അച്ഛന്റെ തീരുമാനങ്ങൾ ചിലപ്പോൾ പലരെയും ഞെട്ടിക്കുന്നതായിരിക്കും. അങ്ങനെ ഉള്ള ഒരെണ്ണം ആയിരുന്നു ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ കോളേജിൽ അടി ഉണ്ടാക്കി സസ്‌പെൻഷൻ വാങ്ങി വീട്ടിൽ വന്നിരിക്കുമ്പോൾ അച്ഛൻ പറഞ്ഞത്.
‘ഒരു വർഷത്തേക്ക് ഇനി ഒന്നും പഠിക്കണ്ട.. ഒരുവർഷത്തേക്കു ഇന്ത്യ മൊത്തം ഒന്ന് യാത്ര ചെയ്തു വരാൻ.’
ആ തീരുമാനം കേട്ട് കുടുംബക്കാർ മൊത്തം ഞെട്ടി. കൂട്ടത്തിൽ ഞാനും. എതിർത്ത് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ യാത്ര പുറപ്പെട്ടു.
ആ യാത്രയിൽ പലതും ഞാൻ മനസിലാക്കി. സമ്പന്നർ ഒരു ദിവസത്തെ ആർഭാടത്തിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കുന്നത് മുതൽ ഉൾനാടൻ പ്രദേശങ്ങളിലെ പാവപെട്ട കർഷകൻ രാവന്തിയോളം പണിയെടുത്തിട്ട് മക്കൾക്കു ഒരുനേരത്തെ ഭക്ഷണം വയറു നിറയെ കഴിക്കാൻ നല്കാനാകാത്തതുവരെ ഞാൻ കണ്ടു. നാട്ടിൽ ആയിരുന്നപ്പോൾ കണ്മുന്നിൽ കണ്ടിരുന്നതൊന്നും അല്ല യഥാർഥ ഇന്ത്യയും ജീവിതങ്ങളും എന്ന് ഞാൻ മനസിലാക്കി. ചിലപ്പോൾ ഇതൊക്കെ എന്നെ മനസിലാക്കാനായിരിക്കും അച്ഛൻ എന്നെ ആ യാത്ര വിട്ടത്. സത്യത്തിൽ ഈ യാത്രക്കൊടുവിൽ ഞാൻ ഒരു വിപ്ലവകാരി ആകാഞ്ഞത് എന്റെ അമ്മയുടെ പ്രാർത്ഥന കൊണ്ടാകും.
ഈ യാത്രയിൽ അച്ഛൻ ഉദ്ദേശിക്കാത്ത ചിലതും ഞാൻ പഠിച്ചിരുന്നു. പൈസ കൊടുത്തു വേശ്യകളിൽ നിന്നും അല്ലാതെ സ്വമനസാലെ വന്ന യുവതികളിൽ നിന്നും സ്ത്രീ ശരീരത്തിന്റെ സുഖം ഞാൻ അറിഞ്ഞു.
ഒരു വർഷത്തെ യാത്രക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛന്റെ അടുത്ത തീരുമാനം എത്തി.
അടുത്ത അധ്യയന വര്ഷം ആരംഭിക്കുമ്പോൾ നാട്ടിൽ നിന്നും മാറി വേറൊരു കോളേജിൽ അഡ്മിഷൻ എടുത്തു പഠനമാരഭിക്കാൻ. നാട്ടിൽ കൂട്ടുകാരോടൊപ്പം കൂടി വീണ്ടും അടി ഉണ്ടാക്കി നടക്കുമെന്നുള്ള ചിന്തയിൽ ആയിരിക്കും അച്ഛൻ ആ തീരുമാനം എടുത്തത്.
പക്ഷെ അച്ഛന്റെ ആ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. എന്തെന്നാൽ ഡിഗ്രിക്ക് ആദ്യമേ ട്രിവാൻഡ്രം പോകാനായിരുന്നു എനിക്കാഗ്രഹം. പക്ഷെ അച്ഛന്റെ നിര്ബന്ധപ്രകാരമാണ് അന്ന് നാട്ടിലെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്.
അച്ഛൻ തീരുമാനം അറിയിച്ചപ്പോഴേ ഞാൻ ട്രിവാൻഡ്രം എന്നുള്ള ഓപ്ഷൻ മുന്നോട്ടു വച്ചു. എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന അനിയത്തി ഞാൻ ട്രിവാൻഡ്രം തിരഞ്ഞെടുത്തപ്പോഴേ എന്റെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ആ ചിരിക്കു പിന്നിലെ രഹസ്യം ക്ലാര ആയിരുന്നു.
ക്ലാര ഇപ്പോൾ പഠിക്കുന്നത് ട്രിവാൻഡ്രതാണ്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് എന്റെ മനസ്സിൽ കയറിക്കൂടിയ പെൺകുട്ടിയാണ് ക്ലാര. ഏഴാം ക്ലാസ് കഴിഞ്ഞു എട്ടിലേക്കു കടക്കുമ്പോൾ ഒരു അവധിക്കാല ട്യൂഷൻ ക്ലാസ്സിൽ പുറത്തു പെയ്യുന്ന ചാറ്റൽ മഴയും കണ്ട് വായിനോക്കി ഇരിക്കുമ്പോഴാണ് ഒരു കുടയും ചൂടി കറുത്ത പാവാടയും നീല ടോപ്പും ഇട്ടുകൊണ്ട് ആ നസ്രാണി പെൺകുട്ടി ക്ലാസ്സിലേക്ക് കയറി വരുന്നത്. ആദ്യം തന്നെ നോട്ടം പതിച്ചത് അവളുടെ വെളുത്തു നീണ്ട മുഖത്തേക്കാണ്. അവളുടെ ആ ചെറിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം ആദ്യം തന്നെ ഹൃദയത്തിൽ പതിച്ചു.
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????