എന്റെ നിലാപക്ഷി 1 [ ne-na ] 1556

ഡീൽ ഉറപ്പിക്കാനായി പലരും രാത്രിയിൽ പെൺപിള്ളേരെ തന്റെ റൂമിൽ എത്തിക്കാറുണ്ടായിരുന്നു. അതൊക്കെ അനുപമയ്ക്ക് അറിയാമായിരുന്നെങ്കിലും ഒരുക്കലും അറിഞ്ഞതായി ഭാവിക്കയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല.. പിന്നെപ്പോഴോ രണ്ടുപേർക്കും ഉണ്ടായിരുന്ന മദ്യത്തിന്റെ ലഹരിയിൽ അവളുടെ ശരീത്തിന്റെ ചൂടും ഞാൻ അറിഞ്ഞു. മാനസികമായി എനിക്കും അവൾക്കും പരസ്പരം ഒരു അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് പല തവണയും ഇതൊരു വിവാഹജീവിതത്തിൽ എത്തില്ല എന്നറിഞ്ഞു കൊണ്ടുതന്നെ അവൾ തനിക്കു വഴങ്ങി തന്നു.അവൾക്കു ഒരുപാട് സ്വാതന്ത്രം നൽകിയിരുന്നുവെങ്കിലും ഒരിക്കൽ പോലും അവൾ അത് ദുർവിനിയോഗ്യം ചെയ്തിട്ടില്ല. സ്വകാര്യ നിമിഷങ്ങളിൽ പോലും സാർ എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല. കൊടുത്തിരുന്ന ജോലികൾ അങ്ങേയറ്റം ആത്മാർത്ഥതയോട് കൂടി മാത്രമാണ് ചെയ്തിരുന്നത്.
ശ്രീഹരി കസേരയിലേക്ക് ചാരി ഇരുന്ന് കണ്ണുകൾ അടച്ചു.
ഈ ഇടയായി ജീവിതത്തിനോട് ഒരുതരം വെറുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. ഒരർത്ഥവും ഇല്ലാതെ പണത്തിനു പിറകെയുള്ള ഒരു അലച്ചിലായി മാറിയിരിക്കുന്നു ജീവിതം. രണ്ടു തലമുറയ്ക്ക് ജീവിക്കാനുള്ളത് അച്ഛൻ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവിടത്തെ ബിസിനസ് എല്ലാം ഉപേക്ഷിച് എസ്റ്റേറ്റും നോക്കി പോയി നിന്നാലൊന്നു ഇടക്കിടെ ആലോചന മനസ്സിൽ കടന്നു വരുന്നുണ്ട്.ആ ചിന്തയുടേതാകാം ഇടക്കിടെ കാണുന്ന ഇടുക്കിയുടെ സ്വപ്നം..
ഈ ഇടയായി കല്യാണ ആലോചന തുടങ്ങട്ടെ എന്ന് ചോദിച്ചു കൊണ്ടുള്ള അമ്മയുടെ ഫോൺവിളി കൂടി വരുന്നുണ്ട്. ഒരുപാട് പെൺകുട്ടികളുടെ ശരീരത്തിന്റെ ചൂട് അറിഞ്ഞു നടന്ന തനിക്ക് ഒരു പെണ്കുട്ടിയിലേക്കായി മാത്രം ഒതുങ്ങിക്കൂടാൻ കഴിയുമോ എന്നുള്ള സംശയം കാരണം ആണ് കല്യണത്തിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നെ. വെറുതെ ഞാൻ ആയിട്ടെന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നെ.
മനസിനെ സ്വാധീനിച്ച മൂന്ന് പെൺകുട്ടികൾ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. അതിലൊരാൾ കുറച്ചു മുൻപ് കല്യാണം പറഞ്ഞിട്ട് പോയ അനുപമയാണ്.
പിന്നെയുള്ള രണ്ടുപേർ ക്ലാരയും, ജീനയും.
ക്ലാരയോട് പ്രണയം ആണ് ഉണ്ടായിരുന്നതെങ്കിൽ, ജീവിതത്തോട് പൊരുതുന്ന ജീനയോടു സ്നേഹത്തിൽ കലർന്ന അനുകമ്പ ആയിരുന്നില്ലേ ഉണ്ടായിരുന്നത്.
പെട്ടെന്ന് ഒരു ഞെട്ടലോടെ അവൻ ഓർത്തു.

The Author

ne-na

42 Comments

Add a Comment
  1. ഇ കഥ തുടരണം….

    കൂടാതെ pdf ആകുമോ ?

    1. Ethramatha vayikkunnatg enn kanakkilla

  2. വീണ്ടാമതും വായിക്കുന്നൂ…

  3. ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….

    by
    അസുരൻ

  4. പൊന്നു.?

    നീനാ….. കിടിലം തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *