എന്റെ നിലാപക്ഷി 3 [ ne-na ] 1497

ശ്രീഹരിയെപോലെ തന്നെ വെളുത്തിട്ടാണ്. പക്ഷെ അവന്റെ അത്ര പൊക്കം ഇല്ല. തോളിനു താഴെവച്ച് മുടി കട്ട് ചെയ്തിരിക്കുന്നു.
ശ്രീഹരി വിദ്യയോട്പറഞ്ഞു.
“ജീനക്ക് ഒരു റൂം കാണിച്ച് കൊടുക്ക് നീ, നല്ല യാത്ര ക്ഷീണം കാണും അവൾക്ക്.”
“മുകളിൽ തന്നാണ് ‘അമ്മ ജീനക്കും മുറി ഒരുക്കിയിരിക്കുന്നെ.”
ശ്രീഹരിയുടെയും മുറി മുകളിൽ തന്നെ ആയിരുന്നു. അവൻ ജീനയെയും കൂട്ടി പടികൾ കയറി നടന്നു. വിദ്യയും അവരോടൊപ്പം കൂടി.
“ഏട്ടൻ ഇന്നിനി പുറത്തക്ക് പോകുന്നുണ്ടോ?”
“ഇന്നിനി ഒന്നും ഇല്ല. ഒന്ന് കുളിക്കണം, കഴിക്കണം, കിടക്കണം. അത്രേ ഉള്ളു.”
ജീന ആകെ ടെൻഷനിൽ ആയിരുന്നു. പുതിയ വീട് ആൾക്കാർ.. ആരുടേയും സ്വഭാവം അറിയില്ല. എങ്ങനെ ഓരോരുത്തരോട് പെരുമാറണമെന്നും അറിയില്ല.
ജീനയുടെ മുഖത്തെ ടെൻഷൻ കണ്ട് ശ്രീഹരി പറഞ്ഞു.
“നിന്നാണ് രണ്ടും ഒരേ പ്രായമാണ്, ജീനക്ക് ഇവൾ ഇവിടെ ഒരു കൂട്ടാകും.”
അപ്പോഴും ജീന ഒന്ന് ചിരിച്ചതെ ഉള്ളു.
വിദ്യ ചോദിച്ചു.
“ജീന ഒന്നും സംസാരിക്കില്ലേ?”
“അവൾ അങ്ങനെ ആരോടെങ്കിലും സംസാരിക്കുന്ന കൂട്ടത്തിലല്ല.. സംസാരിച്ചു തുടങ്ങിയാൽ നിർത്തതും ഇല്ല.”
“എങ്കിൽ സംസാരിപ്പിച്ചു തുടങ്ങുന്ന കാര്യം ഞാൻ ഏറ്റു.
അപ്പോഴേക്കും അവർ ജീനയുടെ മുറിക്ക് മുന്നിൽ എത്തിയിരുന്നു. മുറിയിലേക്ക് കയറുമ്പോൾ വിദ്യയുടെ പെരുമാറ്റം ജീനക്ക് ഒരു ആശ്വാസം നൽകുന്നുണ്ടായിരുന്നു. അത്രയും നേരത്തെ സംസാരത്തിൽ നിന്നും വിദ്യ ഒരു ഫ്രണ്ട്‌ലി ടൈപ്പ് ആണെന്ന് ജീനക്ക് മനസിലായി.
നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ ശ്രീഹരിയും ജീനയും അന്ന് കുളിച്ച് നേരത്തെതന്നെ ആഹാരവും കഴിച്ച് കിടന്നുറങ്ങി.
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആ വീട്ടിൽ എങ്ങനെ കാര്യങ്ങൾ തുടങ്ങണമെന്നായിരുന്നു ജീനയുടെ ചിന്ത.
ബ്രെഷ് ചെയ്ത് ഫ്രഷ് ആയ അവൾ ആദ്യം തന്നെ പോയത് അടുക്കളയിലേക്കാണ്. അവൾ ചെല്ലുമ്പോൾ തന്നെ അമ്മയും ഒരു ജോലിക്കാരിയും കൂടി പാചകം തുടങ്ങിയിരുന്നു.
“‘അമ്മ ഞാൻ എന്താ ചെയ്യേണ്ടേ?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് ജീന അടുക്കളയിൽ വന്ന കാര്യം ‘അമ്മ അറിയുന്നത്.

The Author

ne-na

30 Comments

Add a Comment
  1. ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത്

    സ്നേഹപൂർവം

    അനു(ഉണ്ണി)

  2. ട്വിസ്റ്റ് വല്ലാത്ത ചതി ആയി പോയി ഇവിടെ അനാഥയായ ജീനക്കല്ലേ സീഹരി ഒരു ജീവിതം കൊടുക്കേണ്ടത്

    സ്നേഹപൂർവം

    ആണ്(ഉണ്ണി)

  3. നീന ഈ ഭാഗവും മനോഹരം.അവരുടെ ലൈഫിൽ പിന്നീട് നടന്ന സംഭവ വികാസങ്ങൾ അറിയാൻ കാത്തിരിക്കുന്നു

  4. ചാക്കോച്ചി

    വല്ലാത്ത അവസ്ഥയിൽ കൊണ്ടോയി നിർത്തിയല്ലോ പഹയാ….. എന്തായാകും സംഭവം കലക്കീട്ടുണ്ട്….. അടുത്തത് വേഗം വേണം

  5. പൊളിച്ചു മുത്തേ ?????
    അടുത്ത ഭാഗം എന്ന് കാണും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
    Katta waiting for next part

  6. Adipwoli…. pwolichu, vekkam next part thayooo.. wait ചെയ്‌നുള്ള patience.. ഒട്ടുമില്ല ????

  7. പൊന്നു.?

    അടുത്ത ഭാഗം എപ്പോ കിട്ടും.
    അതിന് വേണ്ടി, വഴിക്കണ്ണുമായ് കാത്തിരിക്കുന്നു.

    ????

  8. ഡാവിഞ്ചി

    കഥ നന്നായിട്ടുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  9. Onum parayanila . Othiri ishtayi

  10. അന്തപ്പൻ

    ഇടക്കെല്ലാം അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞുപോയി..
    പ്രണയം അതിന്റെ എക്സ്ട്രീം ലെവലിൽ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുന്നത് തന്നെ അത്ഭുതമാണ്.
    Here, you are Ne-Na.. Huggs and Applause..

    1. വീണ്ടുമൊരു നീനാ മാജിക്. അല്ലാതെയൊന്നും പറയാനാവില്ല. കൊതിയാവുന്നു…

      അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

  11. ഒരുപാട് വൈകിപ്പിക്കരുത്. അപേക്ഷയാണ്

  12. Super..baaki Koodo vegan edoo ❤️?

  13. ചന്ദു മുതുകുളം

    അടിപൊളി…. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  14. ഇനി അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ്. ഈ ഭാഗം ?? സെറ്റ്…✊

  15. സൂപ്പർ ഒരു വലിയ ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം വേഗം പൊന്നോട്ടെ ❤️

  16. അടിപൊളി, കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിനായി

  17. ഒരു വലിയ ചതി ആണ് നിങൾ വായനക്കാരോട് ചെയ്തത്, ഇനി ബാക്കി എന്ന് വരുമോ ആവോ?
    പെട്ടന്ന് തന്നേക്കാണെ!
    പ്ലീസ്….

  18. ജീനയെ കൈവിടരുതെ

  19. Rajave waiting for next part, kindly requesting make it asap

  20. അടിപൊളി അവസാനം സ്പെൻസും സൂപ്പർ

  21. ഓഹ് സസ്പെൻസ്, അപ്പോ അതാണല്ലേ കഥയുടെ ആദ്യം തന്നെ ജീന ഓടിപ്പോയ കാര്യം പറഞ്ഞത്, ആരാണാവോ ആ വിളിച്ചത്, പെട്ടെന്ന് പോരട്ടെ

  22. എത്രയും വേഗം അടുത്ത ഭാഗംപോസ്റ്റ്‌ ചെയന്നെ

  23. എത്രെയും വേഗം അടുത്ത ഭാഗം

  24. ചതി കൊടും ചതി വേണ്ടായിരുന്നു ???☺️☺️???

Leave a Reply

Your email address will not be published. Required fields are marked *