽ നമ്മൾ ഒരുമിച്ചിരുന്നാണ് ഫുഡ് കഴിക്കുന്നതെന്ന്.”
അവൻ അത് കേട്ട് ചിരിച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചുറ്റും നോക്കിയപ്പോൾ ചിലരൊക്കെ അവരെ ശ്രദ്ധിക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടു.
അവൻ ഒരു പുഞ്ചിരിയോടെ ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഉടനെ തന്നെ എന്റെ കാമുകി എന്നുള്ള പട്ടം ഇവിടുള്ളവർ നിനക്ക് ചാർത്തി തരുന്നതാണ്.”
അത് കേട്ടുടൻ അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“അതിനു സാധ്യത ഞാൻ കാണുന്നില്ല.”
അവൻ അവളുടെ മുഖത്തേക്ക് ചോദ്യ ഭാവത്തോടെ നോക്കി.
“അതിനു മുൻപ് തന്നെ സിനിയറിനെ പ്രേമിക്കുന്നവൻ എന്നുള്ള പട്ടം ചേട്ടന് കിട്ടും.”
അവന്റെ മുഖത്ത് അത്ഭുതം വിരിഞ്ഞു.
“മിക്ക ദിവസവും വരാന്തയിൽ നിന്ന് ആ ചേച്ചിയുമായി സംസാരിക്കുന്നതും ഇന്ന് എന്നെയും കൊണ്ടു ബൈക്കിൽ വന്നതിനു ആ ചേച്ചി മുഖം വീർപ്പിച്ചു പോയതും ആരും അറിയുന്നില്ല എന്നാണോ കരുതിയെ?”
“ഡീ.. കാന്താരി… ആരുടേയും മുഖത്ത് നോക്കത്തും ഇല്ലാ..എന്നാൽ സകലതും കാണുകയും ചെയ്യും, നീ ആള് കൊള്ളാല്ലൊടി.”
അവൾ ചിരിയോടെ പറഞ്ഞു.
“എന്താ ആ ചേച്ചിയുമായുള്ള കണക്ഷൻ എന്ന് പറ..”
അവൻ ജീനയോട് സ്കൂൾ ലൈഫിൽ ക്ലാരയെ ആദ്യമായി കാണുന്നതും, ഇഷ്ട്ടം തോന്നിയതും, പ്രൊപ്പോസ് ചെയ്തതും എല്ലാം പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞു അവൾ ചോദിച്ചു.
“അപ്പോൾ ചേച്ചി ഇതുവരെ ഇഷ്ടമാണെന്നു സമ്മതിച്ചു തന്നിട്ടില്ലേ?”
“ഇല്ലാ..”
“എന്തായാലും ഇച്ചായൻ ഇപ്പോൾ ചേച്ചിയെ ഒന്ന് പോയി കാണ്.. പുള്ളിക്കാരി ഇത്തിരി ദേഷ്യത്തിലാ പോയിരിക്കുന്നെ.”
ശ്രീഹരിയും ഉച്ചക്ക് അവളെ കാണണമെന്ന് ഉറപ്പിച്ച് നിൽക്കുകയായിരുന്നു.
.
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????