എന്റെ നിലാപക്ഷി 1 [ ne-na ] 1570

ഡോർബെല്ലടിച് ചേച്ചിയെയും പ്രതീക്ഷിച് നിന്ന എന്റെ മുന്നിൽ ഡോർ തുറന്ന് വന്നത് വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകൊച്. കണ്ടാൽ ഒരു പതിനേഴ് പതിനെട്ടു വയസ് തോന്നിക്കും. അതികം വണ്ണമൊന്നും ഇല്ല, നല്ല വെളുപ്പുള്ളതുകൊണ്ട് മുഖത്ത് ഒരു ഐശ്വര്യം തോന്നിക്കുന്നുണ്ട്. ഒരു ചുവപ്പു കളർ ചുരിദാറാണ് വേഷം. അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എന്റെ കളിക്കുട്ടുകാരി മീനാക്ഷിയെ ആണ്. ചെറുപ്പത്തിൽ തന്നെ ഒരു വാഹനാപകടത്തിൽ മരിക്കുകയായിരുന്നു അവൾ. മീനാക്ഷിയുടെ അതെ മുഖച്ഛായ തോന്നി മുന്നിൽ നിൽക്കുന്ന പെൺകുട്ടിക്ക്.
ശ്രീജച്ചേച്ചിയുടെ വീട്ടിൽ ഇതേതാ ഒരു പെൺകുട്ടി എന്ന് അന്തംവിട്ടു നിൽക്കുമ്പോഴാണ് അവളുടെ ചോദ്യം.
“ആരാ?”
അതിനുത്തരം നൽകുന്നതിന് മുൻപേ അവളുടെ പിറകിൽ നിന്നും ശ്രീജചേച്ചിടെ ശബ്‌ദം എത്തി.
“ഹരീ.. നീ ഇങ്ങെത്തിയോ?”
ചേച്ചിയുടെ ശബ്‌ദം കേട്ടതും മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ മറികടന്നു അവൻ അകത്തേക്ക് കടന്നു.
ഹരിയുടെ കവിളിൽ പിടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
“നിന്റെ കളർ ഒക്കെയങ്ങു പോയല്ലോടാ.”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അത് ഈ വെയിലത്ത് വന്നതുകൊണ്ട് ചേച്ചിക്ക് തോന്നുന്നതാ.”
ശ്രീഹരിയേക്കാളും പത്തുവയസ് കൂടുതലാണ് ശ്രീജയ്ക്കു.
ശ്രീജ ആ പെൺകൊച്ചിനോട് പറഞ്ഞു.
“ജീനേ.. ഇവന് കുടിക്കാൻ വെള്ളമെടുക്ക്.”
അവൾ പെട്ടെന്ന് അടുക്കളയിലേക്ക് പോയി.
ശ്രീഹരി ആദ്യം കണ്ടപ്പോൾ തന്നെ അവളുടെ കഴുത്തിൽ കിടക്കുന്ന കൊന്ത ശ്രദ്ധിച്ചിരുന്നു, ഇപ്പോൾ ജീന എന്നുള്ള പേരുകൂടി കേട്ടപ്പോൾ അത് ഒരു നസ്രാണി പെൺകൊച്ചു തന്നെന്ന് അവൻ ഉറപ്പിച്ചു.
അവൻ ശ്രീജയോട് ചോദിച്ചു.
“ആരാ ചേച്ചി അത്?”
“അത് ജീന. സിജോച്ചായന്റെ വീടിനടുത്തുള്ളതാ.. ഒരു പാവം കൊച്ചാ, അച്ഛൻ മരിച്ചു.. ‘അമ്മ കിടപ്പിലും ആണ്.. ഒരു ചേച്ചി ഉള്ളത് അച്ഛന്റെ ആദ്യഭാര്യയിൽ ഉള്ളത്.. അവൾക്കു ജീനയെ കണ്ണെടുത്താൽ കണ്ടുടാ.. ചേച്ചിയുടെ കല്യാണം കഴിഞ്ഞത്.. അവനാണേൽ കുടുംബത്തിൽ കയറ്റാൻ പറ്റാത്തൊരുത്തനും.”
എത്രയും കേട്ടപ്പോൾ തന്നെ ഒരു കുടുംബത്തിൽ തന്നെ ഇത്രയധികം ദുരന്തമോ എന്ന് അവൻ ചിന്തിച്ചു പോയി.
“ഈ പ്രാവിശ്യം ഇച്ചായൻ നാട്ടിൽ പോയപ്പോൾ ഇവളുടെ അമ്മയെ കണ്ടിരുന്നു, അപ്പോൾ കരഞ്ഞു പറഞ്ഞു… സാമ്പത്തികം ആയിട്ട് നല്ല ബുദ്ധിമുട്ടിലാ, അവിടെ കിടന്ന ഇവൾ നരകിച്ചു പോകാതെ ഉള്ളു.. വീട്ടു ജോലിക്കെങ്കിലും വിളിച്ചോണ്ട് പോ. എന്തെങ്കിലു, കൊടുത്താൽ മതീന്ന്… അങ്ങനെ ഇച്ചായൻ കൂട്ടികൊണ്ടു വന്നതാ, പഠിക്കാൻ നല്ല മിടുക്കിയാ.. അതുകൊണ്ടു ഇച്ചായൻ നിന്റെ കോളേജിൽ അഡ്മിഷൻ എടുത്തു അവൾക്കും. പിന്നെ അടുക്കളയിൽ എനിക്കൊരു സഹായവും ആകുമല്ലോ.”

The Author

ne-na

42 Comments

Add a Comment
  1. ഇ കഥ തുടരണം….

    കൂടാതെ pdf ആകുമോ ?

    1. Ethramatha vayikkunnatg enn kanakkilla

  2. വീണ്ടാമതും വായിക്കുന്നൂ…

  3. ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….

    by
    അസുരൻ

  4. പൊന്നു.?

    നീനാ….. കിടിലം തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *