തന്റെ അരികിൽ നിന്നും മരണ വീട്ടിലേക്കു ഓടിക്കയറിയ ജീനയെകുറിച്ച് പിന്നീടെപ്പൊഴുങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്ന് തിരക്കിയിട്ടുണ്ടോ അവൾ ഇപ്പോൾ എങ്ങനാ ജീവിക്കുന്നതെന്ന്.
ശ്രീഹരി പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് കാബിനു പുറത്തേക്കു നടന്നു. അവൻ നേരെ പോയി നിന്നതു അനുപമയുടെ മുന്നിലാണ്.
“അനൂ.. ഞാൻ നാളെ ഇവിടെ കാണില്ല.. ഇപ്പോൾ അടൂർ വരെ പോകുവാ ഞാൻ.”
ഇത്രയും പറഞ്ഞു അവൻ പെട്ടെന്ന് ഓഫീസിനു വെളിയിലേക്കു നടന്നപ്പോൾ തിടുക്കത്തിൽ അവന്റെ പിറകെ പോയി അനുപമ ചോദിച്ചു.
“എറണാകുളത്തെ ബ്ലോക്ക് ഒകെ കഴിഞ്ഞു അടൂർ എത്തുമ്പോഴേക്കും രാത്രി ആകൂല്ലേ? ഹോട്ടലിൽ റൂം വിളിച്ചു ബുക്ക് ചെയ്യണൊ?”
“വേണ്ട.. എന്റെ ഫ്രണ്ട് റാമിനെ നിനക്കറിയില്ലേ. അവന്റെ വീടവിടാ. നൈറ്റ് അവിടെ നിന്നോളം.”
അനുപമ ആകാംഷയോടെ ചോദിച്ചു.
“ഇപ്പോൾ എന്താ പെട്ടെന്ന് അടൂർ വരെ പോകാൻ?”
“ഒരാളെ കാണണം. ഞാൻ വന്നിട്ട് എല്ലാം പറയാം.”
പിന്നെ അനുപമ കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.
കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുകയായിരുന്ന രാജുവിനോട് ശ്രീഹരി പറഞ്ഞു.
“രാജു.. നമുക്കു അടൂർ റാമിന്റെ വീട്ടിലേക്കു പോകണം.”
വളരെ കാലമായി ശ്രീഹരിയുടെ ഡ്രൈവർ ആണ് രാജു.
കാറിൽ കയറി ഇരുന്ന ഹരി കണ്ണുകൾ അടച്ചു ഓര്മകളിലേക്കാഴ്ന്നു.
അച്ഛൻ പുത്തൻവീട്ടിൽ വാസുദേവനെ അറിയാത്തവരായി നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുത്തച്ഛൻ ഭൂമിയോടു മല്ലിട്ട് സ്വരുക്കൂട്ടിയ മുതലുകൾ അതിന്റെ പാതിമടങ്ങു വർധിപ്പിച്ച വ്യക്തിയായിരുന്നു അച്ഛൻ വാസുദേവൻ. പാർട്ടി പ്രവർത്തങ്ങൾക്കിറങ്ങാത്ത എന്നാൽ കമ്മ്യൂണിസ്റ് ചിന്താഗതി വച്ച് പുലർത്തിയിരുന്ന ഒരു വ്യക്തി. നാട്ടിലെ എന്ത് കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടാകും പണമായിട്ടാണെങ്കിലും ആളായിട്ടാണെങ്കിലും. അച്ഛന് എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണ നൽകിയിരുന്ന ഒരാളായിരുന്നു എന്റെ ‘അമ്മ അംബിക. അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും പാഴായി പോകില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ‘അമ്മ. പിന്നെ ഉള്ള ഒരാൾ അനിയത്തി ശ്രീവിദ്യ ആണ്. അച്ഛന്റെ അതെ സ്വഭാവം പോലെ സ്വന്തം തീരുമാനങ്ങളിൽ എപ്പോഴും ഉറച്ചു നിൽക്കുകയും അതെ സമയം എപ്പോഴും കളിചിരിയുമായി നടക്കുന്ന എന്റെ അനിയത്തി കുട്ടി. എന്നെക്കാളും രണ്ടുവയസിനു മാത്രം താഴെയുള്ള അവൾക്കു നാട്ടിലെ എന്റെ കൂട്ടുകാരെല്ലാം അവളുടെയും കൂട്ടുകാരായിരുന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും എന്റെ കൂട്ടുകാരും ക്ലാസ് കഴിഞ്ഞാൽ പിന്നെ ഒന്നെങ്കിൽ ഗ്രൗണ്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ ആയിരുന്നു. വീട്ടിൽ വളർന്നു വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും പറഞ്ഞു കൂട്ടുകാരെ വീട്ടിൽ കൊണ്ട് വരുന്നതിന് അച്ഛൻ ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല. കാരണം അച്ഛന് അറിയാമായിരുന്നു എന്റെ അനിയത്തികുട്ടി അവർക്കും അനിയത്തി തന്നെ ആയിരിക്കുമെന്ന്.
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????