എന്റെ നിലാപക്ഷി 1 [ ne-na ] 1569

അന്നൊന്നും പ്രണയം എന്തെന്ന് അറിയില്ലെങ്കിലും അവളോട് ഒരു ആകർഷണം തോന്നിയിരുന്നു. എപ്പോഴും പുഞ്ചിരി തൂകി ഇരിക്കുന്ന അവളുടെ മുഖം കണ്ടുകൊണ്ടേ ഇരിക്കുവാൻ ആഗ്രഹിച്ചു. ഒരേ ക്ലാസ്സിൽ തന്നെ ആഉയരുന്നതിനാൽ അവളുമായി ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു. പത്താം ക്ലാസ് കഴിയാറായപ്പോഴേക്കും ഞാൻ മനസിലാക്കി അവളോട് എനിക്കുള്ള ആകർഷണം പ്രണയത്തിന്റേതാണെന്ന്.
പ്ലസ് വൺ ആയപ്പോൾ ഒരേ സബ്ജെക്ട് ആയിരുന്നെങ്കിലും രണ്ടു ഡിവിഷനുകളിൽ ആയിരുന്നു ഞങ്ങൾ. ഒരുമിച്ചുണ്ടായിരുന്നത് ട്യൂഷൻ ക്ലാസ്സിൽ മാത്രം. എപ്പോഴും പുഞ്ചിരി തൂകി ഇരിക്കുന്ന ആരോടും എതിർത്ത് സംസാരിക്കാത്ത ഒച്ചയൊന്നു ഉയർത്തുകപോലും ചെയ്യാത്ത അവളുടെ മുന്നിൽ എന്റെ പ്രണയം തുറന്നു പറയാൻ എനിക്കന്നു ഭയമായിരുന്നു. സ്നേഹിക്കുന്ന പെണ്ണിന് മുന്നിൽ പ്രണയം പറയാൻ ആൺപിള്ളേരോട് അടികൂടി നടക്കുന്ന ധൈര്യം പോരെന്നു അന്ന് ഞാൻ മനസിലാക്കിയതാണ്.
ഇന്റർവെൽ സമയത്തു അവളുടെ ക്ലാസിനു മുന്നിൽ കൂടി ചുമ്മാ തേര പാര നടക്കും. വേറൊന്നിനും അല്ല അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം ഒന്ന് കാണാനായി മാത്രം. എന്റെ ഈ കറക്കത്തിൽ നിന്നും അവസാനം എന്റെ കൂട്ടുകാർ കാര്യം എന്താണെന്ന് പൊക്കി. അവസാനം പ്രണയം തുറന്നു പറയാനുള്ള ധൈര്യം ഇല്ലാത്തവൻ എന്നുള്ള അവന്മാരുടെ കളിയാക്കലുകൾ ഭയന്ന് പ്ലസ്ടുവിൽ വച്ചു ഞാൻ എന്റെ പ്രണയം അവളോട് പറഞ്ഞു.
അതിനു ശേഷം ഞാൻ എന്റെ കൂട്ടുകാരെ പ്രാവിയതിനു കൈയും കണക്കും ഇല്ല. അതുവരെ ഒരു സുഹൃത്തെന്ന നിലയിൽ എന്നോട് മിണ്ടിയിരുന്ന അവൾ ആ പ്രണയാഭ്യര്ഥനക്ക് ശേഷം പ്ലസ്ടു കഴിയുന്നതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. എങ്കിലും ഒരു വഴിപാടുപോലെ അവളുടെ ക്ലാസിനു മുന്നിലുള്ള കറക്കം പ്ലസ്ടു കഴിയുന്നതുവരെ ഞാൻ നിർത്തിയിരുന്നില്ല.
ട്രിവാൻഡ്രത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ‘അമ്മ തീരുമാനിച്ചതായിരുന്നു താമസം ശ്രീജച്ചേച്ചിയുടെ വീട്ടിൽ മതീന്ന്. അമ്മയുടെ കസിന്റെ മോളാണ് ശ്രീജ.
ശ്രീജചേച്ചിടെ കല്യാണം കുടുംബത്തിൽ ഇത്തിരി വിപ്ലവം ആയിരുന്നു. പത്തനംതിട്ട ഒരു ക്രിസ്ത്യൻ പയ്യനുമായി പ്രേമിച്ചു കല്യാണം കഴിക്കുവായിരുന്നു ചേച്ചി. ആ കല്യാണത്തെ സപ്പോർട്ട് ചെയ്തു കുടുംബക്കാരെ ഒതുക്കിയത് എന്റെ അച്ഛനും. അതുകൊണ്ടു തന്നെ എന്നെ വീട്ടിൽ നിർത്താൻ ചേച്ചിക്കും ചേട്ടനും സന്തോഷമേ ഉള്ളായിരുന്നു. കല്യാണത്തിന് ശേഷം ചേട്ടന് ട്രിവാൻഡ്രത് ജോലി കിട്ടി സെറ്റിലായതു ഇപ്പോൾ എനിക്ക് ഉപകാരപെട്ടു എന്ന് പറഞ്ഞാൽ മതീല്ലോ.
കോളേജിൽ ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസം രാവിലെ തന്നെ ബാഗിൽ അത്യാവിശം സാധനങ്ങളുമായി ശ്രീജചേച്ചിടെ വീട്ടിലേക്കു തിരിച്ചു. ഒരു ഉച്ചയോടു കൂടി ചേച്ചിയുടെ വീട്ടിലെത്തി. കോളേജിൽ നിന്നും രണ്ടു കിലോമീറ്റർ മാറിയായിരുന്നു ചേച്ചിയുടെ വീട്.

The Author

ne-na

42 Comments

Add a Comment
  1. ഇ കഥ തുടരണം….

    കൂടാതെ pdf ആകുമോ ?

    1. Ethramatha vayikkunnatg enn kanakkilla

  2. വീണ്ടാമതും വായിക്കുന്നൂ…

  3. ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….

    by
    അസുരൻ

  4. പൊന്നു.?

    നീനാ….. കിടിലം തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *