ഞാന്‍ മുന്‍പോട്ടു വീണ്ടും നടന്നു. നടുത്തളം ഒരു തവണ ചുറ്റി വന്നിട്ടും അവളെ ഞാന്‍ കണ്ടില്ല. പുറത്തേക്കുള്ള വാതിലിനു സമീപമെത്തി ഞാന്‍ അല്‍പനേരം നിന്നു. എന്റെ മനസ് പൂര്‍ണ്ണമായി ഭയത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. ചെകുത്താന്‍ കോട്ട പോലെയുള്ള ഈ വീട്ടില്‍ ഞാനല്ലാതെ മറ്റാരുമില്ല. എന്നെ ഏതോ രക്തരക്ഷസ്സ് ഇവിടേക്ക് ആകര്‍ഷിച്ചു കൊണ്ടുവന്നിരിക്കുകയാണ്..എന്റെ രക്തം കുടിക്കാന്‍. ഇല്ല..ഇനി നില്‍ക്കുന്നത് പന്തിയല്ല. ഇവിടെ നിന്നും രക്ഷപെടണം..! ഇവിടെ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്. ദൈവാധീനം കൊണ്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി നിന്നാല്‍ പലതും സംഭവിച്ചേക്കാം..ആ പെണ്ണ് എന്റെ ഒരു തോന്നല്‍ മാത്രമാണ്..അവള്‍ മനുഷ്യസ്ത്രീ ആകില്ല. ഏതു നിമിഷവും ഭീകരരൂപം പൂണ്ട് അവള്‍ എന്റെ മേല്‍ ചാടി വീഴും! എന്റെ രോമകൂപങ്ങള്‍ എഴുന്നുനിന്നു.
തിടുക്കത്തില്‍ ഞാന്‍ വാതിലിനു നേരെ നടന്നു. കതകില്‍ സ്പര്‍ശിക്കാറായപ്പോള്‍ ഞാനത് കേട്ടു. പാദസരത്തിന്റെ കിലുക്കം. അത് എന്റെ അടുത്തേക്ക് വരുകയാണ്. എന്റെ മുഖത്ത് നിന്നും വിയര്‍പ്പ് ഒഴുകി. അതെ..ഞാന്‍ പോകാന്‍ അവള്‍ സമ്മതിക്കില്ല. എന്റെ രക്തം അവള്‍ കുടിക്കും! യക്ഷിയാണ് അവള്‍. അവളുടെ പിടിയില്‍ നിന്നും എനിക്ക് രക്ഷപെടാനാകില്ല….അസ്തപ്രജ്ഞനായി സകല ശക്തിയും നഷ്ടപ്പെട്ടവനെപ്പോലെ ഞാന്‍ നിന്നു. തിരിഞ്ഞുനോക്കാനുള്ള ധൈര്യമോ ശക്തിയോ എനിക്കുണ്ടായിരുന്നില്ല.
“ഇത് വാങ്ങൂ…”
എന്റെ പിന്നില്‍ അതിമധുരമായ, എന്റെ മനസിന്റെ അടിത്തട്ടിനെ സ്പര്‍ശിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു. അമ്പലപ്പറമ്പിലെ ബഹളങ്ങള്‍ക്കിടയില്‍ കേട്ട അതെ മനംമയക്കുന്ന സ്വരമാധുരി. ഒപ്പം ചന്ദനവും കര്‍പ്പൂരവും കാച്ചിയ എണ്ണയും മുല്ലപ്പൂവും കൂടിക്കലര്‍ന്ന ഗന്ധത്തോടൊപ്പം സ്ത്രീയുടെ മനംമയക്കുന്ന വിയര്‍പ്പിന്റെ മദഗന്ധം എന്റെ മൂക്കിലടിച്ചു കയറി. യാന്ത്രികമായി ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി.
ഒരു അപ്സരസ്സിനെപ്പോലെ എന്റെ കണ്ണിലേക്ക് നോക്കി കൈയില്‍ ഒരു സ്റ്റീല്‍ കോപ്പയില്‍ എന്തോ പാനീയവുമായി അവള്‍ നില്‍ക്കുന്നു! ശ്രീദേവി! ആ മുഗ്ദ്ധസൌന്ദ്യരം തൊട്ടടുത്തു നിന്നു കണ്ട എനിക്ക് ശരീരം തളരുന്നതുപോലെ തോന്നി. നേരിടാനാകാത്ത അനുപമമായ സൌന്ദര്യം! കൊത്തിയുണ്ടാക്കിയതുപോലെയുള്ള മുഖം.
??????
????
pls conu…
Mastèr ithinte baaki ille plsssss
ഇതിന്റെ ബാക്കി ഉണ്ട്..എഴുതി തീര്‍ന്ന കഥയാണ് ഇത്. തിരയുക..