എന്റെ നിലാപക്ഷി 7 [ ne-na ] 1564

എന്റെ നിലാപക്ഷി 7
Ente Nilapakshi Part 7 | Author : Ne-NaPrevious part

 

അനുപമ ജോലി നിർത്തി പോയതിനു ശേഷം ഇപ്പോൾ മുഴുവൻ ചുമതലകളും ജീനക്കാണ്. അവൾ അത് ഭംഗിയായി നിർവഹിക്കുന്നതും ഉണ്ട്.
ശ്രീഹരി കൊടുത്ത സബ്‌ജക്‌ട് തിരക്ക് പിടിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തന്റെ മുന്നിൽ ഒരു നിഴലനക്കം അവൾ അറിഞ്ഞത്. ജീന തല ഉയർത്തി നോക്കി.
തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അത്ഭുതപ്പെട്ടു. അവളുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു.
“‘അമ്മ..”
ശ്രീഹരിയുടെ ‘അമ്മ ആയിരുന്നു അവളുടെ നിന്നിൽ നിന്നിരുന്നത്.
അവൾ മുന്നിലിരുന്ന പേപ്പർ മാറ്റി വച്ച് അത്ഭുതം നിറഞ്ഞ മുഖത്ത് ഒരു ചിരിയോടെ എഴുന്നേറ്റു.
അവളുടെ മുഖഭാവം കണ്ടു അമ്മയുടെ മുഖത്തും ഒരു ചിരി പടർന്നു.
“‘അമ്മ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന്?”
അംബികാമ്മ അവളുടെ കൈയിൽ പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.
“മോളിവിടെ വന്നു എന്നറിഞ്ഞപ്പോൾ തൊട്ട് വിചാരിക്കുന്നത് വന്നോന്നു കാണണമെന്ന്. പക്ഷെ ദൂരെ യാത്രക്കൊന്നും വയ്യാത്തോണ്ട് വരൻ പറ്റില്ല.. ഇന്നിവിടെ അടുത്ത് ഒഴുവാക്കാൻ പറ്റാത്തൊരു കല്യാണം ഉണ്ടായിരുന്നു.. അവിടെ വന്നപ്പോൾ മോളെയും കൊണ്ടൊന്നു പോയേക്കാം എന്ന് വിചാരിച്ചു.”
തന്നെ കാണാനാണ് ഇവിടെ വന്നതെന്ന് അംബികാമ്മ പറഞ്ഞപ്പോൾ ജീനയുടെ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. തന്നോടൊരു സ്നേഹം ഉണ്ടായിട്ടാണല്ലോ അങ്ങനെ.
സന്തോഷം കൊണ്ട് ജീനയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. അവൾ അമ്മയെ കെട്ടിപിടിച്ചു.
അപ്പോഴാണ് അവൾ അവിടുണ്ടായിരുന്ന സ്റ്റാഫുകൾ എല്ലാം എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്. എല്ലാപേരുടെയും ശ്രദ്ധ അവരിലാണ്. എല്ലാപേരുടെയും നില്പിലും മുഖ ഭാവത്തിലും അമ്മയോടുള്ള ബഹുമാനം ഉണ്ട്. അതെ സമയം തങ്ങളെല്ലാം ഒരു ചെറു പേടിയോടും ബഹുമാനത്തോടെ മാത്രം കാണുന്ന അംബികാമ്മയെ അടുത്ത ആരോടെന്നപോലെ കെട്ടിപിടിച്ച് നിൽക്കുന്ന ജീനയെ കണ്ടിട്ടുള്ള ഒരു ചെറു അത്ഭുതവും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.
എല്ലാപേരും ശ്രദ്ധിക്കുന്നത് കണ്ട് ജീന അമ്മയിൽ നിന്നും അകന്നു മാറി.
അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ‘അമ്മ ചോദിച്ചു.
“എന്താ മോളെ കണ്ണ് നിറഞ്ഞെ?”
അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ഒന്നും ഇല്ലമ്മ..”
അംബികാമ്മ ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.
“അന്ന് വീട്ടിൽ വന്ന നിൽക്കുമ്പോഴാണ് മോളെ അവസാനമായി കാണുന്നത്.. അന്ന് കണ്ടതിൽ നിന്നും തടിച്ച് നല്ല മാറ്റമുണ്ട് മോൾക്ക്.”

The Author

Ne-Na

81 Comments

Add a Comment
  1. adipoliyaittundu ..katta waiting

  2. Next part vgmm plzz can’t wait more….

  3. Ne-na നിന്റെ എല്ലാ കഥകളും ഞാൻ മിനിമം 5 പ്രാവശ്യമകിലും വായിച്ചിട്ടുണ്ട്. നീ കഥ പറയുന്ന രീതിയിൽ തന്നെ തുടരുക..

    1. എന്റെ കഥകൾ ഒരാൾ ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ട് എന്ന് കേൾക്കുന്നത് തന്നെ വളരെ സന്തോഷം ഉളവാക്കുന്ന കാര്യമാണ്.

  4. Valare nannayirunnu

  5. നന്നായിട്ടുണ്ട് എന്ന് എപ്പോളും പറയണ്ടല്ലോ. അടിപൊളി ആണ്. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്. കൂടുതൽ പേജ് ആക്കിയാൽ നല്ലത്.

  6. അടിപൊളി, കഥയെ കുറിച്ച് പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരും, അതുകൊണ്ട് അധികം ഒന്നും പറയുന്നില്ല, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  7. ഹർഷൻ ബ്രോ ചെയ്യുന്നപ്ലോലെ ഒരുപാട് പേജുകൾ എഴുതു നീന… ഇത് കഴിയല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഓരോ പേജും വായിക്കുന്നത്

    1. ഒരുപാട് പേജുകൾ എഴുതാനുള്ള ടൈം ലഭിക്കുന്നില്ല. ഞാൻ എങ്കിലും ശ്രമിക്കാം.

  8. Ente ponnu nena nee adoor based anu ennu aryam njan enath anuu enthelum nivarthiyundel onn meettanam kettoo van poliyanuu nee

    1. no…. ente place adoor alla. ente place ente oru munkala kadhayil paraynnundu.

  9. jeenayude kalyanam koodan kathirikkunnu.

  10. നന്ദൻ

    നീന…. നിന്റെ ഒഴുക്കുള്ള എഴുത്തിൽ ജീനയ്ക്കും ശ്രീഹരിക്കുമൊക്കെ ജീവൻ തുടിക്കുന്നു… കൊതിയാവുന്നുണ്ട് ഈ വരികളിലൂടെ നിർത്താതെ ഒഴുകാൻ… പിണക്കവും ഇണക്കവും കളികളും ചിരിയുമായി അവർ ഒന്നാവട്ടെ… വരും ഭാഗങ്ങൾക്കായി… വഴിക്കണ്ണുമായി..

  11. പോരാട്ടങ്ങനെ പോരട്ടെ…

    പെട്ടന്ന് അടുത്ത ഭാഗം വരട്ടെ..

    കമന്റ്‌ മാത്രം പോര

    കമ്മന്റിനുള്ള മറുപടിയും വേണം

    1. ദാ.. മറുപടി തന്നിരിക്കുന്നു.

  12. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ

  13. ജീനയും ശ്രിഹരിയും കൂടുതൽ ശോഭയോടെ കളിയും ചിരിയും ഇത്തിരി ഇത്തിരി പൊട്ടലും chettalum ആയി തന്നെ വരും പാർട്ടികളിൽ മൂനേരട്ടെ.

  14. മര്യാദക്ക് ജീനയെ കെട്ടിയില്ലെങ്കിൽ ഇടിച്ചു കൂമ്പ് വാട്ടും ശ്രീഹരിയുടെ ?
    കഥ ഒരു രക്ഷയും ഇല്ല മനുഷ്യ എപ്പോഴത്തെയും പോലെ തന്നെ ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…?പിന്നെ അടുത്ത ഭാഗം കഴിയുന്നതും വേഗം തന്നെ ഇടാൻ ശ്രമിക്കണെ ?

    1. Nee ptpm karan alledaa

      1. എന്താണ്?

    2. അടുത്ത പാർട്ട് ഉടനെ ഉണ്ടാകും

  15. Onum parayanila
    Super ayitundu
    Ithupole nnext partum pettanu varattu

  16. അഭിമന്യു

    ഉപദേശിക്കാൻ ഞാൻ ആളല്ല.. എങ്കിലും പറയുന്നു :”എന്റെ ജീനാമോളെ ശ്രീഹരി കെട്ടിയില്ലങ്കില ബാക്കി.”

    “Ne-na നിങ്ങൾ പോളിയാണ് മാസ്സ് ആണ് കിടുവാണ് പിന്നെ എന്തക്കയോ ആണ്.

    ഇനിയും താമസിക്കാതെ അടുത്ത part കൂടെ ത… .

    With ❤️

    അഭിമന്യു ശർമ്മ

    1. ഇതുവരെ ഇതിന്റെ ക്ലൈമാക്സ് എന്റെ മനസിലും വന്നിട്ടില്ല

  17. കഥ വളരെ നന്നായിട്ടും ‘ആസ്വാദ്യമായിട്ടും പോകുന്നു മനസ്സിൽ തട്ടിത്തന്നെ പ്രശംസിക്കുന്നു
    പക്ഷേ ഒരു കാര്യം
    ഓരോ പാർട്ടിനും ഇത്രയു നാളെത്തെ കാത്തിരിപ്പ് കുറച്ച് കഷ്ടം തന്നെയാ

    1. എഴുതുവാൻ കിട്ടുന്ന സമയം വളരെ കുറവാണ്। ക്ഷമിക്കുക

  18. ഒരു കാര്യം ചോദിച്ചോട്ടെ ക്ലാരയെ ഇനി കാണുവോ????? ഈ പാർട്ടും അതിമനോഹരം

    1. ക്ലാര വരുന്നുണ്ട്

  19. Nice,waiting for Next part

  20. ബാക്കി എന്ന് എന്ന ഒറ്റ ചോദ്യം മാത്രം…..

    1. ഇന്ന് എഴുതി തുടങ്ങി ബാക്കി

  21. സൂപ്പർ കിടിലം കിടിലോൽ കിടിലം ?

  22. ബ്രോ സൂപ്പർ നസല്ല ഫ്ലോയിൽ ഉള്ള ബ്രോയുടെ എഴുത്തും കൂടി ചേർന്നു കിടിലോസ്‌കി ആയിട്ട് ഉണ്ട്

    1. thanks bro

  23. hello saho

    ithanu katha…..ithil kooduthal enthu ezhuthana……………..pinne avasanam tragedy akkaruthu….ellaperum happy akanalle ishtham…kurachu jeevitham anu namukku ullathu…athu happy ayi pokatte…request accepet cheyyum enna visawasathode

    snehapoorvam

    1. നല്ല രീതിയിലുള്ള ഒരു ക്ലൈമാക്സ് ആണ് ഞാനും അന്വേഷിക്കുന്നത്

  24. നല്ല ഒഴുക്കുള്ള എഴുത്ത്
    ഇഷ്ടം

  25. Plz nalla kadhaa kurachum kudi part ezhuthu and adutha part vegam ayikk

    1. എത്രയും പെട്ടെന്ന് എഴുതാൻ ശ്രമിക്കാം।

  26. Thank you വായിച്ചിട്ടു വരാം

    1. നന്നായിരുന്നു.പെട്ടെന്ന് തീർന്ന പോലെ.അടുത്ത part വേഗം വരട്ടെ

      1. അടുത്ത പാർട്ട് ഇന്ന് എഴുതി തുടങ്ങും

  27. മാലാഖയുടെ കാമുകൻ

    ഇതിനു വേണ്ടി എപ്പോഴും കാത്തിരിക്കാറുണ്ട്. വേഗം തീർക്കല്ലേ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. അത്രക്ക് രസമാണ് വായിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *