എന്റെ നിലാപക്ഷി 1
Ente Nilapakshi | Author : Ne-Na
വർഷങ്ങൾ പഴക്കമുള്ള ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് കൊണ്ട് ശ്രീഹരി താഴ്വരയിലേക്കു പരന്നുകിടക്കുന്ന തേയില തോട്ടത്തിലേക്ക് നോക്കി. ഭൂമിയെ പുതച്ചിരുന്ന പച്ചപുതപ്പു പോലെ ഇടുക്കിയിലെ മൂടൽമഞ്ഞിൻ അതങ്ങു പരന്ന് വിശാലമായി കിടക്കുകയാണ്. അങ്ങകലെ മൊട്ടക്കുന്നിന്റെ ശിരസ്സ് മറച്ചുകൊണ്ട് മൂടൽമഞ്ഞ് തെന്നിനീങ്ങി കളിക്കുന്നു.
പ്രഭാതത്തിലെ ഇടുക്കിയിലെ തണുപ്പ് കൈ വെള്ളയെ സൂചി കുത്തിയിരിക്കുന്ന പോലെ വേദനിപ്പിക്കുന്നു എന്ന് മനസിലാക്കിയ ഹരി തണുപ്പകറ്റാൻ കൈകൾ കൂട്ടിത്തിരുമ്മി. അതിനൊപ്പം തന്നെ താഴ്വരയിലെ ദൃശ്യഭംഗി അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.
“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?”
തന്റെ ചെവിയിൽ മുഴങ്ങിയ അനുപമയുടെ ശബ്ദം ശ്രീഹരിയെ പെട്ടെന്ന് സ്വപ്നങ്ങളിൽ നിന്നും ഉണർത്തി.
കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ ടേബിളിനു അപ്പുറത്തായി നിൽക്കുന്ന അനുപമയെ കണ്ടപ്പോഴാണ് ഇടുക്കിയിലെ തേയിലത്തോട്ടവും ദൃശ്യഭംഗിയും എല്ലാം ഉച്ചഭക്ഷണത്തിനു ശേഷം തന്റെ എസി കാബിനിൽ ഇരുന്നു ഉറങ്ങിയപ്പോൾ മനസിലുണ്ടായ മായ സ്വപ്നങ്ങളായിരുന്നു എന്ന് ശ്രീഹരിക്ക് മനസിലായത്.
മുഖത്തെ ജാള്യത മറച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഒന്നുമില്ല അനൂ.. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ അറിയാതെ ചിരിച്ചു പോയതാണ്.”
ശ്രീഹരിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് അനുപമ. ഓഫീസിലെ മറ്റു സ്റ്റാഫുകൾക്ക് എല്ലാം ഡ്രസ്സ് കോഡ് ഉണ്ടെങ്കിലും അനുപമയ്ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ടു കൊണ്ടുവരാൻ അനുവദിച്ചിട്ടുണ്ട് ശ്രീഹരി.
നീല ജീൻസ് പാന്റും വെള്ള ഷർട്ടും ഇട്ടു തന്റെ മുന്നിൽ നിൽക്കുന്ന അനുപമയുടെ ശരീരം മുന്പത്തേക്കാളും ഒന്നുകൂടി വണ്ണം വച്ചിട്ടുള്ളതായി അവനു തോന്നി.
“അനു എന്താ എപ്പോൾ എങ്ങോട്ടു വന്നേ.. ഫയൽ വല്ലോം നോക്കാനുണ്ടോ?”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
“ഫയൽ ഒന്നും നോക്കാനില്ല… എന്റെ ജീവിതത്തിന്റെ ഫയൽ ആദ്യം സാറിനു തന്നെ തരാൻ വന്നതാ.”
ഇ കഥ തുടരണം….
കൂടാതെ pdf ആകുമോ ?
Ethramatha vayikkunnatg enn kanakkilla
വീണ്ടാമതും വായിക്കുന്നൂ…
good
ഇപ്പഴാണ് കണ്ടത്…കിടിലോൽ കിടിലം…….ഇനി ബാക്കി 2 പാർട് കൂടി വായിക്കാനുണ്ട്….
by
അസുരൻ
നീനാ….. കിടിലം തുടക്കം.
????