??എന്റെ പെണ്ണ്?? [DEVIL] 670

‘പിന്നല്ലാണ്ട് എന്തിനാടാ ഞാന്‍ ഇവിടെ വരണേ… നിന്‍റെ ഇളയതുങ്ങളൊക്കെ എങ്ങനെ ഇരിക്കുന്നു… അതുങ്ങള്‍ക്ക് എല്ലാം പിള്ളേരായല്ലേ…??’

കുശലാന്വേഷണം തുടങ്ങിയപ്പോഴേ റൂട്ട് മനസ്സിലായി ഹരിക്ക്.

‘അവരെല്ലാം നന്നായി ഇരിക്കുന്നു ചേച്ചി…’

ഒരു ഒഴുക്കന്‍ മട്ടില്‍ അവന്‍ പറഞ്ഞു.

‘പ്രായം കുറെ ആയല്ലോടാ… നിനക്കൊന്നും ഇതു വരെ ശരിയായില്ലല്ലേ… അല്ല ഇനി നിനക്ക് വല്ല കുഴപ്പവും ഉണ്ടോടാ…?? ചിലരുടെ കാര്യം ഇങ്ങനെയാണ്… ജീവിതകാലം മുഴുവന്‍ ഒറ്റത്തടിയായി… ഒടുക്കം കുടുബക്കാര്‍ക്കും ഭാരമായി അങ്ങനെ അങ്ങ് ഒടുങ്ങും…’

അവരുടെ ഓരോ വാക്കും ചങ്കില്‍ തറച്ചു കയറുമ്പോഴും അത് പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് ഹരി അവരെ നോക്കി.

‘ചേച്ചി അകത്തോട്ടു ചെല്ല്… പെണ്ണിപ്പോള്‍ ഇറങ്ങും…’

ഭവാനിയമ്മ വീടിനകത്തേക്ക് കയറി പോയി.

കുറച്ചുനാള്‍ ആയി ആളുകള്‍ കൂടുന്ന ഒരു ചടങ്ങുകള്‍ക്കും പോകാറില്ലായിരുന്നു ഹരി. ഒന്നാമത് ഇതു പോലെയുള്ള മാരണങ്ങള്‍ എല്ലായിടത്തും ഉണ്ടാവും. കൃത്രിമ ദുഃഖം അഭിനയിച്ച് മനസ്സു വേദനിപ്പിച്ചു അതില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍. പിന്നെ മംഗളകര്‍മ്മങ്ങള്‍ കാണുമ്പോള്‍ അറിയാതെ തന്നെ കണ്ണുനിറയും തനിക്കു ഇതൊന്നും വിധിച്ചിട്ടില്ലല്ലോ എന്നു ഓര്‍ത്ത്.

ഇതിപ്പോള്‍ രാജീവ് ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ്. അവന്‍റെ പെങ്ങള്‍ എന്‍റെയും പെങ്ങള്‍ തന്നെയാണ്. അതു കൊണ്ടു മാത്രം വന്നതാണ്.

അണിഞ്ഞൊരുങ്ങി വന്ന പെണ്‍കുട്ടി ഹരിയുടെ കാലിലും വീണു അനുഗ്രഹം വാങ്ങി.അതു കണ്ട് പലരുടെയും അടക്കിപ്പിടിച്ച ചിരിയും സംസാരവും എല്ലാം കേട്ടെങ്കിലും അവന്‍ അതൊന്നും ശ്രദ്ധിക്കാതെ മനസ്സുനിറഞ്ഞ് ആ കുട്ടിയെ അനുഗ്രഹിച്ചു.

അമ്പലത്തില്‍ താലികെട്ടു കഴിഞ്ഞു അവിടെ അടുത്തു തന്നെയുള്ള ഹാളില്‍ ആയിരുന്നു സദ്യ ഒരുക്കിയിരുന്നത്.

ഇലയിടാന്‍ തുടങ്ങി പായസം വിളമ്പാന്‍ വരെ ഹരി ഓടി നടന്നു.

അതിനിടയില്‍ പെണ്ണും ചെറുക്കനും ഇറങ്ങി.

അവസാനപന്തിയില്‍ ഇരുന്നു ഭക്ഷണവും കഴിച്ചു ആല്‍മരത്തിനു ചുവട്ടില്‍ ഒന്നു നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ ആണ് ഒരു വിളി കേട്ടത്.

‘ഹരിയേട്ടാ… എന്നെ മനസ്സിലായോ…???’

ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ഇരുനിറമുള്ള എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടവന്‍ പെട്ടെന്ന് എഴുന്നേറ്റു ഇരുന്നു.

‘നോട്ടം കണ്ടാല്‍ അറിയാം മനസ്സിലായില്ല എന്ന്… ഞാന്‍ ധന്യ… പ്രഭയുടെ കൂടെ പത്താം ക്ളാസ്സ് വരെ പഠിച്ച…’

പറഞ്ഞു മുഴുമിച്ചില്ല അതിനു മുന്‍പ് ഹരി ഇടയില്‍ കയറി.

‘അയ്യോ സോറി… കുറെ നാള്‍ ആയില്ലെ കണ്ടിട്ട്… അതാ മനസ്സിലാകാഞ്ഞേ…’

‘ഞാന്‍ ഒരുപാടു നേരമായി ഹരിയേട്ടനെ നോക്കുന്നത്… എനിക്ക് ചോറ് വിളമ്പി തന്നപ്പോഴെല്ലാം ഞാന്‍ നോക്കി ചിരിച്ചു മനസ്സിലായിട്ടില്ല എന്നു അപ്പോള്‍ തോന്നി…. ഏട്ടന്‍ ഇപ്പോള്‍ എന്തു ചെയ്യുവാ…???’

The Author

71 Comments

Add a Comment
  1. തകർത്തു മോനെ തകർത്തു എൻ്റെ സെയിം അവസ് താ ഇത് ഇപ്പോൾ എൻ്റെ ജീവിതകഥയായി പോയി പക്ഷെ ഇപ്പോഴും ഞാൻ കെട്ടിയിട്ടില്ലാ പ്രശനം ഡ്രെവർ ജോലി തന്നെ എല്ലാം ശരിയാകും എന്ന് പ്രതിക്ഷിച്ച് മുന്നോട്ട് പോകുന്നു ഒരു വായനാ പ്രാന്തൻ

    1. Best of luck

  2. Super story

  3. ❤️❤️❤️❤️

  4. കലക്കന്‍ കഥയായിരുന്നു പക്ഷേ അഞ്ച് പേജിൽ ഒതുക്കി കളഞ്ഞു… കുറച്ചൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി…

  5. നന്നായിട്ടുണ്ട്
    പക്ഷെ കുറച് നീട്ടി എഴുതാമായിരുന്നു

  6. Nice story bro n respect All jobs

  7. 5 pagel ithrem feelo….?

      1. A super story posted in a wrong place. Congratulations

  8. സ്നേഹിതൻ

    Devil machane സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത്രയും ചെറിയ കഥയിൽ ഇത്രയും ഫീലിങ്‌സോടു കൂടി എഴുതാൻ പറ്റിയെങ്കിൽ you are a legend മുത്തേ keep it up ? ഭാവിയിൽ വീണ്ടും കഥകൾ എഴുതും എന്ന് വിശ്വാസത്തോടെ സ്നേഹിതൻ ?

    1. അടുത്തത് എഴുതുന്നു
      ??

  9. Adyam thanne ithrayum vaiki vayichathil kshama chodikunnu
    Nalla adipoli katha padukal kuravenkilum pranyam kuravenkilum valiya oru asayam
    Valare adhikam ishtayi
    Mattoru kathayumayi udane veendum kananam

    1. ഇപ്പോഴായല്ലും വായിച്ചാലോ ??

  10. Ishtayi. Nallaoru kunji katha❤❤❤

  11. M.N. കാർത്തികേയൻ

    ?????

    1. ❤️❤️❤️❤️

  12. Oru fight oru chase oke prethekshich enthan Mann petten nirthyee

  13. ശ്രീജു

    പൊളിച്ചു…… അപ്പൊ എങ്ങനാ…… ബാക്കി എഴുത്തുകയല്ലേ………?

  14. Simple and beautiful

  15. ബാക്കി വേണം

  16. അപ്പൂട്ടൻ

    പ്രതിഷ്ഠ ചെറുതാണെങ്കിലും അമ്പലം വലുതായിരുന്നു… നല്ലൊരു കഥ

  17. പെട്ടന്ന് തീർത്ത് കളഞ്ഞില്ലെ man എന്നാലും ഇഷ്ടം ❤️❤️❤️❤️❤️

    1. Machane enna kadhayado ethra banghiyayitta ezuthiyittulladh❤️?
      Ithrakk shakthuyulla oru cheru pranayakadha njn vere vayichittilla❤️
      Athrakk manassil thattiya story?
      Hari enna character peruthishtamayi?
      Iniyum ingne ulla kadhyumai vayo
      Snehathoode….❤️

  18. തൃശ്ശൂർക്കാരൻ?

    ❤️❤️❤️❤️❤️❤️❤️ഇഷ്ടയി❤️❤️❤️❤️❤️

  19. വിരഹ കാമുകൻ????

    ❤️❤️❤️

  20. Fbyill വായിച്ചിട്ടുണ്ട്, copy ആണോ?

    1. വെട്ടിച്ചിറ ഡൈമൺ

      തൂലികയിൽ കണ്ടിരുന്നു

  21. ഞാനും ഒരു ഡ്രൈവറാണ് പറഞ്ഞിട്ട് കാര്യമില്ല എന്റെ അവസ്ഥ ഇത് തന്നെ … 29 age..doctor വേണം എന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *